2011 ലെ സോളാര്‍ പാനല്‍ കമ്പോളം

2011 ല്‍ ലോകം മൊത്തവും കൂടി സോളാര്‍ പാനല്‍ (PV) സ്ഥാപിക്കല്‍ 27.4 ഗിഗാ വാട്ടില്‍ (GW) എത്തി. മുമ്പത്തേ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 40% വര്‍ദ്ധനവാണ് ഇത്. NPD Solarbuzz പുറത്തിറക്കിയ 2012 ലെ PV കമ്പോള വാര്‍ഷിക റിപ്പോര്‍ട്ടായ Marketbuzz® ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരം.

സൗരോര്‍ജ്ജ രംഗത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച രണ്ടാം പകുതിയിലും കമ്പോള വളര്‍ച്ച അതി ശക്തമായിരുന്നു. ആദ്യ പകുതിയിലെ അമിത ഉത്പാദനം ഉണ്ടായിട്ടും വില സ്ഥിരമായി കുറയുന്നതിന് ഇത് കാരണമായി. crystalline silicon wafers, സെല്‍, മൊഡ്യൂള്‍, എന്നിവയില്‍ ചൈനയിലെ കമ്പനികള്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. thin film പങ്ക് കുറഞ്ഞു. ഏഷ്യന്‍ കമ്പോളത്തിലെ ആവശ്യകത കൂടി.

2011 ല്‍ സോളാര്‍ പാനല്‍ കമ്പോളത്തിന്റെ മൊത്തം വരുമാനം $9300 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12% വളര്‍ച്ച.

100 ല്‍ അധികം രാജ്യങ്ങളിലാണ് Marketbuzz സര്‍വ്വേ നടത്തിയത്. ജര്‍മ്മനി, ഇറ്റലി, ചൈന, അമേരിക്ക, ഫ്രാന്‍സ് എന്നിവയാണ് ഏറ്റവും മുകളിലത്തെ അഞ്ച് രാജ്യങ്ങള്‍. ഇവര്‍ മാത്രം 2011 ലെ മൊത്തം ആവശ്യതകയുടെ 74% വും കൈയ്യേറി. 2010 നെ അപേക്ഷിച്ച് ചൈനയില്‍ 470% വര്‍ദ്ധനവാണ് PV രംഗത്തുണ്ടായത്. 2010 ലെ ഏഴാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തെത്താന്‍ ചൈനക്ക് ഇതുമൂലമായി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ 18.7 GW ആണ് സ്ഥാപിച്ചത്. 2011 ലെ ആവശ്യകതയുടെ 68% വും അവരില്‍ നിന്നാണ് ഉണ്ടായത്. 2010 ല്‍ അത് 82% ആയിരുന്നു. യൂറോപ്യന്‍ കമ്പളത്തിന്റെ 82% വും ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നു.

സോളാര്‍ സെല്‍ നിര്‍മ്മാണം 2011 ല്‍ മൊത്തം 29.5 GW ആയിരുന്നു. മുമ്പത്തെ വര്‍ഷം 23.0 GW വും. thin film നിര്‍മ്മാണം ഇതിന്റെ 11% ആണ്. ലോകത്തെ മൊത്തം നിര്‍മ്മാണത്തിന്റെ 74% വും വരുന്നത് ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമാണ്. 63% ആയിരുന്നു കഴിഞ്ഞ വര്‍ഷം അവരുടെ പങ്ക്.

ആദ്യത്തെ 10 polysilicon നിര്‍മ്മാതാക്കള്‍ 2011 ല്‍ പ്രതിവര്‍ഷം 204K മെട്രിക് ടണ്‍ എന്ന അളവില്‍ ഉത്പാദനം നടത്തി. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 44% ആണ് അവര്‍ നല്‍കുന്നത്. ആവശ്യകതയില്‍ കൂടിയ ഉത്പാദനം ഉണ്ടായത് 2011 ല്‍ മൊഡ്യൂളുകളുടെ വില 28% കുറയുന്നതിന് കാരണമായി. 2010 ല്‍ വിലകുറവ് ഉണ്ടായത് 14% ആയിരുന്നു.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വില 43% – 53% വരെ കുറയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അടുത്ത 12 മാസത്തേക്ക് ആഗോള ആവശ്യകത 32% വളരുമെന്ന് കരുതുന്നു. ഏഷ്യയിലേയും അമേരിക്കയിലേയും കമ്പോളം വളരുന്നതിനാല്‍ യൂറോപ്പ് പിന്നിലാവാനാണ് സാധ്യത.

– സ്രോതസ്സ് solarbuzz.com

4 thoughts on “2011 ലെ സോളാര്‍ പാനല്‍ കമ്പോളം

    1. അമ്മിണി സോളാര്‍ എന്നൊരു കമ്പനിയുണ്ട്. അവര്‍ക്ക് മിക്ക ജില്ലകളിലും ഏജന്‍സികളുണ്ട്. http://www.ammini.com/
      Biju Mathew (kcbmathew at yahoo.com) എന്ന ഒരു സുഹൃത്തിന് സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്ന ഒരു സംഘമുണ്ട്. ഇവരൊട് ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

    1. അങ്ങനെയുള്ള tool നെക്കുറിച്ചറിവില്ല. നെറ്റില്‍ തിരഞ്ഞാല്‍ എങ്ങനെ കണക്ക് കൂട്ടണം എന്നതിന്റെ ധാരാളം ലിങ്ക് കിട്ടും.
      സൂക്ഷിക്കുക. ധാരാളം തട്ടിപ്പ്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഈ രംഗത്ത്. കള്ളനാളയങ്ങളെ തിരിച്ചറിയുക. അനെര്‍ട്ടുമായി ബന്ധപ്പെടുകയാണ് നല്ലത്.

ഒരു അഭിപ്രായം ഇടൂ