മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗത്തിലെ മുന്‍കൂട്ടിപ്പറയല്‍

ഒരു നാടക ഉപകരണം എന്ന നിലയില്‍ മുന്‍കൂട്ടിപ്പറയലിന്റെ മൂല രൂപങ്ങള്‍ ആന്റോണ്‍ ചെക്കോവിന്റെ നാടകകൃത്തിനുള്ള ഉപദേശത്തില്‍ കാണാം: “ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന തോക്ക് ആദ്യ രംഗത്തിലുണ്ടെങ്കില്‍, അതുപയോഗിച്ച് അവസാനരംഗത്തില്‍ വെടിവെക്കണം.” പ്രതീക്ഷ സൃഷ്ടിക്കുകയും പിന്നീട് കാഴ്ച്ചക്കാരന്റെ ആഗ്രഹം സഭലമാക്കുകയും ചെയ്യണം.

മുന‍കൂട്ടിപ്പറയല്‍(Foreshadowing) എന്നത് പ്രസംഗ ominatio (omen ന്റെ ലാറ്റിന്‍ പദം) രൂപമാണ്. ഒരു നവോദ്ധാന വാചാടോപ ഗ്രന്ഥം അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, “when we do show & foretell what shall hereafter come to pass, which we gather by some likely sign, and in ill things we foretell it, to the intent that heed may be paid, and the danger of avoided; and in good things to stir up expectation and hope.”

സീസറിന് മുന്നറീപ്പ് നല്കുന്ന ദൈവജ്ഞനെ ജൂലിയസ് സീസറില്‍ ഷേക്സ്പിയര്‍ കൊണ്ടുവരുന്നുണ്ട്, “Beware the Ides of March” – മുന്നറീപ്പ് നല്കുന്ന ominatio നെ സീസര്‍ പ്രസിദ്ധമായി അവഗണിക്കുന്നു: “He is a dreamer,” shrugs Caesar. “Let us leave him.”
ബോബി ഡിലണിന്റെ “Like a Rolling Stone” ദുരന്ത നായികയേയും ഇതുപോല പലരും മുന്നറീപ്പ് നല്കുന്നുണ്ട്: “People’d call, say, ‘Beware doll, you’re bound to fall’ “- അവള്‍ അത് ഗൌനിക്കുന്നില്ല: “You thought they were all kiddin’ you.”

നാടകീയമായ മുന്‍കൂട്ടിപ്പറയലിന് വാചാടോപത്തില്‍ വലിയ സ്ഥാനമാണുള്ളത്. പ്രസംഗത്തിന്റെ തങ്ക നിയമം എന്നത് “Tell ‘em what what you’re going to tell ‘em; tell ‘em; then tell ‘em what you told ‘em.” ആണ്. നിങ്ങളുടെ പ്രസംഗത്തിന്റെ മുഖ്യ ആശയത്തിന്റെ വാചാടോപ മുന്‍കൂട്ടിപ്പറയലാണ് ഈ ത്രിഫലകത്തിന്റെ(triptych) ആദ്യ ഭാഗം, നിങ്ങളുടെ ആശയത്തിലെ ശക്തമായ പ്രമേയത്തിന്റെ ആമുഖം.

എനിക്കൊരു സ്വപ്നമുണ്ട്

തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഓഗസ്റ്റ് 1963 ല്‍ വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് നടത്തിയ പ്രസംഗം ആധുനിക പൊതു പ്രസംഗത്തില്‍ നാടകീയവും വാചാടോപ മുന്‍കൂട്ടിപ്പറയലും ശ്രദ്ധേയമായി ചേര്‍ന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്.

അദ്ദേഹത്തിന്റെ ആമുഖ വാചകങ്ങളില്ലാതാണ് ആ പ്രസംഗം മിക്കപ്പോഴും പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ അടിസ്ഥാന ഘടകമായതിനാല് അത് തികച്ചും ദൌര്ഭാഗ്യകരമാണ്. കിങ് തുടങ്ങുന്നു “I am happy to join with you today in what will go down in history as the greatest demonstration for freedom in the history of our nation.” പ്രസംഗത്തിന്റെ ബൌദ്ധിക ശ്രദ്ധ “സ്വാതന്ത്ര്യം” ആയിരിക്കുമെന്ന് ഈ തുടക്ക വാചകത്താല് മുന്കൂട്ടിപ്പറയുകയാണ് അദ്ദേഹം. 1500 വാക്കുകളുള്ള പ്രസംഗത്തില് 24 പ്രാവശ്യമാണ് കിങ് “സ്വാതന്ത്ര്യം” എന്ന വാക്ക് ഉപയോഗിച്ചത്. അത് അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസമുള്ള സന്ദേശത്തിന് പ്രതീക്ഷ നല്കുന്നു.

