സ്വീഡനിലെ Minesto എന്ന കമ്പനി 7 ടണ്‍ വരുന്ന kite turbine ഉപയോഗിച്ച് ലളിതമായ പുതിയ രീതി കണ്ടെത്തി ജലാന്തര്‍ഭാഗത്തുള്ള ഓളത്തിന്റെ ഊര്‍ജ്ജം ശേഖരിക്കുന്നു. കാറ്റില്‍ പട്ടം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമായ സങ്കേതമാണ് Deep Green ജലാന്തര്‍ഭാഗത്തുള്ള ടര്‍ബൈന്‍.
പ്രതിവര്‍ഷം 18 ടെറാവാട്ട് ഊര്‍ജ്ജം ഇതുവഴി ഉത്പാദിപ്പിക്കാനാവും. 40 ബ്രിട്ടീഷ് വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. ശരാശരി അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്നേ ബ്രിട്ടീഷ് വീടുകള്‍ ഉപയോഗിക്കുന്നുള്ളു.
തുടക്കത്തല്‍ Saab എന്ന മാതൃസ്ഥാപനം കാറ്റാടിക്ക് വേണ്ടി പട്ടം നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാകുന്നത് വെള്ളത്തിലാണ്, കാരണം വെള്ളം വായുവിനേക്കാള്‍ 832 മടങ്ങ് സാന്ദ്രതകൂടിയതാണ്.
പട്ടം ജലപ്രവാഹത്തില്‍ ചുറ്റിത്തിരിയുന്നതിനാല്‍ ടബൈനില്‍ ജലപ്രവാഹത്തിന്റെ പത്തുമടങ്ങ് വേഗത ലഭിക്കുന്നു. ഇതിന്റെ ഗതിനിയന്ത്രിക്കാന്‍ റഡ്ഡര്‍ ഉണ്ട്. പട്ടത്തെ കെട്ടിയിരിക്കുന്ന കേബിള്‍ വഴിയാണ് വൈദ്യുതിയും നിയന്ത്രണ സിഗ്നലുകളും പായുന്നത്.
Minesto യുടെ വെബ് സൈറ്റ് പ്രകാരം ഓരോ മെഗാവാട്ട് പട്ടത്തിനും 14 ടണ്‍ ഭാരം വരും. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് $0.09 മുതല്‍ $0.20 സെന്റ് വരെമാത്രമേ വിലയാകൂ. വളരെ ലളിതമായ സാങ്കേതികവിദ്യയായതിനാല്‍ ചിലവ് കുറവാണ്. യന്ത്രത്തിന്റെ കടത്തുകൂലിയും, പരിപാലന ചിലവും വളരെ തുച്ഛം.
യൂറോപ്പില്‍ ഇത് കൂടുതല്‍ അനുയോജ്യം ബ്രിട്ടണിന്റെ കടലാണ്. ആഴക്കടലില്‍ സെക്കന്റില്‍ 60 മുതല്‍ 120 മീറ്റര്‍ വേഗത്തിലാണ് അവിടെ ഒഴുക്ക്.
ബ്രിട്ടണിലെ Carbon Trust ആദ്യ സഹായം ഇതിന് നല്‍കി. ഇപ്പോള്‍ Deep Green ന് ബ്രിട്ടിഷ്, സ്വീഡന്‍ സര്‍ക്കാര്‍ ആണ് സഹായം നല്‍കുന്നത്. കൂടാതെ മാതൃസ്ഥാപനമായ Saab Group, Midroc New Technology, Verdane Capital, Encubator തുടങ്ങിയ കമ്പനികളും $30 ലക്ഷം ഡോളര്‍ സഹായം നല്‍കി.
ഇത്തരത്തില്‍ സഹായം ലഭിച്ചാല്‍ ലോകത്തെ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജ്ജം മുഴുവന്‍ ഈ ലളിത സാങ്കേതികവിദ്യക്ക് നല്‍കാനാവും.
– from cleantechnica.com, minesto.com
2010/04/12