വാര്‍ത്തകള്‍

സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു

വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്‍കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും.

തീരപ്രദേശ ശുദ്ധീകരണം

കഴിഞ്ഞ 26 വര്‍ഷത്തെ തീരപ്രദേശ ശുദ്ധീകരണ വിവരങ്ങള്‍ Ocean Conservancy ക്രോഡീകരിച്ചു. 93 ലക്ഷം ആളുകള്‍ 15.3 കോടി pounds മാലിന്യങ്ങളാണ് 153 രാജ്യങ്ങളിലെ 300,000 miles തീരദേശത്തു നിന്നും ശേഖരിച്ചത്.

അതില്‍ 5.5 കോടി സിഗററ്റ് കുറ്റികളും (Empire State Buildings ന്റെ 3,613 മടങ്ങ് പൊക്കം വരും ഇവ ഒന്നിച്ചടുക്കിയാല്‍), 870,935 diapers ഉം (ഇത്രയെണ്ണം ഉണ്ടെങ്കില്‍ ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ജനിച്ച എല്ലാ കുട്ടികള്‍ക്കും ഓരോന്നുവീതം കൊടുക്കാനാവും), New York City, Los Angeles, Chicago, Houston, Philadelphia എന്നിവിടങ്ങളിലെ എല്ലാവര്‍ക്കും ഓരോന്നുവീതം കൊടുക്കാനാവുന്നത്ര പ്ലാസ്റ്റിക് കുപ്പികള്‍. 37,434 ലോറികള്‍ നിറക്കാനാവുന്നത്ര പാത്രങ്ങള്‍, 21.5 ലക്ഷം ആളുകള്‍ക്ക് ഉപയോഗിവുന്നത്ര കപ്പ്, കത്തി, മുള്ള്, സ്പൂണ്‍. http://www.oceanconservancy.org/our-work/marine-debris/2012-data-release.html

ചോക്ലേറ്റിന്റെ ഇരുണ്ട വശം

ആഫ്രിക്കയാണ് ലോകത്തിലെ കൊക്കോ ഉത്പാദനത്തിന്റെ 70% നല്‍കുന്നത്. അതില്‍ കൂടുതലും വരുന്നത് ബാലവേലക്ക് കുപ്രസിദ്ധമായ പ്രദേശങ്ങളില്‍ നിന്നുമാണ്. “Hershey കൊക്കോ ശേഖരിക്കുന്ന പടിഞ്ഞാറേ ആഫ്രിക്കയില്‍ എല്ലാ വര്‍ഷവും 200,000 കുട്ടികളെ നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നു,” എന്ന് International Labor Rights Forum ന്റെ Judy Gearhart പത്രപ്രസ്ഥാവനയില്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