“ചരിത്രം” എന്ന വാക്ക് കിങ് രണ്ട് പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ചരിത്രപരമായ വീക്ഷണവും നടത്തുന്നു എന്ന് മുന്‍പേ പറയുകയാണത്.

Five score years ago, a great American, in whose symbolic shadow we stand signed the Emancipation Proclamation. This momentous decree came as a great beacon light of hope to millions of Negro slaves who had been seared in the flames of withering injustice. It came as a joyous daybreak to end the long night of captivity.

ലിങ്കണിന്റെ പ്രസിദ്ധമായ രൂപവത്കരണം പ്രതിധ്വനിപ്പിച്ചു കൊണ്ടുള്ള, “fourscore and seven years ago,” എന്ന പ്രയോഗം ലിങ്കണിന്റെ 1863 ലെ രണ്ട് പ്രധാന ആശയവിനിമയമായ – Emancipation Proclamation ഉം Gettysburg പ്രസംഗവും സംയോജിപ്പിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രസ്ഥാവനയെ 100 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതീകാത്മകമായി മുന്‍കൂട്ടിപ്പറയുന്നു. ഇതുവരെ യാഥാര്‍ത്ഥ്യമാകാത്ത വിമോചനം(Emancipation) ആണ് പ്രധാന പ്രമേയം എന്ന് അടിവരയിടുകയാണ് രണ്ട് ചരിത്രബന്ധങ്ങളിലൂടെ കിങ് ചെയ്യുന്നത്.

But one hundred years later, we must face the tragic fact that the Negro is still not free. One hundred years later, the life of the Negro is still sadly crippled by the manacles of segregation and the chains of discrimination. One hundred years later, the Negro lives on a lonely island of poverty in the midst of a vast ocean of material prosperity. One hundred years later, the Negro is still languishing in the corners of American society and finds himself an exile in his own land. So we have come here today to dramatize an appalling condition.

ഇവിടെയും കിങിന്റെ ഇഷ്ടപ്പെട്ട വാചാടോപ ഉപകരണങ്ങള്‍ നമുക്ക് കാണാം. Anaphora. “one hundred years later” എന്നതിന്റെ ആവര്‍ത്തനം കേന്ദ്ര ആശയമായ “the Negro is still not free” എന്നതിനെ കൂടുതല്‍ ശുദ്ധീകരിക്കുന്നു. കിങിന്റെ പ്രസംഗം “Emancipation Proclamation” എന്ന വാക്കുകളെ ക്രൂരമായ വിരോധാഭാസമാക്കുന്നു(ironic) : നീഗ്രോകള്‍ സ്വതന്ത്രരാണെന്ന് വിളംബരം ചെയ്തു, പക്ഷേ ഇപ്പോഴും നീഗ്രോകള്‍ സ്വതന്ത്രരല്ല.

“quest for freedom” നേടിയെടുക്കാനുള്ള കിങിന്റെ അക്രമരാഹിത്യ സമീപനത്തെക്കുറിച്ചാണ് പ്രസംഗത്തിന്റെ ചട്ടക്കൂട്. അദ്ദേഹത്തിന്റെ സ്വപ്നത്തേയും സ്വാതന്ത്ര്യത്തിന്റെ ആവശ്യപ്പെടലും പ്രസംഗത്തില്‍ വീണ്ടും വീണ്ടും പ്രസ്താവിക്കുന്നുണ്ട്. “in spite of the difficulties and frustrations of the moment I still have a dream “¦ a dream deeply rooted in the American dream,” എന്ന് അദ്ദേഹം പറയുന്നു. പ്രതീക്ഷ, ശുഭാപ്‌തി വിശ്വാസം, വിശ്വാസം എന്നിവ കേള്‍ വിക്കാരുടെ മനസില്‍ പതിപ്പിച്ച് സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള സ്വപ്നം നേടിയെടുക്കുമെന്നും, “not seek to satisfy our thirst for freedom by drinking from the cup of bitterness and hatred” പോലെ ശക്തമായ ഭാവാര്‍ത്ഥമുപയോഗിച്ച് ആവശ്യപ്പെടുകയാണ് ആ പ്രസംഗം ചെയ്യുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ ആവേശജനകമായ സ്വപ്നങ്ങള്‍ വിവരിക്കുന്നു. അവയെല്ലാം ഭാവിപ്രവചനങ്ങളാണ് (ominatio). വര്‍ഗ്ഗീയതയില്ലാത്ത ഭാവി, എല്ലാവരും തുല്യരാകുന്ന ഭാവി എന്ന പ്രവചനം. മൂര്‍ദ്ധന്യത്തില്‍ അദ്ദേഹം “Let freedom ring” എന്ന ഉപവാക്യം ഒരു ഡസന്‍ പ്രാവശ്യം പറയുന്നുണ്ട്. അത് അവസാനിക്കുന്നത് പ്രധാന വാക്കിന്റെ ആവര്‍ത്തനത്തോടെ നമുക്ക് “speed up that day when all of God’s children “… will be able to join hands and sing in the words of the old Negro spiritual, ‘Free at last! Free at last! Thank God Almighty, we are free at last!’ ” എന്ന് പറഞ്ഞുകൊണ്ടാണ്.

തുടക്ക വാചകത്തില്‍ ഭാവിസൂചന നല്കിയതെന്തായിരുന്നു എന്ന് നാം ഇപ്പോള് കണ്ടു: “I am happy to join with you today in what will go down in history as the greatest demonstration for freedom in the history of our nation.” ഈ പ്രകടനത്തിന്റെ വിജയവും അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരവും മുമ്പേ പറയുകയും പ്രവചിക്കുകയുമാണ് അദ്ദേഹം. Ominatio(ഭാവിപ്രവചനം) എന്ന പ്രസംഗ ഘടകം ഉപയോഗിച്ച് “show & foretell what shall hereafter come to pass ” … in good things to stir up expectation and hope” കിങ് ചെയ്യുന്നു.

വാചാടോപത്തിന്റേയും മുമ്പേപറയലിന്റേയും(foreshadowing) ഗുരുവാണ് കിങ്. അതില്‍ അത്ഭുതത്തിന്റെ കാര്യമില്ല. കാരണം അദ്ദേഹം വൈദികനും, ഉപദേശിയും, ബൈബിളിന്റെ വിദ്യാര്‍ത്ഥിയുമാണ്. Foreshadowing, ominatio എന്നിവയുടെ പുറത്താണ് ബൈബിളിന്റെ വാചാടോപ ചട്ടക്കൂകൂട് നിര്‍മ്മിച്ചിരിക്കുന്നത്. സ്വപ്നത്തിന്റെ ശക്തി ഉപയോഗിച്ച് മുമ്പേ പറയുകയാണ് Biblical truism. പഴയനിയമത്തിലെ മുമ്പേ പറയുന്ന വാക്കുകളാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം, പുതിയ നിയമത്തിലെ രക്ഷകന്‍. പഴയനിയമത്തിലെ പ്രവചനങ്ങള്‍, വാഗ്ദാനങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ പ്രതിധ്വനിപ്പിക്കാനായി വ്യക്തമായി എഴുതിയതാണ് സുവിശേഷങ്ങള്‍. പഴയനിയമത്തിലെ വാക്കുകളെ സഫലമാക്കിക്കൊണ്ട് യേശുവാണ് രക്ഷകനെന്ന് കരുതുന്നതുകൊണ്ടാണ് നിങ്ങള്‍ ഒരു വിശ്വാസി ആയത്. പുതിയ നിയമത്തില്‍ യേശുവിനെ രക്ഷകനായി ചിത്രീകരിക്കുന്നതിനാലാണ് നിങ്ങള്‍ ക്രിസ്തു മത വിശ്വാസി ആകാതിരിക്കുന്നത്. രണ്ടായാലും, ദൈവത്തിന്റെ സൃഷ്ടിയായാലും മനുഷ്യന്റെയായാലും പഴയനിയമം പുതിയനിയമത്തിന് ഭാവിസൂചന(foreshadow) നല്കുന്നു.

