i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് – Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ വാദിക്കുന്നു. നിങ്ങടെ iPad ന് അപ്പോള്‍ ഒരു ചെറുകാറിന്റെ വിലയാകുമത്രേ!

ഭീകരമായ കഷ്ടപ്പാട് സഹിക്കുന്ന ചെനയിലെ Foxconn ഫാക്റ്ററി തൊഴിലാളികള്‍ക്ക് (അവരാണ് iPhone ഉം iPad മൊക്കെ നിര്‍മ്മിക്കുന്നത്) വേണ്ടി ഒന്നും തങ്ങള്‍ക്ക് ചെയ്യാനാവില്ല എന്ന് തീരുമാനിച്ചവരാണ് ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നത്. തൊഴിലാളികള്‍ ഫാക്റ്ററിയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ ചൈനയിലെ ഫാക്റ്ററികളുടെ ചുറ്റും വല വലിച്ചുകെട്ടിയിരിക്കുകയാണ്. ഈ സാങ്കേതികവിദ്യാ നാഗരികത മൊത്തത്തില്‍ പിശകാണെന്ന് കരുതുന്നവരാകാം ഇത് നിര്‍മ്മിച്ചത്. എന്തായാലും രണ്ട് കൂട്ടരും തെറ്റാണ്.

ഇതാണ് സത്യം: ഐഫോണിന്റേയോ ഐപാഡിന്റേയോ വിലയുടെ ഘടകങ്ങളില്‍ ഏറ്റവും വലുത് അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വിലയോ തൊഴിലാളികളുടെ കൂലിയോ അല്ല. ലാഭം, ലാഭം, ലാഭം. അതേ ലാഭം മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പഠനം[PDF].) ദരിദ്ര രാജ്യമായ ചൈനയിലേയോ തെക്കന്‍ കൊറിയയിലേയോ തൊഴിലാളികളുടെ കൂലി ഈ ഉപകരണങ്ങളുടെ വിലയുടെ വളരെ ചെറിയ അംശം മാത്രമേ വരുന്നുള്ളു. അത് ഇരട്ടിച്ചാലോ, മൂന്നിരട്ടിയാക്കിയാലോ ഉപഭോക്താവിന് അറിയത്ത വലിപ്പത്തില്‍ എത്തില്ല. പദാര്‍ത്ഥങ്ങളുടെ വില പ്രധാനപ്പെട്ടതാണ്. പക്ഷേ ഇരട്ടിച്ചാലും സാധാരണ ആഗോളതലത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സംഭവിക്കുന്ന വില വ്യതിയാനങ്ങള്‍ക്ക് അകത്ത് നില്‍ക്കും.

ചുരുക്കത്തില്‍, തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്ന വ്യവസ്ഥ ഉണ്ടായാലും താങ്കളുടെ iThings ന് ഇപ്പോളുള്ള വിലയില്‍ മാറ്റമൊന്നും വരില്ല. പരിസ്ഥിതിയെ മാന്യമായി പരിഗണിക്കുന്ന വ്യവസ്ഥ ഉണ്ടായാലും താങ്കളുടെ iThings ന് വളരെ ചെറിയ ഒരു വില വ്യതിയാനമേ ഉണ്ടാകൂ. അത് ഉപഭോക്താവിന് താങ്ങാനാവുന്ന അളവിലുള്ളതാണ്.

2010 ല്‍ ഐഫോണിന്റെ വിലയുടെ 73% വും ആപ്പിളിന്റെ ലാഭമായിരുന്നു. ഐപാഡിന് ആപ്പിളിന്റെ ലാഭം 47% വും. ചൈനയിലെ തൊഴിലാളികള്‍ക്കുള്ള കൂലി ഉപകരണത്തിന്റെ വിലയുടെ 2% ആണ്. ബാക്കിയുള്ളത് അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വില, സമ്പന്ന രാജ്യങ്ങളായ അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ജോലിക്കാരുടെ ശമ്പളം എന്നിവയാണ്. പദാര്‍ത്ഥങ്ങളുടെ വില കബലിയെക്കാള്‍ കൂടിതലാണ്. എന്നാലും ലാഭത്തേക്കാള്‍ വളരെ താഴെത്തന്നെ. പദാര്‍ഥങ്ങളുടെ വില ഐഫോണിന് 22% വും ഐപാഡിന് 31% ആണ്.

ദരിദ്ര രാജ്യങ്ങളിലെ കൂലി രണ്ടോ മൂന്നോ ഇരട്ടി ഉയര്‍ത്തുന്നത് iThings ന്റെ വിലയില്‍ ആഴ്ച്ചകള്‍ തോറും വരുന്ന വ്യത്യാസം പോലെയേ വരൂ. പരിസ്ഥിതി സുസ്ഥിരതക്ക് വേണ്ടി പദാര്‍ത്ഥങ്ങളുടെ വില ഇരട്ടിപ്പിക്കുന്നത് ഇവയുടെ വിലയില്‍ പ്രകടമായ വ്യത്യാസം ഉണ്ടാക്കും. അവ്യക്തമായ കാരണങ്ങളാല്‍ iThing ന് കമ്പോളത്തില്‍ അഞ്ചിലൊന്നു മുതല്‍ മൂന്നിലൊന്ന് വരെ വാര്‍ഷിക വില വ്യതിയാനം ഇപ്പോള്‍ സംഭവിക്കുന്നുണ്ട്.

അതുകൊണ്ട് സുസ്ഥിര ഇല്ക്ടോണിക്സിന് തടസ്സം നില്‍ക്കുന്നത് ഭൗതികമോ വില പരിധികളോ അല്ല. ലാഭത്തേക്കാള്‍ മനുഷ്യന്റെ ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന വ്യവസ്ഥകള്‍ നമുക്ക് വേണം. ഇത് അസാധ്യമയതല്ല. പക്ഷേ 1% ക്കാരുടെ ലാഭത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യവസ്ഥയുടെ തായ്‌ത്തടിയില്‍ നിന്ന് വരുന്ന പ്രശ്നങ്ങള്‍ 1% ക്കാരുടെ താല്‍പ്പര്യങ്ങളെ ബാധിക്കാത്ത ചെറു തിരുത്തലുകള്‍വഴി പരിഹരിക്കാമെന്ന് നാം കരുതുന്നതെന്തുകൊണ്ട്?

– from grist.org

ഒരു അഭിപ്രായം ഇടൂ