എന്നാല്‍ ജനം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് …
സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ CEO യുടെ വമ്പന്‍ ശമ്പളം തള്ളി
അസമത്വത്തിനെതിരെ വലിയ പ്രതിഷേധ ജാഥ നടത്തുന്ന അവസരത്തില്‍ CEO വിക്രം പണ്ഡിറ്റിന് (Vikram Pandit) $1.5 കോടി ഡോളര്‍ ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെ സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ വോട്ടു ചെയ്തു തള്ളിക്കളഞ്ഞു. വലിയ ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ശമ്പളം കൊടുക്കുന്നതിനെ ഓഹരി ഉടമകളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുന്നത് ഇത് ആദ്യമായാണ്. “CEO മാര്‍ക്ക് നല്ല ശമ്പളം കൊടുക്കണം, പക്ഷേ നല്ല ശമ്പളവും അസഭ്യമായ ശമ്പളവും ഉണ്ട്,” എന്ന് ഓഹരി ഉടമകള്‍ New York Times നോട് പറഞ്ഞു.