പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം

പടിഞ്ഞാറന്‍ അമേരിക്കയില്‍ വലിയ കാട്ടുതീയുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ടെന്നാണ് PNAS ല്‍ വന്ന പുതിയ റിപ്പോര്‍ട്ട്. വരള്‍ച്ചമൂലവും കീടങ്ങളുടെ ആക്രമണം മൂലവും കാട്ടിലെ മരങ്ങള്‍ നശിക്കുന്നത് തീക്ക് വേണ്ട ഇന്ധനം നല്‍കുന്നു. കാലിമേച്ചിലും തീ തടയാനുള്ള പരിപാടികളും കഴിഞ്ഞ നൂറ്റാണ്ടില്‍ കാട്ടുതീയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ വരള്‍ച്ചയും കത്തുന്ന തരത്തിലുള്ള തടിയുടെ അളവ് കൂടിയതും ഇതിന് മാറ്റം ഉണ്ടാക്കി. തീയെ അമര്‍ച്ചചെയ്യുന്ന പരിപാടികളും കത്താനാവശ്യമായ കൂടുതല്‍ ഇന്ധനവും കാട്ടുതീയുടെ കൊടുംകാറ്റുണ്ടാക്കുന്ന അവസ്ഥ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ 3,000 വര്‍ഷങ്ങളിലെ കരിക്കട്ടയുടെ അവശിഷ്ടങ്ങളില്‍ നിന്ന് കാട്ടു തീയുടെ ചരിത്രം ഗവേഷകര്‍ പഠിച്ചു. അതില്‍ നിന്ന് 20 ആം നൂറ്റാണ്ടിലാണ് കാട്ടു തീ ഏറ്റവും കുറവ് കാണപ്പെട്ടത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

പ്രധാന നിഗമനങ്ങള്‍:

1,000 – 700 കൊല്ലങ്ങള്‍ക്ക് മുമ്പത്തെ “Medieval Warm Anomaly” പോലെയുള്ള ചൂടുകൂടിയ വരണ്ട ഇടവേളകളില്‍ കൂടുതല്‍ കാട്ടു തീ ഉണ്ടായി.
500 – 300 കൊല്ലങ്ങള്‍ക്ക് മുമ്പത്തെ “Little Ice Age” കാലത്ത് കുറവ് കാട്ടു തീയെ ഉണ്ടായുള്ളു.
കാട്ടു തീയില്‍ പെട്ടെന്ന് ഉണ്ടാകുന്ന വര്‍ദ്ധനയോ കുറവോ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കാലാവസ്ഥയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വനനശീകരണം, തീവണ്ടി പാതകള്‍, കാട്ടുതീയെ ബാധിക്കുന്നു.

– സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