ആര്‍ക്ടിക്കില്‍ കുഴിക്കാമോ? Yes We Can…

ഒബാക്ക് എന്തുകൊണ്ട് നോബല്‍ സമ്മാനം കിട്ടി എന്നത് യൂറോപ്പില്‍ തമാശയാണ്. അവര്‍ അതിന് കണ്ടെത്തിയകാരണം അദ്ദേഹം ബുഷ് അല്ല അതുകൊണ്ടാണ് സമ്മാനം കിട്ടി എന്നതാണ്. അദ്ദേഹം ആരാണെന്നതല്ല പകരം അദ്ദേഹം ആരല്ല എന്നതാണ് പ്രധാനം.

അദ്ദേഹം ബുഷ് അല്ലായിരിക്കാം. എന്നാല്‍ ബുഷിന്റെ കാലത്തെ തെറ്റുകള്‍ [അതിനേക്കാള്‍ വലിപ്പത്തില്‍] തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുഷിനേപ്പോലെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

വര്‍ഷങ്ങളായുള്ള കാലതാമസവും നീയമ യുദ്ധത്തിനും ശേഷം ഒബാമ സര്‍ക്കാര്‍ ഷെല്ലിന് Beaufort Sea യില്‍ എണ്ണക്കിണര്‍ കുഴിക്കാനുള്ള അനുമതി നല്‍കി. bowhead തിമിംഗലങ്ങളുടെ ആവാസ കേന്ദ്രമായ പരിസ്ഥിതി ദുര്‍ബലപ്രദേശമാണ് Beaufort Sea.

Minerals Management Service ന്റെ തീരുമാനം രണ്ട് പര്യവേഷണ കിണറുകള്‍ കുഴിക്കാന്‍ ഷെല്ല് നേരിട്ട തടസങ്ങളില്‍ അവസാനത്തേതായിരുന്നു. 2010 ജൂലൈ, ഒക്റ്റോബറോടെ പണി തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.

പരിസ്ഥിതി സംഘടകളും ആദിവസി അമേരിക്കക്കാരും എതിര്‍ത്തിട്ടുണ്ട്. എണ്ണ കുഴിക്കല്‍ ധൃവക്കരടികളേയും bowhead തിമിംഗലങ്ങളേയും ബാധിക്കും. ആര്‍ക്ടിക് കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടായാല്‍ അത് ശുദ്ധീകരിക്കുക അസാധ്യമായിരിക്കും.

സര്‍ക്കാര്‍ തീരുമാനത്തില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് പരിസ്ഥിതി സംഘടനകള്‍ പറഞ്ഞു. ബുഷ്ട സര്‍ക്കാര്‍ sanctioned ചെയ്ത പദ്ധതി ധൃതി കൂട്ടി അനുമതി നല്‍കിയതിനെ അവര്‍ എതിര്‍ത്തു.

– സ്രോതസ്സ് priceofoil.org

അവന്റെ ഒരു Yes We Can…

2010/03/18

ഒരു അഭിപ്രായം ഇടൂ