വൃത്തികെട്ട മലയാളികള്‍

മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു.

സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്?

ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍.

ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual Violence Survey നടത്തിയ സര്‍വ്വേ പ്രകാരം അഞ്ചിലൊന്ന് അമേരിക്കന്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍ ആണെന്നാണ് കണ്ടെത്തിയത്. നാലിലൊന്ന് സ്ത്രീകള്‍ അവരുടെ കാമുകന്‍മാരാലോ ഭര്‍ത്താക്കന്‍മാരാലോ ലൈംഗിക ആക്രമണം നേരിട്ടവരാണ്. ആറിലൊന്ന് സ്ത്രീകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ stalking experience നാല്‍ അവരുടെ ജീവിതം ഭീതി നിറഞ്ഞതായി. 12 മാസത്തെ കാലയളവില്‍ 10 ലക്ഷം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തു.

അമേരിക്കാവിരുദ്ധരുടെ കുപ്രചരണമൊന്നുമല്ല. സര്‍ക്കാര്‍ തന്നെ പറയുന്നതാണ്. http://www.cdc.gov/violenceprevention/nisvs/ എന്ന അമേരിക്കന്‍ സര്‍ക്കാര്‍ സൈറ്റ് കാണുക.

ലോകത്തില്‍ ഒരു ദിവസം 3 സ്ത്രീകള്‍ വീതം അവരുടെ കാമുകരാലോ ഭര്‍ത്താവിനാലോ കൊല്ലപ്പെടുന്നു.

എന്താണ് ഇതിന്റെ അര്‍ത്ഥം?

പ്രാദേശികമായ എന്തെങ്കിലും ഒരു സ്വഭാവവിശേഷമല്ല സ്ത്രീകള്‍ക്കെതിരായ അക്രമം. സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങള്‍ക്കടിസ്ഥാനമായിരിരിക്കും ആ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍. സ്ത്രീകളെ ഉപഭോഗവസ്തുവായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പുരുഷന്‍മാരേയും അതോടൊപ്പം സ്ത്രീകളേയും ബാധിക്കുന്നു. ഈ അടിസ്ഥാന പ്രശ്നത്തില്‍ നിന്ന് ശ്രദ്ധമാറ്റി നിലനില്‍ക്കുന്ന ചൂണഷവ്യവസ്ഥയെ അതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് “വൃത്തികെട്ട മലയാളികള്‍” പ്രയോഗവുമായി പുതിയ മാധ്യമവിഗ്രഹങ്ങള്‍ ശ്രമിക്കുന്നത്. ഈ കാപട്യത്തില്‍ വിശ്വസിക്കരുത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