സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം
UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ വേണമെന്നതിന് സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണ്.
സിറ്റി ഗ്രൂപ്പിന്റെ ഓഹരി ഉടമകളുടെ സമ്മേളനം CEO യുടെ വമ്പന്‍ ശമ്പളം തള്ളിക്കളഞ്ഞു
പ്രതിഷേധക്കാര്‍ പുറത്ത് സാമ്പത്തിക അസമത്വത്തിനെതിരെ സമരം ചെയ്യുമ്പോള്‍ ബാങ്ക് ഭീമന്‍ സിറ്റി ഗ്രൂപ്പിന്റെ (Citigroup) ഓഹരി ഉടമകളുടെ സമ്മേളനം CEO ആയ Vikram Pandit ന് $1.5 കോടി ഡോളര്‍ ശമ്പളം നല്‍കാനുള്ള തീരുമാനത്തെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി. അത് ആദ്യമായാണ് ഓഹരി ഉടമകള്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. “CEOs ന് നല്ല ശമ്പളം വേണം. എന്നാല്‍ ഇവിടെ good pay യും obscene pay യും ഉണ്ട്”, എന്ന് സിറ്റി ഗ്രൂപ്പിന്റെ 50 ലക്ഷം ഓഹരികള്‍ കൈയ്യാളുന്ന ഒരു സ്ഥാപനം New York Times നോട് പറഞ്ഞു.
ഫുകുഷിമയിലെ ഒരു താപമാപിനി കൂടി തകര്‍ന്നു
റിയാക്റ്റര്‍ No. 2 ന്റെ മര്‍ദ്ദ vessel ന്റെ അടിയിലുള്ള ഒരു ഒരു താപമാപിനി കൂടി തകര്‍ന്നു. ഇനി ഒരണ്ണം കൂടിയേ അവിടെ അവശേഷിക്കുന്നുള്ളു എന്ന് Tokyo Electric Power Co. അറിയിച്ചു. 36 താപമാപിനികളില്‍ 18 എണ്ണം ഫെബ്രുവരിവരെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ ദീര്‍ഘകാലം നിലയത്തെ നിരീക്ഷിക്കുന്ന പരിപാടി പരാജയത്തിലാവും.