ആഗോള താപനത്തിനും സൗര-കോസ്മിക് വികരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്ര ചര്‍ച്ചകളില്‍ Friis-Christensen വളരെ ആകര്ഷികമായും പ്രചോദകകരമായതും ആയ പല ആശയങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. പുതിയതും ബദലുമായ ആശയങ്ങള്‍ക്ക് സ്വാഗതം, അവയെ അംഗീകരിക്കുയും വേണം. എന്നാല്‍ എല്ലാ ആശയങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പരീക്ഷകള്‍ പാസാവില്ല. എന്തായാലും അവര്‍ ശാസ്ത്രീയമായ ചര്‍ച്ച തുടങ്ങുകയും ഒരു ബ്ലോഗ് സൗര-കോസ്മിക് വികരങ്ങളുടെ ബന്ധത്തെക്കുറിച്ച് തുടങ്ങുകയും ചെയ്തു.
1991 ലെ അവരുടെ പ്രബന്ധത്തില്‍ Friis-Christensen സൗര cycle ദൈര്‍ഘ്യവും ആഗോള താപനിലയേയും പരിശോധിക്കുന്നു. ഇവ തമ്മില്‍ ശക്തമായ ബന്ധം 1850 മുതല്‍ 1985 വരെയുള്ള തെളിവുകള്‍ പരിശോധിച്ച ഇവര്‍ക്ക് മനസിലായി. data mining അദ്ധ്വാനം നടത്തിയാണ് അവര്‍ക്ക് ഈ ബന്ധം കണ്ടെത്താനായത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ഈ കണ്ടെത്തലിനെ അംഗീകരിക്കുന്നില്ല. data mining ഒക്കെ നല്ലതാണ്. എന്നാല്‍ അതില്‍ ബന്ധം തെറ്റിധരിക്കാനുള്ള സാധ്യതയുടെ അപകടമുണ്ട്. ഈ ഫലങ്ങള്‍ 2003 ല്‍ Peter Laut ചോദ്യം ചെയ്തു. Friis-Christensen ഉം തെറ്റായരീതിയില്‍ ഡാറ്റ ക്രമീകരിച്ചു (adjusting) എന്നാക്ഷേപിച്ച് Peter അവരെ പരസ്യമായി വിമര്‍ശിച്ചത് വലിയ ചര്‍ച്ചക്ക് കാരണമായി.
അടുത്ത കാലത്ത് P. Stauning 1850 മുതല്‍ 2005 വരെയുള്ള കാലം ഉള്‍പ്പെടുത്തി ഈ ഡാറ്റാ പുതുക്കി. Friis-Christensen ന്റെ കണക്കിലെ പിശകുകളും പരിഹരിച്ചു. 1850 മുതല്‍ 1985 വരെയുള്ള അടുത്ത ബന്ധം 1985 ഓടെ അവസാനിച്ചതായി ഇതുമൂലം വ്യക്തമായി. 1985 ന് ശേഷം താപനില ഗ്രാഫും സൗര cycle length ഗ്രാഫും വ്യതിയാനപ്പെടുന്നതായി കാണാം.
ചിത്രം ൧: സൗര cycle length (ചുവപ്പ്) vs വടക്കേ അര്‍ദ്ധഗോളത്തിലെ താപനില (നീല) (Stauning 2011). സൗരകളങ്കങ്ങളുടെ എണ്ണം കുറവും കൂടുതലും ആയ അവസ്ഥയുണ്ട്. സൗര cycle length രണ്ട് രീതിയല്‍ കണ്ടുപിടിക്കാം. സൗരകളങ്കങ്ങള്‍ ഏറ്റവും കൂടിയ കാലും ഏറ്റവും കുറഞ്ഞ രണ്ട് സമയങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ ഒരു സൗര cycle length എന്ന് പറയാം. അത് “min-to-min” ഓ “max-to-max” ആകാം.
ഡാറ്റാ ഖനനത്തില്‍ (mining) നിന്ന് Friis-Christensen മുന്നോട്ട് വെച്ച സിദ്ധാന്തം തെറ്റാണെന്ന് ഇതില്‍ നിന്നും വ്യക്തമായി (Stauning 2011). സൂര്യനും ഭൂമിയിലെ താപനിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വേറെ വിശദീകരണങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് ചര്‍ച്ച തുടരുന്നു. എന്നാല്‍ ആ ചര്‍ച്ചയിലെ ഒരു ശാഖ ഇപ്പോള്‍ അറ്റുപോയിരിക്കുകയാണ്.
Friis-Christensen ല്‍ നിന്ന് ഒരെതിര്‍പ്പുമില്ലാതെ കാലാവസ്ഥാശാസ്ത്ര വിരുദ്ധര്‍ Friis-Christensen ന്റെ 1991 ലെ പ്രബന്ധത്തെ ഇപ്പോഴും നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുയകാണ്. P. Stauning ന്റെ പ്രബന്ധത്തോടെ അവര്‍ ഭാവിയില്‍ ഈ പരിപാടി ഉപേക്ഷിക്കുമെന്ന് കരുതുന്നു.
P. Stauning ന്റെ പഠനം സൂര്യ-കാലാവസ്ഥാ ബന്ധത്തെക്കുറിച്ചുള്ള പൊതുവായ പഠനമാണ്. എന്നാല്‍ Friis-Christensen പഠിച്ചത് ആദ്യത്തേതിന്റെ ഒരു ചെറിയ ഭാഗത്തേക്കുറിച്ചായിരുന്നു. Friis-Christensen ഉം അവരുടെ സംഘവും കാലാവസ്ഥാ ശാസ്ത്രത്തിന് നല്കിയ സംഭാവനക്ക് നന്ദി. ഭാവിയില്‍ അവര്‍ അവരുടെ തെറ്റ് പ്രസിദ്ധപ്പെടുത്തുമെന്ന് കരുതുന്നു.
— സ്രോതസ്സ് skepticalscience.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.