സിലിക്കണിന്റെ പുറത്ത് സിലിക്ക പൂശി ചെറുഗോളങ്ങളാക്കിയ nanoshells ഗവേഷകര്‍ നിര്‍മ്മിച്ചു. ആസിഡ് ഉപയോഗിച്ച് ഗോളങ്ങളുടെ ഉള്ള് ശൂന്യമാക്കി. അവ പ്രകാശം കടത്തിവിടുകമാത്രമല്ല സംഭരിച്ച് നിര്‍ത്തുകയും ചെയ്യുന്നു. പ്രകാശം nanoshellsനികത്ത് കുടുങ്ങുന്നു.പുറത്ത് പോകാതെ പ്രകാശം അതിനകത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുമെന്ന്, Stanford ലെ material sciences പ്രൊഫസര്‍ പറഞ്ഞു. ഇത് സൗരോര്‍ജ്ജ ഉപകരണങ്ങള്‍ക്ക് ഉപകാരപ്രദമാണ്.
ഷെല്ലില്‍ പ്രകാശം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സാവധാനം അത് ഫോട്ടോവോള്‍ട്ടേയിക് പദാര്‍ത്ഥങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കൂടുതല്‍ ചുറ്റിത്തിരിയുന്നത് കൂടുതല്‍ ഗുണകരമാണ്. പരന്ന സിലിക്കണ്‍ പാളിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് പാളി nanoshell ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്യും. ദക്ഷത 75% വരെ അങ്ങനെ ഉയര്‍ത്താന്‍ കഴിയും.
പരന്ന nanocrystalline-silicon പാളി നിര്‍മ്മിക്കുന്നതിനേക്കാള്‍ വേഗത്തിലും ചിലവ് കുറച്ചും നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെ വേറൊരു ഗുണം. സാധാരണ സെല്ലുകള്‍ക്ക് nanoshells നെക്കാള്‍ വിലയും കൂടും 20 മടങ്ങ് ഭാരവും കൂടുതലായിരിക്കും. കാരണം സാധാരണ സെല്ലുകള്‍ കൂടുതല്‍ പദാര്‍ത്ഥം ഉപയോഗിക്കുന്നതാണ്. tellurium, indium പോലുള്ള വിലപിടുപ്പുള്ള ദുര്‍ലഭ പദാര്‍ത്ഥങ്ങളുടെ കൂടിയ ഉപയോഗം ചിലവ് കൂടുതലാക്കുന്നു.
പല കോണില്‍ പതിക്കുന്ന പ്രകാശത്തേയും nanoshells ന് ഉപയോഗിക്കാന്‍ കഴിയും. ഇത് സോളാര്‍ തുണി പോലെ വ്യത്യസ്ഥ രീതിയില്‍ സൗരോര്‍ജ്ജത്തെ ശേഖരിക്കാനുള്ള അവസരം നല്‍കും.
– source treehugger.com