ടാര്‍മണ്ണ് വിരുദ്ധ സമരം ടെക്സാസില്‍
Keystone XL പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത കിഴക്കേ ടെക്സാസില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Winnsboro ലെ നിര്‍മ്മാണ പ്രവര്‍ത്തനം Tar Sands Blockade നിര്‍ത്തിവെപ്പിച്ചു. പോലീസ് സമരക്കാര്‍ക്ക് നേരെ കുരുമുളക് ലായിനി പ്രയോഗിച്ചു. 8 പ്രവര്‍ത്തകര്‍ മരം മുറിക്കുന്നത് തടയാന്‍ മരങ്ങളില്‍ ഒരു “tree village” സ്ഥാപിച്ചു.
ഷെവ്റോണ്‍ ഇക്വഡോറിന് നല്‍കാനുള്ള $1800 കോടി ഡോളറിന്റെ പിഴ ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി
1970 കള്‍ മുതല്‍ക്ക് ഇക്വഡോറിലെ മഴക്കാടുതള്‍ നശിപ്പിച്ച് എണ്ണ ഭീമന്‍ ഷെവ്റോണ്‍ (Chevron) മലിനീകരണത്തിന് $1800 കോടി ഡോളറിന്റെ പിഴ നല്‍കാന്‍ കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. അത് തടയാന്‍ ഷെവ്റോണ്‍ കൊടുത്ത പരാതിയിലാണ് സുപ്രീംകോടതി ഈ വിധി പ്രഖ്യാപിച്ചത്. ശതകോടിക്കണക്കിന് ലിറ്റര്‍ വിഷവസ്തുക്കളും എണ്ണയുമാണ് ഷെവ്റോണ്‍ ആമസോണില്‍ ഒഴുക്കിയത്. ആദ്യവിധിയില്‍ $860 കോടി ഡോളറിന്റെ പിഴയായിരുന്നു. എന്നാല്‍ ഷെവ്റോണ്‍ മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ പിഴ ഇരട്ടിയാക്കി. സുപ്രീം കോടതിയില്‍ ഷെവ്റോണ്‍ കൊടുത്ത അപ്പീല്‍ സുപ്രീം കോടതി മറുപടിപോലും നല്‍കാതെ തള്ളി.
ആദിവാസി സംഘങ്ങളുടെ സമരം അണക്കെട്ട് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു
ബ്രസീലില്‍ ആദിവാസി സംഘങ്ങള്‍ ആമസോണ്‍ മഴക്കാട്ടിലെ വലിയ അണക്കെട്ട് നിര്‍മ്മാണം തടഞ്ഞു. $1100 കോടി ഡോളറിന്റെ Belo Monte അണക്കെട്ട് ആദിവാസി സംഘങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചതായിരുന്നു. പരാതികള്‍ പരിഹരിക്കാം എന്ന് പറഞ്ഞ് കഴിഞ്ഞമാസം പണി പുനരാരംഭിച്ചു. ഡസന്‍കണക്കിന് ആദിവാസിസംഘങ്ങള്‍ ഒത്ത് ചേര്‍ന്ന് കള്ള വാഗ്ദാനങ്ങള്‍ക്കെതിരെ 24 ദിവസത്തെ കൈയ്യേറ്റ സമരം നടത്തി നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് Amazon Watch പറഞ്ഞു.