US സുപ്രീം കോടതി മൊണ്‍സാന്റോയുടെ കൂടെ
പേറ്റന്റുള്ള വിത്തിന്റെ ഉപയോഗത്തെച്ചൊല്ലിയുള്ള കേസില്‍ U.S. സുപ്രീം കോടതി unanimously മൊണ്‍സാന്റോക്കനുകൂലമായി വിധിച്ചു.ഇന്‍ഡ്യാനയിലെ കര്‍ഷകനായ Vernon Hugh Bowman നെ കീഴ്‍ കോടതി വിത്ത് മിശ്രിതം വിതച്ചതിന് $84,000 ഡോളര്‍ പിഴ വിധിച്ചിരുന്നു. ആ വിത്തില്‍ ചിലത് മൊണ്‍സാന്റോയുടെ കളനാശിനി വിരുദ്ധ Roundup Ready വിത്തുകളായിരുന്നു. അമേരിക്കയിലെ സോയാബീനില്‍ 90% വും Roundup Ready ആണ്. Bowman തങ്ങളുടെ സാങ്കേതിക വിദ്യ പണം തരാതെ ഉപയോഗിക്കുന്നു എന്ന പരാതി മൊണ്‍സാന്റോ ഉന്നയിച്ചു. സുപ്രീം കോടതി അത് അംഗീകരിച്ചു. കര്‍ഷകര്‍ വിത്ത് വിതക്കുന്ന ഓരോ സമയത്തും മൊണ്‍സാന്റോക്ക് പണം അടക്കണം.
ബംഗ്ലാദേശിലെ ഫാക്റ്ററി സുരക്ഷക്ക് വിദേശക്കമ്പനികള്‍ പദ്ധതിയിടുന്നു
ബംഗ്ലാദേശിലെ കുറഞ്ഞ കൂലി മുതലാക്കിയ യൂറോപ്പിലെ പ്രധാന കമ്പനികള്‍ തീപിടുത്ത സുരക്ഷക്കും കെട്ടിട സുരക്ഷക്കും പദ്ധതിയിടുന്നു. സ്വീഡനിലെ H&M, ബ്രിട്ടണിലെ Primark ഉം Tesco ഉം, Zara ചങ്ങല ഉടമകളായ സ്പെയിനിലെ Inditex എന്നീ കമ്പനികളാണ് ഇത് ചെയ്യുന്നത്. സുരക്ഷാ പരിശോധനകളും പരിപാലനത്തിനുള്ള ചിലവും ഇവര്‍ വഹിക്കും അമേരിക്കയില്‍ നിന്ന് ഏക വസ്ത്ര കമ്പനിയായ PVH മാത്രമാണിതംഗീകരിച്ചത്. ബംഗ്ലാദേശിലെ രണ്ടാമത്തെ വസ്ത്ര ഉത്പാദകരായ വാള്‍മാര്‍ട്ടും Gap ഉം ഇതില്‍ ഒപ്പുവെച്ചില്ല.
[വിദേശ കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക.]
ഫുക്കുഷിമയിലെ ഒരു തെര്‍മോമീറ്റര്‍ കൂടി പൊട്ടിപ്പോയി
റിയാക്റ്റര്‍ No. 2 ന്റെ മര്‍ദ്ദ vessel ന്റെ അടിയില്‍ ആവശേഷിച്ചിരുന്ന രണ്ട് താപമാപിനികളിലൊന്ന് പൊട്ടിപ്പോയി. ദീര്‍ഘകാലം റിയാക്റ്ററിനെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്. പൊട്ടുന്നതിന് മുമ്പ് താപമാപിനികള്‍ സൂചിക പെട്ടെന്ന് 6 ഡിഗ്രി ഉയര്‍ന്ന് 60 ഡിഗ്രി ആകുകയായിരുന്നു. അവശേഷിക്കുന്ന ഒരേയൊരു താപമാപിനി ഇപ്പോള്‍ 46.7 ഡിഗ്രി രേഖപ്പെടുത്തുന്നു. “cold shutdown” പരിധിയായ 100 ഡിഗ്രിക്ക് വളരെ താഴെയാണ്.
ന്യൂയോര്‍ക് AG വമ്പന്‍ ബാങ്കുകള്‍ക്കെതിരെ കേസ് കൊടുത്തു
സ്വകാര്യ ഡാറ്റാബേസായ Mortgage Electronic Registration System ന്റെ deceptive and fraudulent ഉപയോഗത്തെച്ചൊല്ലി Bank of America, JPMorgan Chase, Wells Fargo എന്നീ ബാങ്കുകള്‍ക്കെതിരെ ന്യൂയോര്‍ക് Attorney General ആയ Eric Schneiderman കേസ് കൊടുത്തു. “ഭവനവായ്പാ വ്യവസായം MERS നിര്‍മ്മിച്ച് ഈ സാമ്പത്തിക സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫീസ് ഒഴുവാക്കിയിരിക്കുന്നു. ഭവനവായ്പ കൈമാറ്റം ചെയ്യുന്നതിന്റെ രേഖകള്‍ തുറന്നതാക്കുന്നത് ഇല്ലാതാക്കി. ഈ വായ്പക്കള്‍ അതിവേഗം കൈമാറ്റം ചെയ്യുന്ന രീതിയും അവര്‍ കണ്ടെത്തി,” എന്ന് അദ്ദേഹം പറഞ്ഞു.