നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh’s Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു.
താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇതുവഴി കഴിയും.
ദൈനംദിന രാസവസ്തുക്കള്‍ ശരീര കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു
പ്ലാസ്റ്റിക്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വ്യവസായത്തിലെ രാസവസ്തുക്കള്‍ നമ്മുടെ കോശങ്ങളെ ബാധിച്ച് കൊഴുപ്പ് കൂട്ടാനും പ്രമേഹം ഉണ്ടാക്കാനും കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇത് കണ്ടത്. പൊണ്ണത്തടിയും ആറ് രാസവസ്തുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 135 ശാസ്ത്രജ്ഞര്‍ പഠനം നടത്തി. arsenic ഉം മറ്റ് ലോഹങ്ങളും, bisphenol A, organotins ഉം phthalates, nicotine, കീടനാശിനികളും നിലനില്‍ക്കുന്ന ജൈവ മാലിന്യങ്ങളും ആണ് ഈ രാസവസ്തുക്കള്‍.
WindMade നിര്‍മ്മിച്ചത്
Motorola Mobility, Lego, Deutsche Bank, Bloomberg L.P തുടങ്ങിയ കമ്പനികള്‍ പുതിയ ട്രേഡ് മാര്‍ക്ക് ആയ WindMade മായി കാരാറില്‍ ഒപ്പു വെച്ചു. 25% വൈദ്യുതി കാറ്റില് നിന്ന് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ഈ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാം. കാറ്റാടി കമ്പനിയായ Vestas ആണ് ഈ പരിപാടിയുടെ നിര്‍മ്മാതാക്കള്‍. Fair Trade, Organic ലേബല്‍ പോലെ മൊത്തം വ്യവസായത്തിലും അംഗീകരിക്കുന്നതായി ഈ ലേബല്‍ മാറുമെന്ന് കമ്പനി കരുതുന്നു.