എന്താണ് പകര്‍പ്പുപേക്ഷ

ഒരു പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള മാര്‍ഗ്ഗമാണ് പകര്‍പ്പുപേക്ഷ. ആ പ്രോഗ്രാമിന്റെ എല്ലാ പരിഷ്കാരവും വികസിത വെര്‍ഷനുകളും പകര്‍പ്പുപേക്ഷ സ്വതന്ത്രമാക്കുന്നു.

പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനുള്ള അവസരം നല്‍കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും, അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി അവര്‍ വിതരണം ചെയ്യും. അത് ലഭിക്കുന്ന ഉപയോക്താവിന് ആദ്യത്തെ പ്രോഗ്രാമര്‍ എഴുതിയ പ്രോഗ്രാം കാണാനുള്ള അവസരമുണ്ടായിരിക്കുകയില്ല. കാരണം ഇടനിലക്കാരന്‍ ആ സ്വാതന്ത്ര്യം എടുത്തുമാറ്റി.

— കൂടുതല്‍ ഇവിടെ – http://gnujagadees.wordpress.com/2013/03/31/copyleft/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “എന്താണ് പകര്‍പ്പുപേക്ഷ

  1. ഞാൻ ഒരു “ഫ്രീലാന്ദ്” ശാസ്ത്രജ്ഞൻ ആണ്. ഞാൻ ഉണ്ടാക്കുന്ന ശാസ്ത്ര “മോടെലുകൾ” (ഗണിത മോഡൽ സോഫ്റ്റ്‌വെയർ ) കമ്പനികള്ക്ക് വിറ്റാണ് ഞാൻ ജീവിക്കുന്നതു. അത് പകര്‍പ്പവകാശം ഇല്ലാതെ കൊടുത്തൽ ഞാൻ എങ്ങനെ ജീവിക്കും ?

  2. താങ്കൾ കണ്ടെത്തുന്നവ പൊതുജനത്തിന് നേടിട്ട് ഉപകാരപ്രദമാണോ അല്ലയോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അത്.

Leave a reply to jagadees മറുപടി റദ്ദാക്കുക