തടസമില്ലാത്ത വൈദ്യുതി

പുനരുത്പാദിതോര്‍ജ്ജം സ്ഥിരമല്ല. അത് കാലാവസ്ഥയേയും സൂര്യപ്രകാശത്തേയുമൊക്കെ ആശ്രയിച്ചിരിക്കുന്നു. ശരിയാണ്. സൂര്യപ്രകാശമില്ലെങ്കില്‍ എങ്ങനെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കും? കാറ്റില്ലെങ്കില്‍ എങ്ങനെ കാറ്റാടി തിരിയും?

നാം വൈദ്യുത നിലയങ്ങളില്‍ പണിചെയ്യുന്നില്ലെങ്കിലും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം. ചിലപ്പോള്‍ വൈദ്യുതി ഇല്ലാത്തപ്പോള്‍ ചെറു വൈദ്യുതനിലയമായ ജനറേറ്റര്‍ നാം നമ്മുടെ വീടുകളിലും മറ്റും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അവിടെ നാം ജനറേറ്റര്‍ ഓടിക്കുന്നു, ഡീസലോ പെട്രോളോ കത്തുന്നത് വഴി ജനറേറ്റര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അത് നില്‍ക്കുന്ന ആ നിമിഷം നമുക്ക് ഊര്‍ജ്ജം ഇല്ലാതാകുകയും ചെയ്യും.

വലിയ വൈദ്യുത നിലയങ്ങളും ഇങ്ങനെയാണെന്നാണ് നമ്മുടെയൊക്കെ ധാരണ. ആണവ വ്യവസായ ദല്ലാള്‍മാര്‍ അവരുടെ വാചാടോപത്തില്‍ നമ്മുടെ ഈ പരിമിതമായ അറിവിനെ ശരിക്കും ഉപയോഗിക്കുന്നു. എന്നാല്‍ വലിയ വൈദ്യുത നിലയങ്ങള്‍ ഒറ്റപ്പെട്ട ജനറേറ്റര്‍ സെറ്റല്ല. അവയെല്ലാം ഗ്രിഡ് എന്ന വൈദ്യുത വിതരണ ശൃംഖലയോട് ബന്ധിപ്പിച്ച സ്രോതസ്സുകളാണ്. ചിലരാജ്യങ്ങളില്‍ അത് “smart grid” ആണ്. വൈദ്യുത നിലയങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡ്ഡിന് നല്‍കുന്നു. ഗ്രിഡ്ഡ് അത് നമുക്ക് വിതരണം ചെയ്യുന്നു. ഒരു കല്‍ക്കരി നിലയമോ, പ്രകൃതിവാതക നിലയമോ, ആണവ നിലയമോ 100% സമയവും പ്രവര്‍ത്തിക്കുന്നില്ല. വൈദ്യുത ഗ്രിഡ്ഡ് രൂപകല്‍പ്പന(ഡിസൈന്‍) ചെയ്തിരിക്കുന്നത് അതനുസരിച്ചാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ഒരു കല്‍ക്കരിനിലയം വര്‍ഷത്തില്‍ 44 ദിവസം പ്രവര്‍ത്തിക്കുന്നില്ല. ആണവനിലയം 36 ദിവസം പ്രവര്‍ത്തിക്കുന്നില്ല. ആണവനിലയത്തില്‍ ഓരോ 17 മാസത്തിനിടക്ക് ഇന്ധനം വീണ്ടും നിറക്കണം. അതിന് 39 ദിവസം വേണം. ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. എന്നാല്‍ ചില അസാധാരണ സംഭവങ്ങളും ഇക്കാലത്ത് നടക്കുന്നുണ്ട്.

ജെല്ലിഫിഷിന് ആണവനിലയം നിര്‍ത്തിക്കാനാവുമോ? ഇസ്രായേലിലെ Hadera ല്‍ പ്രവര്‍ത്തിക്കുന്ന Orot Rabin നിലയം, സ്കോട്ട്‌ലാന്റിലെ Torness നിലയം, San Luis Obispo County യിലെ Diablo Canyon ആണവനിലയം എന്നീ നിലയങ്ങളൊക്കെ ജെല്ലിഫിഷിന്റെ ആക്രമണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നവയാണ്. നിലയത്തിന്റെ ശീതീകരണി പ്രവര്‍ത്തിക്കുന്നത് കടലില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. ജെല്ലിഫിഷിന്റെ വലിയ കൂട്ടം തിങ്ങിക്കയറി വെള്ളം എടുക്കുന്ന കുഴലുകളുടെ വായ് അടച്ചു. വെള്ളം കിട്ടാതായപ്പോള്‍ ശീതീകരണിയിലെ താപനില വര്‍ദ്ധിച്ചു. കാര്യമെന്തെന്നറിയാത്ത കുഴങ്ങിയ ജോലിക്കാര്‍ക്ക് അവസാനം കടല്‍ വെള്ളത്തില്‍ മുങ്ങി പരിശോധിക്കേണ്ട ഗതിവന്നു. പിന്നീട് മുഴുവന്‍ ജെല്ലിഫിഷുകളേയും നീക്കം ചെയ്തതിന് ശേഷമാണ് നിലയങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഉയര്‍ന്ന സുരക്ഷാ മുന്നറീപ്പോടെ നടന്ന ഈ പരിപാലന സമയം മുഴുവന്‍ നിലയത്തില്‍ നിന്ന് ഒരു തുള്ളി വൈദ്യുതി പോലും പുറത്തുവന്നില്ല.

