വാര്‍ത്തകള്‍

ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും

കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ ഫലം മരങ്ങളുടെ കൂട്ട മരണമാണ്. Forestry ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിതമായ 6.3 കോടി ഏക്കര്‍ സ്ഥലമാണ് സര്‍വ്വേ ചെയ്തത്. 10 കോടി മുതല്‍ 100 കോടി വരെ മരങ്ങള്‍ നശിച്ചിട്ടുണ്ടാവുമെന്ന് അവര്‍ പറയുന്നു.

ആര്‍ക്ടിക്കിലെ മഞ്ഞുരുകല്‍ കഠിനകാലാവസ്ഥ മദ്ധ്യ അക്ഷാംശങ്ങളില്‍ സമ്മാനിച്ചോ?

ആര്‍ക്ടിക്കിലെ മഞ്ഞുരുകല്‍ വളരെ ഉയരത്തിലുള്ള ഉയര്‍ന്ന അന്തരീക്ഷത്തിലെ വായൂ പ്രവാഹത്തെ ബാധിക്കുകയും അത് കാറ്റിന്റെ വേഗത കുറക്കുന്നു. കൂടാതെ ഉയര്‍ന്ന അന്തരീക്ഷത്തില്‍ ചുഴികള്‍ (high-amplitude loops) കൂടുതല്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് Rutgers University യിലെ Dr. Jennifer Francis പഠനം വ്യക്തമാക്കി. ഉയര്‍ന്ന അന്തരീക്ഷത്തിലെ ചുഴികളും അതിനോട് ബന്ധപ്പെട്ട jet stream ഉം കാലാവസ്ഥാ മാതൃക (patterns) സ്ഥിരമായി നിലനിര്‍ത്താന്‍ കാരണമാകുന്നു. ഇത് കൂടിയ തണുപ്പ്കാലം, മഞ്ഞ് വീഴ്ച്ച, ചൂട് തരംഗം, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ കഠിനകാലാവസ്ഥ സമ്മാനിക്കുന്നു.

റോസാ പാര്‍ക്സിനെ പോലൊരു ഇസ്രേലി സ്ത്രീ

അമേരിക്കയിലെ പൗരാവകാശ പ്രവര്‍ത്തകയായിരുന്ന റോസാ പാര്‍ക്സിനെ (Rosa Parks) അനുകരിക്കുന്ന തരം സംഭവം ഇസ്രേയിലില്‍ സംഭവിച്ചു. സ്വന്തം സ്ഥലമായ Ashdod ല്‍ നിന്ന് Tanya Rosenblit എന്ന സ്ത്രീ ജറുസലേമിലേക്കുള്ള ബസ്സില്‍ കയറി. ബസ്സില്‍ വെച്ച് ഒരു യാഥാസ്ഥിതിക ജൂതന്‍ അവരോട് ബസ്സിന്റെ പിറകുവശത്തെ സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ജൂത നിയമപ്രകാരം സ്ത്രീപുരുഷന്‍മാര്‍ ഇടപഴകാന്‍ പാടില്ല. പുരുഷന്‍മാരുണ്ടെങ്കില്‍ സ്ത്രീകള്‍ ബസ്സിന്റെ പുറക് വശത്തേക്ക് മാറി ഇരിക്കണം എന്നാണ് നിയമം പക്ഷേ Rosenblit വിസമ്മതിച്ചു. അത് തര്‍ക്കമായി. ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. പോലീസ് വന്നു. എന്നിട്ടും Rosenblit പിന്‍വാങ്ങിയില്ല. ജാതി വെറിയന്‍മാരായ ഇസ്രേയലിലെ ലിംഗവേര്‍തിരിവ് രാജ്യം മുഴുന്‍ വലിയ ചര്‍ച്ചയുണ്ടാക്കി. കടുത്ത യാഥാസ്ഥിതിക ജൂതന്‍മാരും പോലീസും തമ്മില്‍ കഴിഞ്ഞ ദിവസം സംഘട്ടനമുണ്ടായി. Beit Shemesh ല്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. Haredi തീവൃവാദികള്‍ സ്ത്രീകള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്കെതിരേയും നടത്തുന്ന ആക്രമത്തിനും സ്ത്രീകളെ ഒഴിവാക്കുന്ന നിയമങ്ങള്‍ക്കെതിരേയും 10,000 ആളുകള്‍ പ്രകടനം നടത്തി.

ഒരു അഭിപ്രായം ഇടൂ