കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

ഫുകുഷിമ ദുരന്തത്തില്‍ നിന്നുള്ള ആണവ പദാര്‍ത്ഥങ്ങള്‍ അമേരിക്കയുടെ കാലിഫോര്‍ണിയ തീരത്തുള്ള കടല്‍ ചെടികളില്‍ കണ്ടെത്തി. Santa Cruz ന് വടക്കുള്ള Laguna Beach ലെ ചെടികളിലാണ്‍ ആണവവികിരണമുള്ള അയോഡിന്‍ Cal State Long Beach ലെ രണ്ട് ജീവശാസ്ത്രജ്ഞര്‍ കണ്ടത്. വികരണത്തിന്റെ തോത് മനുഷ്യന് ദോഷമുണ്ടാക്കുന്ന തോതിലല്ല. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം British Columbia, Canada എന്നിവിടങ്ങളില്‍ കണ്ട ആണവവികിണത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് മാത്രം. Giant kelp (Macrocystis pyrifera) എന്ന ചെടി പരിസ്ഥിതിയിലെ ആണവ വികിരണ തോത് അളക്കാനുള്ള നല്ല ഉപാധിയാണ്. കാരണം അത് എയോഡിനെ ശേഖരിക്കും. ജപ്പാനിലെ ആണവദുരന്തം വികിരണശേഷിയുള്ള അയോഡിന്‍-131 പുറത്തുവിട്ടു. ദരന്തത്തിന് ശേഷമുണ്ടായ വലിയ മഴ ആണവപദാര്‍ത്ഥങ്ങളെ സമുദ്രത്തിലെത്തിച്ചു. അത് അമേരിക്കന്‍ തീരത്തെ ചെടികളില്‍ എത്തി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വികിരണം കണ്ടത് Corona del Mar ല്‍ ആണ്.

ചെടികളില്‍ ഈ വികിരണം ഉണ്ടാക്കുന്ന ഫലം എന്തെന്ന് അറിയില്ല. ഇതിനെ ആഹാരമാക്കുന്ന മറ്റ് കടല്‍ ജീവികളിലേക്ക് വികിരണ പദാര്‍ത്ഥങ്ങള്‍ കടക്കും. Sitka, Alaska എന്നിവിടങ്ങളിലും ഗവേഷകര്‍ പരിശോധന നടത്തി. എന്നാല്‍ അവിടെ ആണവവികിരണം കണ്ടെത്താനായില്ല.

– സ്രോതസ്സ് latimesblogs.latimes.com

ഒരു അഭിപ്രായം ഇടൂ