ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി
ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് 29 കോടി പ്രകാശവര്‍ഷം അകലെയുള്ള ESO 243-49 ഗ്യാലക്സിയിലാണ് ഇതിന്റെ സ്ഥാനം.
ഇന്‍ഡ്യയിലെ പുനരുത്പാദിതോര്‍ജ്ജം
2011 ല്‍ ഇന്‍ഡ്യ $1030 കോടി ഡോളറിന്റെ നിക്ഷേപം പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നടത്തി 52% വളര്‍ച്ച നേടി. സൗരോര്‍ജ്ജ രംഗമാണ് ഏറ്റവും കൂടുതല്‍ വളര്‍ന്നത്. 2010 നെക്കാള്‍ 700% വളര്‍ച്ചയാണുണ്ടായത്. $420 കോടി ഡോളര്‍ സൗരോര്‍ജ്ജത്തിലും പവനോര്‍ജ്ജ രംഗത്ത് $460 കോടി ഡോളറുമായിരുന്നു നിക്ഷേപം.
ലോകത്തെ മൊത്തം പുനരുത്പാദിതോര്‍ജ്ജ നിക്ഷേപത്തിന്റെ 4% ആണ് ഇന്‍ഡ്യയിലുണ്ടായത്.
പുതിതായി കൂട്ടിച്ചേര്‍ത്ത പുനരുത്പാദിതോര്‍ജ്ജം – 2.827 GW പവനോര്‍ജ്ജത്തില്‍ കൂട്ടിച്ചേര്‍ത്ത് ഇന്‍ഡ്യ 2011 ലെ നിക്ഷേപത്തില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമായി. ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച സൗരോര്‍ജ്ജം 2010 ലെ 18 MW ല്‍ നിന്ന് 2011 ല്‍ 2.777 GW ആയി കൂടി. 2012 ല്‍ ഒരു ഗിഗാവാട്ടുകൂടി കൂട്ടിച്ചേര്‍ക്കും.
GPU യും CPU യും കൂട്ടിച്ചേര്‍ക്കുന്നത് പ്രോസസറിന്റെ പ്രവര്‍ത്തനക്ഷമത 20% വര്‍ദ്ധിപ്പിക്കും
ഗ്രാഫിക് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാനായി വികസിപ്പിച്ചവയാണ് GPU. പല കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിവുള്ളതാണ് ഇത്. CPU കമ്പ്യൂട്ടറിന്റെ തലച്ചോറാണ്. computational ശക്തി ഇവക്ക് കുറവാണ്. എന്നാല്‍ പല സങ്കീര്‍ണ്ണ tasks പ്രവര്‍ത്തിപ്പിക്കാന്‍ ഇവക്ക് കഴിയും. GPU cores ഉപയോഗിച്ച് computational functions ചെയ്യുകയും, അതിന് വേണ്ട ഡാറ്റ പ്രധാന മെമ്മറിയില്‍ നിന്ന് CPU cores ഉപയോഗിച്ച് ശേഖരിക്കുകയും ചെയ്യുകയാണ് പുതിയ രീതി. CPUs നേയും GPUs നേയും അവരവരുടെ ജോലി ചെയ്യുക്കുന്നതിനാല്‍ ഇതിന് കൂടുതല്‍ ദക്ഷതയുണ്ട്. computations ചെയ്യാന്‍ GPUs ന് നല്ല കഴിവുണ്ട്. തീരുമാനങ്ങളെടുക്കാനും ഡാറ്റ ശേഖരിക്കാനും CPUs മിടുക്കനാണ്.