വാര്‍ത്തകള്‍

ആന seals കളുടെ മുങ്ങല്‍ സ്വഭാവം മാറുന്നു

ആഗോള തപനത്താല്‍ ആന seals കളുടെ ആഹാരത്തിനായുള്ള മുങ്ങല്‍ സ്വഭാവം മാറുന്നു. Alfred Wegener Institute for Polar and Marine Research ന്റേയും Universities of Pretoria and Cape Town ന്റേയും ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളത്തിന്റെ താപനില കൂടുന്നതുകൊണ്ടാണ് അവക്ക് കൂടുതല്‍ ആഴത്തില്‍ മുങ്ങേണ്ടിവരുന്നത്. ഇരകള്‍ കൂടുതല്‍ ആഴത്തിലേക്ക് കുടിയേറുന്നു.

55.5 കോടി സ്ത്രീകള്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പട്ടിണിയിലായിരുന്നു

ലോകം മൊത്തം അന്തര്‍ദേശീയ വനിതാ ദിനത്തില്‍ 55.5 കോടി സ്ത്രീകള്‍ പട്ടിണിയിലായിരുന്നു എന്ന് World Development Movement അഭിപ്രായപ്പെട്ടു. ലോകത്ത് മൊത്തം പട്ടിണി അനുഭവിക്കുന്ന 92.5 കോടി ജനങ്ങളില്‍ 60% സ്ത്രീകളാണ്. ഇരുമ്പ് പോഷകത്തിന്റെ കുറവ് കാരണം 3.15 ലക്ഷം സ്ത്രീകള്‍
പ്രസവത്തിനോടനുബന്ധിച്ച് പ്രതിവര്‍ഷം മരിക്കുന്നു.

ബാങ്കുകളും ഹെഡ്ജ് ഫണ്ടുകളും നടത്തുന്ന സാമ്പത്തിക ഊഹക്കച്ചവടം ആഹാര വിലയെ തീപിടിപ്പിക്കുന്നു

2010 നെ അപേക്ഷിച്ച് 2011 ല്‍ ആഹാരത്തിന്റെ വില 24% വര്‍ദ്ധിച്ചു. അത് കൂടുതല്‍ ആളുകളെ പട്ടിണിയിലും പോഷകാഹാരക്കുറവിലും ദാരിദ്ര്യത്തിലുമാഴ്ത്തി. ബാങ്കുകളും ഹെഡ്ജ് ഫണ്ടുകളും നടത്തുന്ന സാമ്പത്തിക ഊഹക്കച്ചവടം മൂലമാണ് ആഹാരത്തിന്റെ വില കൂടാന്‍ കാരണം. അമേരിക്ക Dodd Frank Wall Street Reform Act ഉപയോഗിച്ച് ഊഹക്കച്ചവടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. യൂറോപ്യന്‍ കമ്മീഷനും ആ ദിശയില്‍ നീങ്ങുന്നു. എന്നാല്‍ ബ്രിട്ടണ്‍ ഇതിന് എതിരാണ്.

ഒരു അഭിപ്രായം ഇടൂ