ഒരു നിലയവും ഇത് പ്രതീക്ഷിച്ചിരുന്നതല്ല, ഒരു ആണവ ബുദ്ധിജീവികള്‍ ഇത് മുന്‍കൂട്ടി കണ്ടിരുന്നില്ല.

ഇതാ വേറൊരു പ്രശ്നം. 2011 ഓഗസ്റ്റില്‍ Tennessee നദിയിലെ താപനില 32 ഡിഗ്രിയായി. Browns Ferry ആണവ നിലയത്തിന്റെ ശീതീകരണി ജലം ഒഴുക്കിക്കളയുന്നത് ഈ നദിയിലേക്കാണ്. നദിയിലെ താപനില ഉയര്‍ന്നതിനാല്‍ വെള്ളം അങ്ങോട്ട് ഒഴുക്കാനാവില്ല. അതുകൊണ്ട് നിലയത്തിന്റെ ശേഷി 50% കുറച്ച് വെള്ളം പുറംതള്ളുന്നത് കുറക്കാന്‍ നിലയം നിര്‍ബന്ധിതമായി. 2010 ല്‍ ഇതേ സംഭവം കാരണം Tennessee Valley Authority ന് ബദല്‍ വൈദ്യുതി വാങ്ങാനായി $5 കോടി ഡോളര്‍ ചിലവായി. അധികം വന്ന ഈ ചിലവ് ഉപഭോക്താക്കള്‍ വഹിക്കേണ്ടി വന്നു. 30.5 ഡിഗ്രിക്ക് താഴെ താപനില നിലനിര്‍ത്താനായില്ലെങ്കില്‍ അവര്‍ക്ക് നിലയം നിര്‍ത്തിവെക്കേണ്ടിവരും. ആഗോള താപനം ഭാവിയില്‍ ഇതിലും ഉയര്‍ന്ന താപനിലക്ക് കാരണാകും. ചിലപ്പോള്‍ വേനല്‍ക്കാലത്ത് അണുനിലയം നിര്‍ത്തിവെക്കണമെന്ന് സാരം!

– കൂടുതല്‍ ഇവിടെ.

ആണവവ്യവസായ ദല്ലാള്‍മാര്‍ അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍:

  1. ആണവ വ്യവസായത്തെ സുതാര്യമാക്കുക
  2. Controller and Auditor General of India യുടെ പരിശോധന എല്ലാ നിലയങ്ങളിലും നടത്തുക.
  3. ആണവദുരന്ത ബാധ്യതയുടെ പരിധി എടുത്തുകളയുക. നിര്‍മ്മാതാക്കള്‍ 100% ഉത്തരവാദിത്തവും ഏറ്റെടുക്കണം. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തുക.
  4. സര്‍ക്കാര്‍ സബ്സിഡി, നികുതി ഇളവ് ഇവ ഇല്ലാതാക്കുക.

പുതിയ നിലയങ്ങളേക്കുറിച്ച് സംസാരിക്കുന്നതു പോലും ഇതിന് ശേഷം മതി.

2 thoughts on “തടസമില്ലാത്ത വൈദ്യുതി

  1. ഗ്രിഡ് തിരിച്ച് തരുമെന്ന് വിചാരിച്ച് സൌരോർജ്ജ പാനൽ വാങ്ങി ഗ്രിഡിൽ കണക്ക്റ്റ് ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ന്യൂജേഴ്സിക്കാർക്കും ലോകത്തിനും സാന്റി കൊടുങ്കാറ്റ് കാട്ടി തന്നു… സൌരോർജ്ജ പാനൽ ഗ്രിഡിൽ കൊടുത്തത് വഴി ബാക്കപ്പ് ബാറ്ററികൾ ഇല്ലാതിരുന്നതിനാൽ സൌരോർജ്ജ പാനൽ വാങ്ങി വെച്ചവരും മറ്റുള്ളവരെ പോലെ വൈദ്യുതിയില്ലാതെ ദിവസങ്ങൾ തണുപ്പിൽ കഴിച്ചു കൂട്ടി ഇപ്പോഴും കഴിച്ച് കൂട്ടുന്നു!!! 😦

    1. കൊടുങ്കാറ്റ് ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനുള്ളതല്ല സോളാര്‍ പാനല്‍. എന്നാല്‍ അത്തരം സമയത്ത് ഏറ്റവും കുറവ് അപകടസാദ്ധ്യത കുറഞ്ഞ സ്രോതസ്സാണ്. അതേ സ്ഥലത്ത് ഒരു എണ്ണ, പ്രകൃതിവാതക, കല്‍ക്കരി, ആണവനിലയ തകര്‍ച്ച ഉണ്ടായിരുന്നെങ്കിലുള്ള സ്ഥിതി എന്താകുമായിരുന്നു?
      200 വര്‍ഷമായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്ന കാര്യമാണ് സാന്റി. അവയുടെ ശക്തിയും എണ്ണവും ഇനിയും കൂടിക്കൊണ്ടിരിക്കും. (താങ്കള്‍ അല്ല ഇവിടെ സ്ഥിരം കമന്റിടുന്ന സ്പാം മനോജ് എന്ന് കരുതുന്നു.)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )