എല്ലാ ദുരന്തങ്ങളും അത്യപൂര്‍വ്വവും വിരളവുമായ സംഭവങ്ങളാണ്. 6 ദശാബ്ദത്തില്‍ 4 ദുരന്തം. എന്ത് മഹത്തായ സുരക്ഷാ നിലവാരം! എന്നാല്‍ എന്തുകൊണ്ടാണ് ആണവവ്യവസായം ദുരന്തത്തിന്റെ ബാധ്യതാ തുക കുറക്കാന്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തുന്നത്? സുരക്ഷിതമാണെങ്കില്‍ ഇത്ര പേടി എന്തിന്? ഈ നാല് ദുരന്തത്താല്‍ എത്ര ആളുകള്‍ ഇപ്പോഴും മരിക്കുന്നു? ഇവയുടെ മൊത്തം ചിലവെന്ത്?
ആണവദുരന്തങ്ങള്‍ അപൂര്‍വ്വം സംഭവങ്ങളായതിനാല്‍ അവയെ മറന്നുകള. എങ്കിലും അതുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് സംഭവങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.
൧. പടിഞ്ഞാറെ ഇന്‍ഡ്യയിലെ ഒരു ഫൗണ്ട്രിയില്‍ ഉപയോഗിച്ച അണവവികരിരണശേഷിയുള്ള scrap ല്‍ നിന്നാണ് ഫ്രാന്‍സില്‍ സ്ഥാപിച്ച ലിഫ്റ്റുകളിലെ ബട്ടണുകള്‍ക്ക് റേഡിയേഷന്‍ ശേഷികിട്ടിയതെന്ന് ഇന്‍ഡ്യയിലെ ആണവ സുരക്ഷാ വകുപ്പ് പറഞ്ഞു. ഫ്രാന്‍സിലെ Mafelec കമ്പനിയാണ് Otis കമ്പനിക്ക് ലിഫ്റ്റ് ബട്ടണ്‍ നല്‍കുന്നത്. 500 ലിഫ്റ്റുകള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റ് ബട്ടണ്‍ കൈകാര്യം ചെയ്ത 20 ജോലിക്കാര്‍ക്ക് ഉയര്‍ന്ന തോതിലുള്ള ആണവവികിരണമേറ്റതായി ഫ്രാന്‍സിലെ Nuclear Safety Authority അറിയിച്ചു. അതിനാല്‍ Otis ഇപ്പോള്‍ ലിഫ്റ്റുകളിലെ ബട്ടണുകള്‍ നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ആണവവികിരണശേഷിയുള്ള Cobalt 60 ആണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന് ആണവ സുരക്ഷാ ഏജന്‍സി പറഞ്ഞു. ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതിചെയ്ത ഉരുക്കില്‍ നേരിയ തോതിലുള്ള ആണവവികിരണശേഷിയുള്ളതായി സ്വീഡനിലെ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
൨.കൈഗ ആണവനിലയത്തിലെ ജോലിക്കാരുടെ ഇടക്കിടക്കുള്ള ആരോഗ്യ പരിശോധനയില്‍ കുറച്ച് ജോലിക്കാരുടെ ശരീരത്തില്‍ ആണവവികിരണമുള്ള ട്രിഷിയത്തിന്റെ അളവ് കൂടുതലെന്ന് കണ്ടു. അവര്‍ കുടിക്കാനുപയോഗിച്ച വെള്ളമായിരുന്നു ട്രിഷിയത്തിന്റെ സ്രോതസ്സ്. 65 ജോലിക്കാര്‍ക്കാണ് ആണവവികിരണേറ്റത്. നിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറൊന്നുമില്ല എന്ന് അധികൃതര്‍ വിശദീകരിച്ചു. ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു ഈ പൈശാചികമായ പ്രവര്‍ത്തിക്ക് കാരണമായത്.
അതായത് മുയലിന്റെ മാളം വളരേറെ ആഴമേറിയതാണ്.
6 ദശാബ്ദത്തില്‍ 4 ദുരന്തമല്ല ഉണ്ടായത്. 2002 ല്‍ കല്‍പ്പാക്കം നിലയത്തില്‍ നിന്ന് ആണവവികിരണമുള്ള സോഡിയം ചോര്‍ന്നത് ശുദ്ധീകരിക്കാന്‍ 3 കോടി ഡോളര്‍ ചിലവായി. രാജസ്ഥാന്‍ ആണവനിലയത്തില്‍ നിന്ന് 1995 ല്‍ ആണവവികിരണമുള്ള ഹീലിയം ചോര്‍ന്നത് ശുദ്ധീകരിക്കാന്‍ 28 കോടി ഡോളര്‍ ചിലവാക്കി. ദയവുചെയ്ത് ഈ ലിങ്കിലെ വിശദാംശങ്ങള്‍ വായിക്കുക – http://en.wikipedia.org/wiki/Nuclear_power_accidents_by_country
ഈ ആണവദുരന്തങ്ങളുടെയെല്ലാം നഷ്ടം നിലയത്തിന്റെ നിര്‍മ്മാതാക്കളല്ല വഹിച്ചത്. പകരം നികുതിദായകര്‍ ഈ ചിലവ് വഹിക്കേണ്ടതായി വരുന്നു. ജപ്പാനില്‍ സര്‍ക്കാര്‍ TEPCO യ്ക്ക് $1150 കോടി ഡോളര്‍ നല്‍കിക്കഴിഞ്ഞു. ഭാവിയില്‍ ഇതില്‍ കൂടുതല്‍ നല്‍കേണ്ടിവരും. ചെര്‍ണോബില്‍ ദുരന്തത്തിന്റെ നഷ്ടം 2005 ല്‍ കണക്കാക്കിയതനുസരിച്ച് $23,500 കോടി ഡോളര്‍ ആണ്.
ഇന്‍ഡ്യന്‍ ആണവ നിലയങ്ങള്‍ അപകടങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്നാണ് അവര്‍ പറയുന്നത്. കടല്‍ നിരപ്പിനേക്കാള്‍ വളരെ ഉയരത്തിലാണ് കൂടംകുളം നിലയം. അതുകൊണ്ട് സുനാമി തിരമാലകള്‍ക്ക് അവിടെ എത്താന്‍ കഴിയില്ല. എന്നാല്‍ താങ്കള്‍ കൂടംകുളം നിലയം ഗൂഗിള്‍ മാപ്പില്‍ കണ്ടിട്ടുണ്ടോ? ഒന്ന് കാണൂ. ആണവ നിലയത്തിന്റെ വലിപ്പവും ചുറ്റുമുള്ള ഓളം തല്ലുന്ന മഹാസാഗരത്തിലെ ജലത്തിന്റ വലിപ്പവും നേരില്‍ കാണുക. സുനാമി മാത്രമേ അപകടമായുള്ളോ?
അപകടകരമായ ഈ ഉപകരണം എന്തിനാണ് കടല്‍കരയില്‍ കൊണ്ടുവെച്ചിരിക്കുന്നതെന്ന് താങ്കള്‍ക്ക് സംശയം തോന്നുണ്ടാവും. അതേ വേറൊരു രഹസ്യമാണ്. ആണവനിലയത്തിന് വലിയ ദാഹമാണ്. അവയെ തണുപ്പിക്കാന്‍ വളരേറെ അളവ് ജലത്തിന്റെ ആവശ്യമുണ്ട്. വേറൊരു കാര്യം അടുക്കളയിലെ തീപിടുത്തമാണ്. അടുക്കളയില്‍ തീപിടിച്ചാലെന്തുചെയ്യും? വെള്ളം കോരിയൊഴിക്കും. കറി ചീത്തയായാലും വേണ്ടിയില്ല, അടുക്കള കത്തരുതല്ലോ. ഫുകുഷിമയില്‍ അത്യാന്താധുനികമെന്ന് ആണവ ഉച്ചഭാഷിണികള്‍ പറഞ്ഞ സുരക്ഷാ നടപടിയാണിത്. കറി ചീത്തയായാലും വേണ്ടിയില്ല, മനുഷ്യന്‍ ചാവരുത്. ഇവിടെ അവര്‍ ഹെലികോപ്റ്ററുകളുപയോഗിച്ചാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയതെന്ന വ്യത്യാസം മാത്രം. കടലിനടുത്തായതു കൊണ്ട് ചോരുന്ന ആണവ മാലിന്യം കടലില്‍ ലയിക്കുമെന്ന വേറൊരു ഗുണവും ഉണ്ട്.
ചിലര്‍ക്ക് ആണവ അപകടങ്ങള്‍ ആറ് ദശാബ്ദത്തില്‍ വെറും നാല് പ്രാവശ്യമേ സംഭവിച്ചിട്ടുള്ളു. എന്നാല്‍ വര്‍ഷത്തിലെ എല്ലാ ദിവസങ്ങളും ഒരോ ആണവ അപകരത്തിന്റെ വാര്‍ഷികമാണ്. നാം അത് അറിയുന്നില്ല എന്ന വ്യത്യാസം മാത്രമേയുള്ളു.
നമ്മുടെ ആണവനിലയങ്ങള്‍ പ്രകൃതി ക്ഷോഭത്തെ നേരിടാനും മനുഷ്യപിഴവ് ഉണ്ടാകാത്തവിധം പക്വതയുള്ളതുമാണെന്ന് ഇപ്പോള്‍ നമുക്ക് പറയാം. വികസിത രാജ്യമായ, അങ്ങേയറ്റം ഗുണമേന്മയുടെ പര്യായവുമായ ജപ്പാനും ഇതുതന്നെയാണ് 2009 ല്‍ ഫുകുഷിമ നിലയത്തെക്കുറിച്ച് പറഞ്ഞത്.
ആണവോര്‍ജ്ജം സുരക്ഷിതമാണ്, അടുത്ത ദുരന്തം നടക്കുന്നത് വരെ!
– കൂടുതല്‍ ഇവിടെ.
ആണവവ്യവസായ ദല്ലാള്‍മാര്‍ അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍:
- ആണവ വ്യവസായത്തെ സുതാര്യമാക്കുക
- Controller and Auditor General of India യുടെ പരിശോധന എല്ലാ നിലയങ്ങളിലും നടത്തുക.
- ആണവദുരന്ത ബാധ്യതയുടെ പരിധി എടുത്തുകളയുക. നിര്‍മ്മാതാക്കള്‍ 100% ഉത്തരവാദിത്തവും ഏറ്റെടുക്കണം. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തുക.
- സര്‍ക്കാര്‍ സബ്സിഡി, നികുതി ഇളവ് ഇവ ഇല്ലാതാക്കുക.
പുതിയ നിലയങ്ങളേക്കുറിച്ച് സംസാരിക്കുന്നതു പോലും ഇതിന് ശേഷം മതി.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.