2030 ഓടെ ആണവോര്‍ജ്ജത്തില്‍ നിന്ന് 15%, 20% – 25% വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതിനേക്കാള്‍ ചിലവ് കുറഞ്ഞത് ആണവനിലയങ്ങളുല്ലാം അടച്ചുപൂട്ടുകയാണെന്ന് Softbank CEO Masayoshi Son പറഞ്ഞു. Japan Renewable Energy Foundation സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
അദ്ദേഹത്തിന്റെ സ്ഥാപനം സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന മൂന്ന് ഊര്‍ജ്ജ scenarios നേയും പരിഗണിച്ച് കണക്ക്കൂട്ടല്‍ നടത്തി. അതില്‍ രണ്ടെണ്ണത്തില്‍ അപകടം നടന്നതിന് ശേഷമുള്ള insurance ചിലവ് കണക്കാക്കിയിട്ടില്ല.
“കഴിഞ്ഞ 40 വര്‍ഷം ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ചിലവ്, നിലയം പൊളിച്ചടുക്കുന്നതിന്റെ ചിലവ്, ആണവ മാലിന്യം തുടങ്ങിയവുമായി ബന്ധപ്പെട്ട് ചിലവ് തുടങ്ങി എല്ലാ ചിലവുകളും സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?”
ആണവോര്‍ജ്ജം ഉപയോഗിക്കാത്ത scenario യില്‍ യൂണിറ്റിന് ¥13.2 യെന്‍ വില ആകും. 15% ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുമ്പോള്‍ ¥12.6 – ¥13.4 യെന്നും 20% – 25% ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുമ്പോള്‍ വില ¥12.6 – ¥13.9 യെന്‍ വരെയും ആകും.
എന്തൊക്കെ ആയാലും ഈ വ്യവസായി പുനരുത്പാദിതോര്‍ജ്ജത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. “2030 ഓടെ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 30%-35% വൈദ്യുതി ഉത്പാദിപ്പിക്കും.” അദ്ദേഹം പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് പകരം വലിയ സൗരോര്‍ജ്ജ പാര്‍ക്കുകളും കാറ്റാടി പാടങ്ങളും നിര്‍മ്മിക്കും.
ഊര്ജ്ജക്കമ്പനികളുടെ ഗ്രിഡ്ഡിലെ കുത്തക അവസാനിപ്പിച്ച് പരസ്പരം ബന്ധപ്പെടുത്തിയ ഗ്രിഡ്ഡുകള്‍ വഴി പുനരുത്പാദിതോര്‍ജ്ജം വിതരണം നടത്തും. ജപ്പാന് ലോകത്തെ മൂന്നാമത്തെ സൗരോര്‍ജ്ജ ഉത്പാദകരാകും എന്ന് Son പറഞ്ഞു. Hokkaido, Kyushu എന്നീ സ്ഥലങ്ങള്‍ക്ക് വലിയ പവനോര്‍ജ്ജ സാദ്ധ്യതകളുണ്ട്. വിഭങ്ങളുടെ അപര്യാപ്തതയല്ല ഇതിനൊക്കെ തടസം, പകരം ഇപ്പോഴുള്ള പ്രാദേശിക ഗ്രിഡ്ഡുകളാണ്. അവയെ എല്ലാം യോജിപ്പിച്ച് ദേശീയ ഗ്രിഡ്ഡ് സ്ഥാപിച്ചാല്‍ മാത്രമേ പുനരുത്പാദിതോര്‍ജ്ജം ദക്ഷതയോടെ ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയൂം. അദ്ദേഹം വിശദമാക്കി.
– source japantimes.co.jp