ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

എണ്ണ വില കൂടിയതിന് നന്ദി, Shell ന്റെ ആദ്യപാദ ലാഭം 15% വര്‍ദ്ധിച്ചു

2012 ന്റെ ആദ്യ പാദത്തില്‍ Royal Dutch Shell ന്റെ ലാഭം 15% വര്‍ദ്ധിച്ചു് $730 കോടി ഡോളറായി.. ബാരലിന് $100 എന്ന “ശക്തമായ എണ്ണ വിലയാണ്” ഇതിന് കാരണം എന്ന് Shell ന്റെ CEO ആയ Peter Voser അഭിപ്രായപ്പെട്ടു.

2011 ല്‍ 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി ലാഭം 54% ആണ് ഉയര്‍ന്നത്. അതായത് അവര്‍ ഓരോ മണിക്കൂറിലും $35 ലക്ഷം ഡോളര്‍ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

ഷെല്ലിനെക്കുറിച്ച് ചില വിവരങ്ങള്‍:

  • ആദ്യ പാദത്തില്‍ ഷെല്‍ $730 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് പ്രതി ദിനം $8.02 കോടി ഡോളര്‍.
  • ലോബീയിങ്ങില്‍ എണ്ണ പ്രകൃതി വാതക കമ്പനികളില്‍ രണ്ടാമനാണ് ഷെല്‍. 2011 ല്‍ $1.46 കോടി ഡോളര്‍ ആ ഇനത്തില്‍ അവര്‍ ചിലവാക്കി. 2009 ഉം 2010 ഉം ഒരു കോടി ഡോളര്‍ വീതമാണ് ചിലവാക്കിയത്.
  • 2011 ല്‍ മാത്രം അവരുടെ എണ്ണ കിണറുകളില്‍ നിന്ന് 63 പ്രാവശ്യം എണ്ണ ചോര്‍ന്നതായി (63 operational oil spills) റിപ്പോര്‍ട്ട് ചെയ്തു. 2010 ലേതിന്റെ ഇരട്ടിയാണിത്. നൈജീരിയയിലെ ചോര്‍ച്ച അവര്‍ പറഞ്ഞതിനേക്കാള്‍ 60 ഇരട്ടി മോശമായിരുന്നു എന്ന് Amnesty International ആരോപിക്കുന്നു.
  • 2012 ജനുവരിയില്‍ ഷെല്ലിന് $1000 കോടി cash reserves ഉണ്ടായിരുന്നു.
  • ഷെല്ലിന്റെ CEO Peter Voser ന്റെ വരുമാനം 2011 ല്‍ ഇരട്ടിയായി $1.53 കോടി ഡോളറില്‍ എത്തി. 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി അദ്ദേഹത്തിന്റെ ശമ്പളം 113% വര്‍ദ്ധിച്ചു.
  • ആര്‍ക്ടിക് കടലില്‍ എണ്ണ കുഴിക്കാന്‍ അവര്‍ പരിപാടിയിടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി $400 കോടി ഡോളര്‍ അലാസ്കയുടെ വടക്ക് Beaufort ലും Chukchi Seas യിലും എണ്ണ പര്യവേഷണത്തിന് അവര്‍ ചിലവാക്കി എന്ന് New York Times പറയുനനു.

– source thinkprogress.org

2012 ന്റെ ആദ്യപാദത്തില്‍ Exxon പ്രതി ദിനം $10.4 കോടി ഡോളര്‍ ലാഭം ഉണ്ടാക്കി

കഴിഞ്ഞ വര്‍ഷം പണത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ലാഭം നേടിയ കമ്പനിയായി ExxonMobil. ഓരോ സെക്കന്റിലും $1,300 ഡോളര്‍ എന്ന തോതിലാണ് അവരുടെ ലാഭം കുതിച്ചുയര്‍ന്നത്. ഉപഭോക്താക്കള്‍ക്ക് അതുകൊണ്ട് കൂടുതല്‍ എണ്ണ വില നല്‍കേണ്ടിവന്നു. ആദ്യ പാദത്തിലെ അവരുടെ ലാഭം $945 കോടി ഡോളറാണ്.

2011 ന്റെ ആദ്യ പാദത്തിലെ അവരുടെ ലാഭത്തെക്കാള്‍ കുറച്ച് കുറവാണ് ഇത്. അന്ന് അവര്‍ക്ക് $1065 കോടി ലാഭം കിട്ടിയിരുന്നു. എണ്ണ വില കൂടിയതാണ് അവര്‍ക്ക് ഗുണകരമായത്. വില കുറഞ്ഞ പ്രകൃതി വാതകത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതാണ് ലാഭം കുറയാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എക്സോണിനെക്കുറിച്ച് ചില വിവരങ്ങള്‍:

  • 2012 ന്റെ ആദ്യ മൂന്നു മാസം കൊണ്ട് $945 കോടി ഡോളര്‍ ലാഭം നേടി. അതായത് പ്രതി ദിനം $10.4 കോടി ഡോളര്‍.
  • 13% : കഴിഞ്ഞ വര്‍ഷം അവര്‍ സര്‍ക്കാരില്‍ അടച്ച നികുതി. ഇത് ശരാശരി അമേരിക്കന്‍ കുടുംബം അടക്കുന്ന നികുതിയിലും കുറവാണ്.
  • 60% : ലാഭത്തിന്റെ 60%, അതായത് $570 കോടി ഡോളര്‍, അവര്‍ അവരുടെ ഓഹരി തിരികെ വാങ്ങാന്‍ ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ dividend ദാദാക്കള്‍ (21%) അവര്‍ ആയിരുന്നു.
  • $1,091,000 : 2012 ലെ തെരഞ്ഞെടുപ്പിന് വേണ്ടി അവര്‍ പത്തി ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ഇതില്‍ 91% വും റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കിട്ടിയത്.
  • $52,000,000 ല്‍ അധികം : ഒബാമ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം $5.2 കോടി ഡോളര്‍ Lobbying ന് ചിലവാക്കി. ഇത് ബുഷ്‍ സര്‍ക്കാരിന് നല്‍കിയതിലും 50% അധികമാണ്.
  • $3.49 കോടി ഡോളര്‍ : എക്സോണിന്റെ CEO ആയ Rex Tillerson ന്റെ ശമ്പളം. 20% അധികമാണ് ഇത്.
  • $52,300: 2012 ലെ തെരഞ്ഞെടുപ്പിന് വേണ്ടി Rex Tillerson മാത്രം നടത്തിയ രാഷ്ട്രീയ സംഭാവന.
  • No. 2 : Fortune 500 ലിസ്റ്റിലെ രണ്ടമത്തെ കമ്പനി.

Q1 ലാഭത്തിന്റെ 60% ഓഹരി തിരികെ വാങ്ങാന്‍ ഉപയോഗിക്കുകയും, ഉദ്യോഗസ്ഥര്‍ക്കും ഓഹരി ഉടമകള്‍ക്കും ഒരുപാട് പണം നല്‍കുകയും ചെയ്യുക മാത്രമല്ല, American Legislative Exchange Council (ALEC), American Petroleum Institute തുടങ്ങിയ സംഘടനകള്‍ വഴി പണം ഒഴുക്കി എക്സോണ്‍ ജനാധിപത്യ സംവിധാനത്തെ സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായമാക്കുകയും ചെയ്യുന്നു.

– source thinkprogress.org

ഒരു അഭിപ്രായം ഇടൂ