നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക.

ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് “No Need to Panic About Global Warming” (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ ശാസ്ത്ര ലേഖനം . അവരവരുടെ രംഗത്ത് വൈദഗ്ദ്ധ്യം തെളിയിച്ച ആ ലേഖകര്‍ക്ക് കാലാവസ്ഥാ ശാസ്ത്രത്തില്‍ ഒരു പരിചയവും ഇല്ലാത്തവരാണ്. ഇത് ശാസ്ത്രത്തിന്റെ എല്ലാ രംഗത്തും സംഭവിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് HIV എയിഡ്സിന് കാരണമാകുന്നില്ല എന്ന് കരുതുന്ന retrovirus വിദഗ്ദ്ധരുണ്ട്. പുകവലി, ക്യാന്‍സറിന് കാരണമാകുന്നില്ല എന്ന് ഇപ്പോഴും കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്.

ദീര്‍ഘകാലത്തെ ചൂടാകല്‍ trend കഴിഞ്ഞ ദശാബ്ദത്തില്‍ abated ചെയ്തിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ദശാബ്ദമായിരുന്നു കഴിഞ്ഞത്. നമ്മുടെ ഗ്രഹം ചൂടായിക്കൊണ്ടിരിക്കുന്നു എന്നാണ് നിരീക്ഷണങ്ങളെല്ലാം കാണിക്കുന്നത്. കമ്പ്യൂട്ടര്‍ മോഡലുകള്‍ ഈ കാലത്ത് ഉപരിതല താപനിലയും ആഴക്കടല്‍ താപനിലയും കൂടുന്നതായികാണിക്കുന്നു. കാലാവസ്ഥാ സംഭവങ്ങളില്‍ സാധാരണ കാലയളവായ ഇത് കാലാവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നമ്മുടെ അറിവിനെ ശരിവെക്കുന്നതും, മനുഷ്യ കാരണമായ ചൂടാകലും കാലാവസ്ഥാ മോഡലുകളും ഉള്‍ക്കൊള്ളുന്നതാണ്.

op-ed ല്‍ ഉപയോഗിച്ച ഞങ്ങളിലൊരാളായ Kevin Trenberth ന്റെ അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത, തെറ്റായി പ്രതിനിധീകരിക്കുന്ന വാക്യങ്ങള്‍ എന്താണ് ശരിക്ക് ഉദ്ദേശിച്ചതെന്ന് എന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കറിയാം. ആഴക്കടിലിലെ ചൂടാകല്‍ പൂര്‍ണ്ണമായി നിരീക്ഷിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും, മനുഷ്യ കാരണമായ ചൂടാകലിന്റെ ദീര്‍ഘകാലത്തെ trend നെക്കുറിച്ചും, ചെറിയ ഇടവേടളിലെ വ്യത്യാസത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയിലെ National Academy of Sciences ഉം (ശാസ്ത്രീയ പ്രശ്നങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സ്ഥാപിച്ച സംഘം) ലോക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാഡമികളും കാലാവസ്ഥാ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ ആധികാരിക സംഘങ്ങളും എല്ലാം ഒന്ന് തറപ്പിച്ച് പറയുന്നു: ലോകം ചൂടാകുകയാണ്, മനുഷ്യനാണ് അതിന്റെ പ്രധാന കാരണക്കാര്‍. ഫലങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. അത് ഇനിയും അധികമാവും. ചൂടിനെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം കുറച്ചാല്‍ മാത്രമേ നാശത്തിന്റെ തീവൃത കുറക്കാനാവൂ.

കാലാവസ്ഥാ മാറ്റം യാഥാര്‍ത്ഥ്യമാണെന്നും അത് മനുഷ്യന്‍ കാരണമായുള്ളതാണെന്നും 97% കാലാവസ്ഥാ ശാസ്ത്രജ്ഞരും അംഗീകരിക്കുന്ന കാര്യമാണ്. തെളിവുകളുടെ ആധിക്യം അവഗണിക്കുന്നതും കാലാവസ്ഥാമാറ്റം ഉണ്ടാക്കാന്‍ പോകുന്ന ഭീമമായ അപകടത്തെ അവഗണിക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ recklessness ആണ്. കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത് കാലാവസ്ഥാ മാറ്റത്തെ ചെറുതാക്കുക മാത്രമല്ല ദശാബ്ദങ്ങള്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കും. അതാണ് ഡോക്റ്റര്‍ ആജ്ഞാപിക്കുന്നത്.

— സ്രോതസ്സ് online.wsj.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )