ആണവ ത്യാഗം

ആണവ സാങ്കേതിക വിദ്യക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വ്യക്തിയുണ്ട്. അവരുടെ പേര് മേരി ക്യൂറി എന്നാണ്. 1934 ല്‍ റേഡിയേഷന്‍ കാരണം അവര്‍ മരിച്ചു. 1890 മുതലുള്ള അവരുടെ പേപ്പറുകളും നോട്ട് പുസ്തകങ്ങളും മറ്റും അപകടകരമാണെന്നാണ് പറയുന്നത്. അവയെല്ലാം ഉയര്‍ന്നതോതിലുള്ള ആണവവികിരണം പുറപ്പെടുവിക്കുന്നു. അതുകൊണ്ട് അവ ലഡ്ഡ് പെട്ടികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണ കവചങ്ങളൊക്കെ ധരിച്ച് വേണം ആ പുസ്തകത്തിന്റെ അടുത്ത് പോകാന്‍.

ഒരു നോട്ടുപുസ്തകം പോലും ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെങ്കില്‍ ഹിരോഷിമയിലേയും നാഗസാക്കിയിലേയും ജനത്തിന്റെ കാര്യം എന്തായിരിക്കും?

നാഗസാക്കിയിലെ ഭീകരതയെക്കുറിച്ച് ബോംബ് പൊട്ടിയതിന് ശേഷം ആദ്യം അവിടം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ്ജ് വെല്ലര്‍ (George Weller) 25000 വാക്കുകളില്‍ ഒരു റിപ്പോര്‍ട്ടെഴുതി. അത് പ്രസിദ്ധീകരിക്കാന്‍ അമേരിക്കന്‍ പട്ടാളം അനുമതി നല്‍കിയില്ല. ആ റിപ്പോര്‍ട്ട് അവര്‍ നശിപ്പിക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ വെല്ലര്‍ X രോഗം എന്ന് വിളിക്കുന്ന രോഗത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആരോഗ്യമുള്ള മനുഷ്യര്‍ തനിയെ മരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഡോക്റ്റര്‍മാര്‍ക്ക് പോലും മനസിലാകുന്നില്ല. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബിനെ അതിജീവിച്ചവരെ നാം വിളിക്കുന്ന പേരാണ് ഹിബകുഷി(hibakusha). അവര്‍ ഇപ്പോഴും വിവേചനം നേരിടുന്നു. ധാരാളം ഹിബകുഷികള്‍ക്ക് വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജന്‍മവൈകല്യങ്ങളുണ്ടാന്‍ സാധ്യത കൂടുതലാണെന്നതാണ്. വിവാഹം കഴിച്ചവരിലും ധാരാളം പേര്‍ ജനിതക മ്യൂടേഷനെക്കുറിച്ചുള്ള പേടികാരണം കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ തയ്യാറായുമില്ല.

19 ആണവ നിലയങ്ങള്‍ക്ക് അടുത്തും രാജ്യത്ത് മൊത്തത്തിലും 2002 – 2007 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ കുട്ടികളിലെ രക്താര്‍ബുദ സംഭവങ്ങളെക്കുറിച്ച് Institut de Radioprotection et de Surete Nucleaire (INSERM) പഠനം നടത്തി. അവരുടെ റിപ്പോര്‍ട്ട് ജനുവരി 2012 ലെ International Journal on Cancer ല്‍ പ്രദ്ധപ്പെടുത്തുകയും ചെയ്തു. സാധാരണയുള്ള രക്താര്‍ബുദ രോഗികളുടെ ഇരട്ടി ആണവനിലയത്തിനടുത്ത് ഉണ്ടെന്നാണ് അവരുടെ കണക്കുകള്‍ കാണിക്കുന്നത്.

ഫ്രാന്‍സില്‍ നടന്ന ഈ പഠനം നേരത്തെ ജര്‍മ്മനിയില്‍ നടന്ന KiKK എന്ന പഠനത്തെ ശരിവെച്ചു. ആണവനിലയങ്ങള്‍ക്കടുത്തുള്ള കുട്ടികളിലെ രക്താര്‍ബുദ നിരക്ക സാധാരണയുള്ളതിന്റെ ഇരട്ടിയാണെന്നാണ് അവര്‍ കണ്ടെത്തിയത്. അതുപോലെ കുട്ടികള്‍ക്കുണ്ടാകുന്ന മറ്റ് ക്യാന്‍സറിന്റെ തോത് 60% വര്‍ദ്ധിച്ചതായും കണ്ടു.അവരുടെ കണ്ടെത്തല്‍ German Federal Office for Radiation Protection നടത്തിയ പഠനത്തിലും ശരിയാണെന്ന് തെളിഞ്ഞു.

ഗള്‍ഫ് യുദ്ധങ്ങളില്‍ ഉപയോഗിച്ച depleted യുറേനിയം അടങ്ങിയ ആയുധങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ ഇറാഖിലെ നഗരങ്ങളായ Najaf, Basra, Falluja ല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ക്യാന്‍സറും അംഗവൈകല്യവും സമ്മാനിക്കുന്നു. അയെണൈസ് ചെയ്യുന്ന റേഡിയേഷന് DNA നാശം ചെയ്യാനുള്ള ശക്തിയുണ്ട്. ഫുകുഷിമയില്‍ നിന്നുള്ള നെല്ല് ഉയര്‍ന്ന അണുവികിരണം പ്രകടിപ്പിക്കുന്നു. നെല്ല്, ഇറച്ചി എന്നിവയുടെ കയറ്റുമതി നിരോധിച്ചു. റേഡിയോ ആക്റ്റീവ് സീഷിയത്തിന്റെ അളവ് കാരണം ജപ്പാനിലെ Meiji കമ്പനി, ടണ്‍കണക്കിന് പാല്‍പ്പൊടി തിരിച്ച് എടുത്തു.

ആണവവികിരണത്തിന്റെ ശേഷകാലത്തെ ഫലത്തെക്കുറിച്ച് പഠിച്ച ABCC RERF ന് ആണവവികിരണവും ജന്മവൈകല്ല്യങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അണുബോംബ് നിര്‍മ്മിച്ച അതേ അമേരിക്കന്‍ AEC യുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പഠനത്തിന് ഒന്നും കണെത്താലായില്ലെന്നത്, മനുഷ്യ DNA ല്‍ അയെണൈസ് ചെയ്യുന്ന റേഡിയേഷന് ഒരു ഫലവുമില്ല എന്നതിന്റെ തെളിവല്ല.

ഇതൊന്നും നമുക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല.
– കൂടുതല്‍ ഇവിടെ.

ആണവവ്യവസായ ദല്ലാള്‍മാര്‍ അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍:

  1. ആണവ വ്യവസായത്തെ സുതാര്യമാക്കുക
  2. Controller and Auditor General of India യുടെ പരിശോധന എല്ലാ നിലയങ്ങളിലും നടത്തുക.
  3. ആണവദുരന്ത ബാധ്യതയുടെ പരിധി എടുത്തുകളയുക. നിര്‍മ്മാതാക്കള്‍ 100% ഉത്തരവാദിത്തവും ഏറ്റെടുക്കണം. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തുക.
  4. സര്‍ക്കാര്‍ സബ്സിഡി, നികുതി ഇളവ് ഇവ ഇല്ലാതാക്കുക.

പുതിയ നിലയങ്ങളേക്കുറിച്ച് സംസാരിക്കുന്നതു പോലും ഇതിന് ശേഷം മതി.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ആണവ ത്യാഗം

jwala ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )