വാര്‍ത്തകള്‍

പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി

സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്.

ആനയെ തിന്നുന്നത്

നായാട്ടുകാരായ പ്രാചീന മനുഷ്യര്‍ക്ക് വേണ്ട ഊര്‍ജ്ജം കണ്ടെത്തുക വിഷമം പിടിച്ച ജോലിയായിരുന്നു. അതിനാല്‍ Middle Palaeolithic (127,000 – 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്) കാലത്ത് ജീവിച്ചിരുന്നവര്‍ ആനയെ മാത്രമല്ല, അതിന്റെ മ‍ജ്ജ കൂടി തിന്നിരുന്നു. Madrid ഭാഗത്ത് 84,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്നവര്‍ ഇങ്ങനെ ചെയ്തിരുന്നതായാണ് പഠന റിപ്പോര്‍ട്ട്. അന്നജം കുറവും ഇറച്ചി കൂടുതലുമായ ആഹാരത്തില്‍ വേട്ടക്കാര്‍ മൃഗ കൊഴുപ്പിന് വലിയ സ്ഥാനമായിരുന്നു നല്‍കിയിരുന്നത്. കുറവ് ഇറച്ചി കിട്ടിയിരുന്ന കാലത്ത് അവര്‍ മജ്ജയും വെറുതെ കളഞ്ഞില്ല. പക്ഷേ മ‍ജ്ജ എടുക്കാനുള്ള വിഷമം കാരണം ഈ രീതി അത്ര പ്രചാരത്തിലില്ലായിരുന്നു.

സ്വീഡന്‍ BPA നിരോധിക്കുന്നു

3 വയസില്‍ താഴെയുള്ള കുട്ടികളുടെ ആഹാരം പൊതിയാന്‍ BPA അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് സ്വീഡന്‍ സര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ തന്നെ voluntary ആയി BPA ഇല്ലാതാക്കാനുള്ള പരിപാടികള്‍ അവിടെയുണ്ടായിരന്നു. പുതിയ നിയമം അവ സ്ഥിരമാക്കും. കുട്ടികളുടെ പാത്രങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നതെങ്കിലും ടിക്കറ്റും, രസീതും അടിക്കുന്ന thermal paper, കുടിവെള്ള പൈപ്പ്, കുട്ടികളടെ കളിപ്പാട്ടങ്ങള്‍ പോലുള്ള മറ്റ് വസ്തുക്കളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.

ഒരു അഭിപ്രായം ഇടൂ