യേശുതന്നെ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാണിക്കുകയും മുന്‍കൂട്ടിപ്പറയുകയും ചെയ്യുന്ന ധാരാളം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഉടന്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം മുന്‍കൂട്ടിപ്പറയുന്നു. ഉദാഹരണത്തിന് അദ്ദേഹം പത്രോസിനോട് പറയുന്നു, “Verily I say unto thee, That this night, before the cock crow, thou shalt deny me thrice.” വരും കാലത്ത് നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുകയാണ്: “And I say also unto thee, That thou art Peter, and upon this rock I will build my church; and the gates of hell shall not prevail against it.” And he foretells events that have not yet come to pass-his return.

ഭാവിസൂചന നല്കലും(Foreshadowing) ominatio യും കാവ്യനീതിയുടെ(poetic justice) അടിസ്ഥാന ഘടകങ്ങളാണ്. ഔസേപ്പിന്റെ കഥ നോക്കൂ. പിതാവ് കൂടുതല്‍ സ്നേഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ അദ്ദേഹത്തെ വെറുത്തു. ധാന്യ കൂന ശേഖരിക്കനായി ഔസേപ്പും സഹോദരന്മാരും പോകുന്നതായി ഔസേപ്പ് സ്വപ്നം കാണുന്നു. ഔസേപ്പ് ശേഖരിച്ച കൂന മറ്റുള്ളവരേതിനേക്കാള്‍ വലുതായത് കണ്ട് സഹോദരന്മാര്‍ തലകുനിക്കുന്നു. സഹോദരന്‍ പറയുന്നു, “Shalt thou indeed reign over us? And they hated him yet the more for his dreams, and for his words.” ബൈബിളുള്‍പ്പടെ മിക്ക വിശുദ്ധ ഗ്രന്ഥങ്ങളില്‍ മുന്‍സൂചന നല്കുന്നതിനുപയോഗിക്കുന്ന വിശിഷ്‌ടമായ മാര്‍ഗ്ഗമാണ് സ്വപ്നങ്ങള്‍.

ഒരു ദിവസം ഔസേപ്പിന്റെ സഹോദരന്മാര്‍ അദ്ദേഹത്തെ വയലില്‍ കണ്ടു. “they said one to another, ‘Behold, this dreamer cometh. Come now therefore, and let us slay him, and cast him into some pit “… and we shall see what will become of his dreams.’ ” ഷേക്സ്പിയറിന്റേയും മറ്റ് മഹാന്മാരായ എഴുത്തുകാരുടേയും പ്രീയപ്പെട്ട ironic foreshadowing ന്റെ നല്ല ഉദാഹരണമാണ്. അവസാന വാചകം ലക്ഷ്യം വെക്കുന്നത് രൂക്ഷപരിഹാസം ആണ്. അതായത് സ്വപ്നങ്ങള്‍ മരണത്തില്‍ തകരുന്നു എന്നത്. എന്നാല്‍ അത് വേഗം dramatic irony ആയി മാറുന്നു.

കൊല്ലുന്നതിന് പകരം സഹോദരന്മാര്‍ അദ്ദേഹത്തെ അടിമയായി വിറ്റു. ഔസേപ്പ് ഈജിപ്റ്റിലെ തടവറയിലെത്തിച്ചേരുന്നു. എന്നാല്‍ സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥം പറയുക വഴി അദ്ദേഹം തടവറയില്‍ നിന്ന് മോചിതനാകുകമാത്രമല്ല ഫാറോവയുടെ അടുത്തയാളാകുകയും ചെയ്തു. എഴ് മെലിഞ്ഞ പശുക്കള്‍ എഴ് തടിച്ച പശുക്കളെ തിന്നുന്ന ഫാറോവയുടെ സ്വപ്നത്തിന്റെ അര്‍ത്ഥം അദ്ദേഹം പറഞ്ഞു. 7 വര്‍ഷത്തെ നല്ല വിളവെടുപ്പിന് ശേഷം 7 വര്‍ഷത്തെ മോശം വിളവെടുപ്പും ക്ഷാമവും ഉണ്ടാകും. അതകൊണ്ട് ഫാറോവ നല്ല വര്‍ഷങ്ങളില്‍ ധാന്യം ശേഖരിക്കണം എന്നായിരുന്നു ഔസേപ്പ് പറഞ്ഞ അര്‍ത്ഥം. അതെല്ലാം യാഥാര്‍ത്ഥ്യമായി. ക്ഷാമകാലത്ത് ഔസേപ്പ് തന്റെ മക്കളെ ഈജിപ്റ്റിലേക്ക് അയച്ച് കുടുംബത്തിന് വേണ്ടി ധാന്യങ്ങള്‍ ശേഖരിച്ചു. അങ്ങനെ സഹോദരന്മാരേക്കാള്‍ ശക്തനായി അദ്ദേഹം. എന്നാല്‍ പ്രതികാരത്തിന് ശ്രമിക്കാതെ അദ്ദേഹം കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചു.

