വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ ഉപേക്ഷിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും സംസ്ഥാന സര്‍ക്കാറില്‍നിന്നും ലഭിച്ച തിക്താനുഭവങ്ങളാണ് വികസന പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

എമര്‍ജിങ് കേരളയിലേക്ക് സര്‍ക്കാര്‍ ഞങ്ങളെ ക്ഷണിച്ചതുപോലുമില്ല. തങ്ങളെ ഏറ്റവുമധികം ഉപദ്രവിക്കുന്ന രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എം.എല്‍.എയാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.

– പത്ര വാര്‍ത്ത

ഒരു അഭിപ്രായം ഇടൂ