മൊണ്‍സാന്റോക്കെതിരെയുള്ള കേസില്‍ Willie Nelson കൂട്ടു ചേര്‍ന്നു
പാട്ടുകാരി Willie Nelson യും 300,000 സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ കൃഷി ഭീമന്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ വിത്ത് കാരണം ചെറിയ കൃഷിക്കാരുടെ പാടം മനിലീകൃതമാകുമ്പോള്‍ കമ്പനി അവര്‍ക്കെതിരെ കേസ് കൊടുക്കുന്നതിനെതരിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ കേസ് കൊടുത്തിരിക്കുന്നത്. ചെറു കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ കൈയ്യെറുന്നതിനെതിരേയും കൊടിയ വിഷമായ മൊണ്‍സാന്റോയുടെ “Roundup” പോലുള്ള കളനാശിനിക്കെതിരായും പ്രവര്‍ത്തിക്കുന്ന “Occupy the Food System” പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനിത്തിന്റെ ഒരു വശമാണ് ഈ കേസ്.
ഫുകുഷിമ നിലയത്തിലേക്ക് വെള്ളം അടിച്ചുകേറ്റുന്നതില്‍ TEPCO വിഷമം നേരിടുന്നു
തകര്‍ന്ന ഫുകുഷിമ നിലയങ്ങളിലേക്ക് വെള്ളം കയറ്റാന്‍ കമ്പനി വിഷമിക്കുന്നു. ഉരുകിയ ഇന്ധനത്തെ തണുപ്പിച്ച് നിര്‍ത്തുന്നതിന് അത്യധികം പ്രധാനപ്പെട്ടതാണ് കൃത്യ അളവില്‍ കയറ്റുന്ന ജലം. കഴിഞ്ഞ ദിവസം ആ അളവ് രണ്ട് പ്രാവശ്യം വേണ്ടതില്‍ കുറവായിരുന്നു. തൊഴിലാളികള്‍ വാല്‍വ് തുറന്ന് coolant നില ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് സെറ്റ് ചെയ്ത നിലയേക്കാള്‍ താഴെ നിന്നു. ഇത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് Tokyo Electric Power Co ക് കാര്യമായ വിവരം ഇല്ല. പൈപ്പിനുള്ളില്‍ എന്തെങ്കിലും അടഞ്ഞിരിക്കുന്നതാവാം കാരണമെന്ന് അവര്‍ പറഞ്ഞു.
പുകവലി സൗഹൃദ ബാക്റ്റീരിയകളെ കൊല്ലുന്നു
സിഗററ്റ് പല്ലിന് മഞ്ഞ നിറം നല്‍കും എന്നത് രഹസ്യമൊന്നുമല്ല. എന്നാല്‍ പുകക്ക് വേറൊരു ഫലം കൂടിയുണ്ട്. അത് ആരോഗ്യം തരുന്ന ബാക്റ്റീരിയകളെ നശിപ്പിച്ച് മോണയെ രോഗമുണ്ടാക്കുന്ന കൃമികള്‍ക്ക് തുറന്നുകൊടുക്കുന്നു. Infection and Immunity എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. 30 പേരിലാണ് പഠനം നടത്തിയത്. പകുതിപേര്‍ പുകവലിക്കുന്നവരായിരുന്നു. പുകവലിക്കാത്തവരില്‍ സ്ഥിരമായ ബാക്റ്റീരിയ സമൂഹം ജീവിക്കുന്നുണ്ടായിരുന്നു. രോഗം ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ ഒഴുവാക്കി നിര്‍ത്താന്‍ ഈ ബാക്റ്റീരിയകള്‍ സഹായിക്കുന്നു. പുകവലിക്കാരില്‍ ഈ ബാക്റ്റീരിയകള്‍ കണ്ടില്ല. ഫലം മോണയുടെ രോഗങ്ങളും.