ഇത് കാവ്യനീതിയാണ്. കാരണം ഔസേപ്പിനെ ഉപേക്ഷിച്ച തന്റെ സഹോദരന്മാരേക്കാള്‍ ശക്തനാകുന്നതിനെക്കുറിച്ച് മുന്‍സൂചന നല്കുന്ന സ്വപ്നം കഥയുടെ അവസാനത്തില്‍ യാഥാര്‍ത്ഥ്യമായി. ഇത് വിധിയുടെ വിരോധാഭാസമാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ കൊലചെയ്ത സ്ഥലമായ മെംഫിസ്(Memphis) ടെന്നസിയിലെ(Tennessee) Lorraine Motel ല്‍ സ്ഥാപിച്ചിട്ടുള്ള ലോഹഫലകത്തിലെ വാക്കുകളില്‍ ഈ കഥയുടെ ശാശ്വതമായ ശക്തിയും തീഷ്ണതയും കാണാന്‍ കഴിയും. (ജെയിംസ് രാജാവിന്റെ വിവര്‍ത്തനത്തില്‍ നിന്ന് ചെറിയ വ്യത്യാസത്തോടെ) : “Behold the dreamer. Let us slay him, and we will see what will become of his dream.”
കിങിന്റെ സ്വപ്നം അദ്ദേഹത്തെ അതിജീവിക്കും. ചിലര്‍ വാദിക്കുന്നത് പോലെ ഒബാമയുടെ തെരഞ്ഞെടുപ്പ് അതിന്റെ ദൈവത്വം കല്‍പ്പിക്കലിന് സാക്ഷ്യം വഹിക്കും. അതിന്റെ പൂര്‍ത്തിയാവലല്ല.

പല നൂറ്റാണ്ടുകളായുള്ള ഭീകരമായ ഒരു ധാര്‍മ്മിക തെറ്റ് തിരുത്താന്‍ ശ്രമിക്കുകയായിരുന്നു പൌരാവകാശ പ്രസ്ഥാനം(civil rights movement). പല നൂറ്റാണ്ടുകളായുള്ള ഭീകരമായ ഒരു ധാര്‍മ്മിക തെറ്റ് തിരുത്താന്‍ ശ്രമിക്കുകയായിരുന്നവരാണ് ഇപ്പഴത്തെ കാലാവസ്ഥാ ശാസ്ത്ര പ്രവര്‍ത്തകര്‍ (ഭാവി തലമുറയുടെ അവകാശ പ്രസ്ഥാനം). ഈ പ്രസ്ഥാനത്തിന് പണ്ടത്തെ പ്രസ്ഥാനത്തെക്കാള്‍ കൂടുതല്‍ വാഗ്മിത്വവും കൂടുതല്‍ സമര്‍പ്പണവും വേണം.

എന്റെ മകള്‍ക്കും, ഈ ലോകത്തിലെ മൊത്തം കുട്ടികള്‍ക്കും ശുദ്ധമായ വായുവും ജലത്തിനും വേണ്ടി എനിക്കൊരു സ്വപ്നമുണ്ട്. ദശലക്ഷക്കണക്കിന്‍ അമേരിക്കക്കാര്‍ക്കും കോടിക്കണക്കിന് മാലോകര്‍ക്കും വേണ്ടി ശുദ്ധ ഊര്‍ജ്ജ തൊഴില്‍ ഉണ്ടാകണമെന്ന സ്വപ്നം എനിക്കുണ്ട്. അടുത്ത തലമുറക്കായി ഏദന്‍ തോട്ടം സംരക്ഷിക്കണമെന്ന് എനിക്ക് സ്വപ്നമുണ്ട്. 1% ക്കാരുടെ ആര്‍ത്തിയില്‍ നിന്നും ഹൃസ്വദൃഷ്ടിയില്‍ നിന്നും അതിന സംരക്ഷിക്കണമെന്ന് എനിക്ക് സ്വപ്നമുണ്ട്.

— സ്രോതസ്സ് thinkprogress.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )