കോളേജ് കാമ്പസ് കുപ്പിവെള്ളം നിരോധിച്ചു

സിയാറ്റില്‍ മുതല്‍ കേംബ്രിഡ്ജ് വരെ, ചെറു കോളേജ് മുതല്‍ വലിയ സര്‍വ്വകലാശാലകള്‍ വരെ, അമേരിക്കയില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 90 ല്‍ അധികം വിദ്യാലയങ്ങള്‍, അതില്‍ Brown University, Seattle University, Harvard University ഒക്കെ ഉള്‍പ്പെടും, കാമ്പസ്സില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന്റെ വില്‍പ്പന നിരോധിക്കുകയോ, നിയന്ത്രിക്കുയോ ചെയ്തിരിക്കുകയാണ്.

ഈ അധ്യയന വര്‍ഷം മുതല്‍ പുതിയതായി ചേരുന്ന കുട്ടികള്‍ക്ക് സ്റ്റീലിന്റെ കുപ്പി അവരുടെ സ്വാഗത സഞ്ചിയില്‍ കാണും. സൗജന്യമായി ശുദ്ധീകരിച്ച വെള്ളം നല്‍കുന്ന സ്ഥലങ്ങള്‍ കാമ്പസ്സുകള്‍ക്കകത്ത് ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ Harvard, Princeton, Dartmouth കോളേജുകള്‍ “hydration stations” എന്ന പേരില്‍ കുപ്പിയില്‍ വെള്ളം നിറക്കാനുള്ള സ്ഥലങ്ങള്‍ നിര്‍‌മ്മിച്ചുകഴിഞ്ഞു. University of Vermont ആണ് അവസാനം ഈ കൂട്ടത്തില്‍ ചേര്‍ന്നത്. അവര്‍ അടുത്ത വര്‍ഷം കുപ്പിവെള്ളം വില്‍പ്പന പൂര്‍ണ്ണമായി ഇല്ലാതാക്കും.

Cornell ഉം Yale ഉം പൂര്‍ണ്ണമായി കുപ്പിവെള്ളം നിരോധിച്ചിരിക്കുകയാണ്. കുപ്പി വെള്ളത്തിന് പകരം hydration stations ഉപയെഗിക്കാന്‍ University of Pennsylvania ആളുകളെ പ്രേരിപ്പിക്കുന്നു.

നിങ്ങള്‍ ഊഹിക്കുന്നതു പോലെ $2200 കോടി ഡോളറിന്റെ കുപ്പിവെള്ള വ്യവസായം ഇതില്‍ സംത്രപ്തരല്ല. കുപ്പിവെള്ളം പരിശുദ്ധമാണെന്നും സൗകര്യപ്രദമാണെന്നുമൊക്കെയുള്ള പ്രചാരവേലകളോടെ കോളേജ് നഗരങ്ങളില്‍ വലിയ പ്രചരണ പരിപാടികള്‍ അവര്‍ നടത്തുന്നുണ്ട്.

എന്നാല്‍ കോളേജിലെ കുട്ടികള്‍ കുപ്പിവെള്ളം വാങ്ങുന്നില്ല.

നിങ്ങളുടെ കോളേജ് കാമ്പസ്സില്‍ കുപ്പിവെള്ളം നിരോധിച്ചിട്ടുണ്ടോ?

– സ്രോതസ്സ് mnn.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s