El Mozote കൂട്ടക്കൊലയില്‍ എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് മാപ്പ് ചോദിച്ചു
1981 ല്‍ നടന്ന El Mozote കൂട്ടക്കൊലയെ ഓര്‍ത്ത് എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് ആയ Mauricio Funes മാപ്പ് ചോദിച്ചു. അന്ന് അമേരിക്ക പരിശീലിപ്പിച്ച സാല്‍വഡോര്‍ സൈന്യം 1,000 പേരെ കൊന്നു. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പാപമായ കൂട്ടക്കൊലയായിരുന്നു അത് എന്ന് Funes വിശേഷിപ്പിച്ചു.
7 ലക്ഷം ആളുകള്‍ ഗവര്‍ണര്‍ Walker നെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു
വിസ്കോണ്‍സിനിലെ ഗവര്‍ണറായ Scott Walker പിന്‍വലിക്കണമെന്ന് 7 ലക്ഷം ആളുകള്‍ ഒപ്പ് വെച്ച പരാതി നല്‍കി. Scott Walker യേയും lieutenant governor ആയ Rebecca Kleefisch ആണ് പിന്‍വലിക്കല്‍ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്‍വലിക്കല്‍ (recall) പരാതി നല്‍കാന്‍ വെറും 5.4 ലക്ഷം ആളുകളുടെ ഒപ്പ് വെച്ച പരാതിയുടെ ആവശ്യമേയുള്ളു. സെനറ്റിലെ ഭൂരിപക്ഷത്തിന്റെ നേതാവിനേയും വേറെ മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരേയും കൂടി പിന്‍വലിക്കാന്‍ ജനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെല്ലാം കഴിഞ്ഞ വര്‍ഷത്തെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നിര്‍മിച്ചവരാണ്.
അത്യാഹിത മാനേജര്‍ക്കെതിരെ മിഷിഗണില്‍ പ്രതിഷേധ ജാഥ
Rev. Al Sharpton, Rep. John Conyers തുടങ്ങി മത നേതാക്കള്‍ ഉള്‍പ്പെട്ട പ്രതിഷേധജാഥ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദിനത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ Rick Snyder ന്റെ നഗരത്തില്‍ നടന്നു. തെരഞ്ഞെടുക്കപ്പെടാതെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സാമ്പത്തിക അത്യാഹിത മാനേജര്‍ സ്കൂളുകളുടേയും നഗരങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ കൈയ്യേറുന്നതായി അവര്‍ ആരോപിച്ചു.