ഫ്രഞ്ച് ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക്

ഫ്രാന്‍സിലെ പത്രമായ Liberation കൊടുത്ത ചില വാര്‍ത്തയെക്കുറിച്ച് ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ EDF നിശബ്ദരാണ്…

EDF ഉത്പാദിപ്പിക്കുന്ന ഫ്രാന്‍സിന്റെ ആണവമാലിന്യത്തില്‍ 13% സൈബീരിയയിലെ പ്രവേശനം നിരോധിച്ചിട്ടുള്ള നഗരത്തില്‍ തുറന്ന സ്ഥലത്ത് കാണാം എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. Arte എന്ന ടെലിവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.

UF6 ആണവമാലിന്യ സംഭരണ സ്ഥലമായ സൈബീരിയയിലെ Seversk ലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. (‘അടഞ്ഞ നഗരം’ എന്നാണ് ഇതിനെ അറിയപ്പെടുന്നത്). എന്നാല്‍ ഈ ഹൈടെക് യുഗത്തില്‍ രഹസ്യങ്ങള്‍ കുറവാണ്….

തുരുമ്പിച്ച ആ സംഭരണികള്‍ നോക്കൂ. മുമ്പ് ഈ നഗരത്തെ Tomsk-7 എന്നാണ് അറിയപ്പെട്ടിരുന്നത്. 1993 ല്‍ ഇവിടം ലോകത്തിലെ ഏറ്റവും മോശമായ ആണവ അപകടത്തിന് സാക്ഷ്യം വഹിച്ചു. 2000 ല്‍ ഇതിനടുത്തുള്ള നദികളില്‍ മലിനീകരണ തോത് വളരേധികമായി.

അവസാനം ആണവമാലിന്യങ്ങള്‍ റഷ്യയിലേക്കാണ് അയക്കുന്നതെന്ന് EDF സമ്മതിച്ചു…

13% എന്ന സംഖ്യ അംഗീകരിക്കാന്‍ EDF വക്താവ് വിസമ്മതിച്ചു. അതുപോലെ തുറന്ന സ്ഥലത്താണ് മാലിന്യം തള്ളുന്നതെന്നും അദ്ദേഹം അംഗീകരിച്ചില്ല. എന്നാല്‍ ആണവമാലിന്യങ്ങള്‍ റഷ്യയിലേക്കാണ് അയക്കുന്നതെന്ന് EDF സമ്മതിച്ചു. “ഞങ്ങള്‍ മാലിന്യങ്ങള്‍ റഷ്യയിലേക്ക് ശുദ്ധീകരിക്കാന്‍ അയക്കുന്നു. 10 – 20 % അവര്‍ തിരിച്ച് ഫ്രാന്‍സിലെ ആണവ നിലയങ്ങളിലേക്ക് തിരിച്ചയക്കുന്നു,” അവര്‍ പറഞ്ഞു.

10 – 20 % മോ? നന്നായി. എന്നാല്‍ 80 – 90 % നത്തിന് എന്തു സംഭവിച്ചു? Seversk ല്‍ എവിടെങ്കിലും അത് കാണും. ആരും കാണാതെ, ആരും നോക്കാതെ – ഇങ്ങനെയാണ് ആണവ വ്യവസായം പ്രവര്‍ത്തിക്കുന്നത്. ആണവ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിലെ അപകടകരവും മലിനീകരണവുമുണ്ടാക്കുന്ന യുറേനിയം ഖനനം പോലെ അവസാനവും നിങ്ങള്‍ അറിയരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്.

– സ്രോതസ്സ് greenpeace.org

2010/02/03

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s