ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു

പുരാതന DNAയുടെ പരിശോധന പുതിയ കാഴ്‌ചപ്പാടിന് വഴിയൊരുക്കി. Binghamton University യിലെ anthropologist ആയ Rolf Quam ഉം Uppsala University ലെ Anders Götherström ഉം Swedish Museum of Natural History യിലെ Love Dalén യും ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Molecular Biology and Evolution ജേണലില്‍ പ്രസിദ്ധപ്പെടുത്തി.

വടക്കേ സ്പെയിനിലെ Valdegoba ഗുഹയില്‍ നിന്ന് കിട്ടിയ 13 നിയാണ്ടര്‍താല്‍ മനുഷ്യരില്‍ നിന്നുള്ള mitochondrial DNA ആണ് അവര്‍ പരിശോധിച്ചത്. DNA പരിശോധനയുടെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് ഒരു പാറ്റേണ്‍ വ്യക്തമായി. പടിഞ്ഞാറേ യൂറോപ്പിലുള്ള നിയാണ്ടര്‍താല്‍ മനുഷ്യര്‍ പടിഞ്ഞാറേ ഏഷ്യയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും സൈറ്റുകളില്‍ നിന്നുള്ളവയേക്കാള്‍ 50,000 ല്‍ അധികം വര്‍ഷം പ്രായമുള്ളതും പടിഞ്ഞാറേ ഏഷ്യയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഉയര്‍ത്ത അളവില്‍ ജനിതക വ്യത്യസ്‌തതയുള്ളവയുമാണ്. ദീര്‍ഘകാലം ആ പ്രദേശത്ത് ധാരാളമായി ഇവര്‍ ഉണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ആധുനിക മനുഷ്യരില്‍ കാണുന്ന തരം ജനിതക വ്യത്യസ്‌തതയാണ് അവര്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പടിഞ്ഞാറേ യൂറോപ്പില്‍ നിന്ന് വന്നവര്‍ 50,000 വര്‍ഷം ചെറുപ്പവും വളരെ ചെറിയ ജനിതക വ്യത്യസ്‌തത പ്രകടിപ്പിച്ചവരുമാണ്. ഇപ്പഴത്തെ വിദര ഐസ്‌ലാന്റിലെ ജനങ്ങളെ പോലെ.

അതായത് യൂറോപ്പിലെ നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഒരു demographic പ്രശ്നം നേരിട്ടു. വന്‍തോതില്‍ അവരുടെ ജനസംഖ്യ കുറഞ്ഞു. ഇത് അക്കാലത്തെ അതി ശൈത്യവുമായി ഒത്തുചേരുന്നതാണ്. പിന്നീട് ഈ പ്രദേശങ്ങളില്‍ വീണ്ടും മനുഷ്യര്‍ താമസിക്കാന്‍ തുടങ്ങി. എവിടെയാണ് മനുഷ്യര്‍ വീണ്ടും താമസിക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമല്ല. ഭാവിയില്‍ അത് കണ്ടെത്തപ്പെടുമായിരിക്കും.

പടിഞ്ഞാറേ യൂറോപ്പില്‍ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ പിന്നീട് ആധുനിക മനുഷ്യരുമായി കൂട്ടിമുട്ടുന്നതിന് മുമ്പ് അവര്‍ കൂടുതല്‍ അംഗസംഖ്യയുള്ളവരായി എന്നത് അത്ഭുതമാണ്. കഴിഞ്ഞ ഹിമയുഗത്തിലെ പെട്ടെന്നുള്ള കാലാവസ്ഥയുമായി അവര്‍ വളരെ sensitive ആയിരുന്നു, Dalén പറയുന്നു. ആധുനിക മനുഷ്യര്‍ എത്തുന്നതിന് മുമ്പ് തന്നെ നിയാണ്ടര്‍താല്‍ മനുഷ്യര്‍ demographically stressed അവസ്ഥയിലായിരുന്നു.

— സ്രോതസ്സ് newswise.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )