ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട്
2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. പുതിയ സോളാര്‍പാനല്‍ നിലയങ്ങള്‍ 2010 ല്‍ സ്ഥാപിച്ച 7,400 MW നെ കവച്ച് വെച്ചിരിക്കുന്നു.
സിമന്റ് കമ്പനിക്ക് $17 ലക്ഷം ഡോളര്‍ ഫൈന്‍
തങ്ങളുടെ ആറ് ഫാക്റ്ററികളിലെ Clean Air Act ലംഘനം കാരണം അമേരിക്കയിലെ 8 മത്തെ വലിയ സിമന്റ് കമ്പനിയായ Essroc Cement $17 ലക്ഷം ഡോളര്‍ ഫൈന്‍ അടക്കാമെന്ന് സമ്മതിച്ചു. $3.3 കോടി ഡോളറിന്റെ മലിനീകരണ നിയന്ത്രണ യന്ത്രങ്ങള്‍ അവര്‍ സ്ഥാപിക്കും. കുട്ടികളില്‍ ആസ്മ, ആസിഡ് മഴ, പുകമഞ്ഞ് (smog) എന്നിവക്ക് കാരണമാകുന്ന nitrogen oxides (NOx), sulfur dioxide (SO2) എന്നിവ 7,000 ടണ്‍ ആണ് പുറത്തുവിട്ടത്. 5 ഫാക്റ്ററികളില്‍ Essroc മലിനീകരണ നിയന്ത്രണ യന്ത്രങ്ങള്‍ സ്ഥാപിക്കും. ഒരു ഫാക്റ്ററിയില്‍ രാസപ്രവര്‍ത്തനം വഴി നൈട്രജനും ജലവുമായി വിഘടിപ്പിക്കാനുള്ള selective catalytic reduction (SCR) സ്ഥാപിക്കും.
El Mozote കൂട്ടക്കൊലയില്‍ എല്‍സാല്‍വഡോര്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു
അമേരിക്ക പരിശീലനം കൊടുത്ത സാല്‍വഡോര്‍ സൈന്യം 1981 ല്‍ നടത്തിയ കൂട്ടക്കൊലയില്‍ 1,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനാണ് എല്‍സാല്‍വഡോര്‍ പ്രസിഡന്റ് Mauricio Funes മാപ്പ് പറഞ്ഞു. “ലാറ്റിനമേരിക്കയിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലയായിരുന്നു” ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.