സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

സാന്‍ഡി കൊടുംകാറ്റില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്കാ​ണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പെട്ടത്. എന്നാല്‍ കുറച്ച് വീടുകള്‍ക്ക് മുകളില്‍ കൊടുംകാറ്റിന് ശേഷവും സോളാര്‍ പാനലുകള്‍ കുഴപ്പമൊന്നുമില്ലാതെ കാണപ്പെട്ടു. ഭാഗ്യം, കുറ്റാകൂരിരിട്ടില്‍ ശുദ്ധ വൈദ്യുതി കിട്ടിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ. ആ പാനലുകളൊന്നും പ്രവര്‍ക്കുന്നുണ്ടായിരുന്നില്ല.

Solar Energy Industries Association ന്റെ അഭിപ്രായത്തില്‍ മിക്ക വീടുകളിലെ സോളാര്‍പാനലുകളും ഗ്രിഡ്ഡുമായി ബന്ധിക്കപ്പെട്ടവയായിരുന്നു. ഗ്രിഡ്ഡ് തകരാറിലായാല്‍ അവയും പ്രവര്‍ത്തിക്കില്ല. സൂര്യപ്രകാശമുള്ളപ്പോള്‍ അവ വൈദ്യുതി നല്‍കും, പക്ഷേ രാത്രി ആയാല്‍ ഒന്നും കിട്ടില്ല എന്ന് കാലിഫോര്‍ണിയിലെ Sungevity യുടെ Danny Kennedy പറഞ്ഞു. അവര്‍ക്ക് സംസ്ഥാനത്ത് കൊടുംകാറ്റില്‍ പെട്ട നൂറുകക്കിന് ഉപഭോക്താക്കളുണ്ട്. “ഗ്രിഡ് പരിഷ്കരിക്കണമെന്നത് വീണ്ടും നമ്മേ ഓര്‍മ്മിപ്പിക്കുകയാണ് ഈ കൊടുംകാറ്റ്”, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രിഡ്ഡുമായി ബന്ധിപ്പിച്ച സോളാര്‍പാനലുകള്‍ ഗ്രിഡ്ഡിന് തകരാറ് സംഭവിക്കുമ്പോള്‍ ഉടന്‍ തന്നെ ഓഫ് ആകും. വൈദ്യുത ലൈനുകളില്‍ ഗ്രിഡ്ഡിന്റെ തകരാറ് പരിഹരിക്കാന്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ക്ക് വൈദ്യുതി ഷോക്ക് അടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ വീടുകളില്‍ ബാറ്ററിയില്ലാതെ ഗ്രിഡ്ഡുമായി പാനല്‍ നേരിട്ട് ഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ കൂടുതല്‍ വീടുകളില്‍ ബാറ്ററിയുണ്ട്, അതുപോലെ വൈദ്യുതവാഹനങ്ങളും സോളാര്‍ പാനലുമായി ഘടിപ്പിച്ചവയാണ്.

പക്ഷേ ഒരു നല്ല വാര്‍ത്ത ഈ കൊടുംകാറ്റിന്റെ സമയത്തുമുണ്ട്. സാന്‍ഡിയുടെ അതി ശക്തമായ കാറ്റിനെ വീടുകളിലെ സോളാര്‍ പാനലുകള്‍ അതിജീവിച്ചു. 160 കിലോമീറ്റര്‍/മണിക്കൂര്‍ വരെ വേഗത്തിലുള്ള കാറ്റിനെ തങ്ങളുടെ പാനലുകള്‍ക്ക് അതിജീവിക്കാനാവുമെന്ന് Sungevity പറഞ്ഞു. സാന്‍ഡിക്ക് 144 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു.

മറ്റൊരു ഗാര്‍ഹിക സോളാര്‍ കമ്പനിയായ Sunrun ന് Northeast ല്‍ 6,500 ഉപഭോക്താക്കളുണ്ട്. അവര്‍ക്കും പാനലുകള്‍ നശിച്ചെന്ന ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ല.

Woodstown ന്യൂജഴ്സിയിലെ Sungevity ഉപഭോക്താവായ John Steeves ന് 39 പാനലുകള്‍ പുരപ്പുറത്തുണ്ട്. അദ്ദേഹത്തിന്റെ വീടിന്റെ അടിത്തട്ടില്‍ വെള്ളം കേറി. വൈദ്യുതി പോയി. വീടിനടുത്ത് ഒരു വലിയ മരം കടപുഴകി വീണു. പാനലുകള്‍ക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല. 47 വര്‍ഷം പഴക്കമായ വീടിന്റെ മേല്‍ക്കൂരയെ ആ പാനലുകള്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് John പറഞ്ഞു. ഗ്രിഡ് ഇപ്പോള്‍ ശരിയായി. പാനലുകള്‍ വീണ്ടു പഴയതുപോലെ വൈദ്യുതി ഗ്രിഡ്ഡിന് നല്‍കിത്തുടങ്ങി.

– സ്രോതസ്സ് businessweek.com

സോളാര്‍ പാനല്‍ കൊടുംകാറ്റ് സമയത്ത് ഉപയോഗിക്കാനുള്ളതല്ല. എന്നാല്‍ മനുഷ്യകാരണത്താലുണ്ടായ ആഗോളതപനത്താല്‍ ശക്തി കൂടുന്ന കൊടുംകാറ്റുകളുടേയും വെള്ളപ്പൊക്കത്തിന്റേയും വരള്‍ച്ചയുടേയമൊക്കെ ശക്തി കുറക്കാന്‍ അറിവുള്ളവര്‍ മുന്നറീപ്പ് നല്‍കിയ സമയത്ത് അത് ഉപയോഗിക്കാത്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്നത്. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.

1958 ലെ ഒരു ടെലിവിഷന്‍ പരിപാടി കാണൂ. ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 55 -ാം വാര്‍ഷികം

കൊടുംകാറ്റോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോള്‍ ഊര്‍ജ്ജ സ്രോതസ്സ് മനുഷ്യര്‍ക്ക് ഭീഷണിയാകാതെ നിലനില്‍ക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഈ സമയത്തെ ആണവ, എണ്ണ, കല്‍ക്കരി നിലയങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതാണ്. ആണവ നിലയങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ അടച്ചിട്ട് കാറ്റിനെ കാത്ത് ഇരിപ്പാണ്. സാന്‍ഡിയില്‍ Shell ന്റെ 1.3 ലക്ഷം ലിറ്റര്‍ ഡീസലാണ് പൊട്ടിയൊലിച്ചത്. പിന്നെ കാലാവസ്ഥ സാധാരണ നിലയിലാകുമ്പോള്‍ ആണവ, ഫോസില്‍ ഇന്ധന നിലയങ്ങളേക്കാല്‍ അതിവേഗം പാനലുകള്‍ വൈദ്യുതി നല്‍കിത്തുടങ്ങും.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

3 thoughts on “സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

  1. Manoj K Puthiavila: അപ്പോൾ, ഗ്രിഡ്ഡിൽ കണക്റ്റ് ചെയ്യാതിരിക്കുന്നതാണോ നല്ലത്?
    ജഗദീശ് എസ്സ്: അങ്ങനെ പറയാന്‍ പറ്റില്ല. ഗ്രിഡ്ഡ് പരിഷ്കരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ലേഖനത്തില്‍ പറയുന്നുണ്ടെല്ലോ. അതായത് ഈ അവസ്ഥയും പരിഗണിക്കപ്പെടും എന്നര്‍ത്ഥം. പക്ഷേ ബാറ്ററികൂടെ വാങ്ങുമ്പോള്‍ ചിലവും പരിപാലവും കൂടുമെന്നതാണ് കുഴപ്പം. ബാറ്ററി ഒഴുവാക്കിയാല്‍ അതിനും കൂടെ പാനല്‍ വാങ്ങാമല്ലോ.

  2. ശരിയാണ് . ബാറ്ററി ബാങ്ക് വളരെ ചിലവുല്ലതാണ്. ഉദ്ദേശ്യം പത്ത് വര്‍ഷത്തിനു മുംബ് ലധക്കില്‍ ഗ്രാമങ്ങളില്‍ സോളാര്‍ പനെലുല്കള്‍ സ്ഥപിച്ച്ചിരും – പക്ഷെ ബാറ്ററിയുടെ ചിലവുകരണം അത് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s