ഒബാമാ സര്‍ക്കാര്‍ പത്രക്കാരുടെ ഫോണ്‍ ചോര്‍ത്തി
Associated Press പറയുന്നു. U.S. Department of Justice രഹസ്യമായി പത്രപ്രവര്‍ത്തകരുടെ ഫോണ്‍ റിക്കോഡുകള്‍ ശേഖരിച്ചു. ഇത് “massive and unprecedented intrusion.” എന്ന് AP യുടെ chief executive അഭിപ്രായപ്പെട്ടു. New York City, Washington, D.C., Hartford, Connecticut, തുടങ്ങിയ സ്ഥലങ്ങളിലേയും House of Representatives press galleryയിലേയും ഓരോ റിപ്പോര്‍ട്ടര്‍മാരുടേയും ജോലി സ്ഥലത്തെ ഫോള്‍, സ്വകാര്യ ഫോണ്‍, റിക്കോഡുകളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതില്‍ Matt Apuzzo, Adam Goldman, മറ്റ് മൂന്ന് റിപ്പോര്‍ട്ടര്‍മാരും ഒരു എഡിറ്ററും ഉള്‍പ്പെടും. മെയ് 7, 2012 ന് ഒരു ഭീകരവാദി പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നവകശപ്പെടുന്ന യെമനിലെ ഒരു സി.ഐ.ഏ (CIA) ഉദ്യമത്തെ ഇവര്‍ മുമ്പ് പുറത്ത് കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം AP ആ ലേഖനത്തിന്റെ പ്രസിദ്ധീകരണം വൈകിപ്പിച്ചു. വാഷിങ്ടണിലെ U.S. attorney ഈ വാര്‍ത്തയുടെ സ്രോതസ്സിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു എന്ന് കരുതുന്നു. Attorney General ആയ Eric Holder ന് അയച്ച കത്തില്‍ AP chief executive Gary Pruitt പറയുന്നു: “ഇത്തരത്തിലുള്ല വന്‍തോതിലുള്ള വിവര ശേഖരണത്തിന് ന്യായീകരണമൊന്നുമില്ല.”
പരിശോധകരെ വാറന്‍ ചോദ്യം ചെയ്യുന്നു
വാള്‍ സ്ട്രീറ്റ് prosecutions ഇല്ലാതിരിക്കുന്നതെന്തുകൊണ്ടെന്ന് Democratic Senator എലിസബത്ത് വാറന്‍ (Elizabeth Warren) ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ചോദിച്ചു. സാമ്പത്തികമായ കള്ളത്തരങ്ങള്‍ കാട്ടിയ വലിയ ബാങ്കുകളെ കോടതിയില്‍ കയറ്റുന്നതിന് പകരം അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതെന്തിന് എന്ന് Securities and Exchange Commission, Justice Department, Federal Reserve ന് അയച്ച കത്തില്‍ അവര്‍ ചോദിക്കുന്നു. വാറന്‍ എഴുതി: “വലിയ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് നിയമം ലംഘിച്ച് കോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കി പിന്നീട് പിടിക്കപ്പെടുമ്പോള്‍ കള്ളക്കരത്താല്‍ അവര്‍ നേടിയ ലാഭത്തിന്റെ ഒരു പങ്ക് പറ്റി അവരെ കുറ്റവുമുക്തരാക്കുന്നത് അവര്‍ക്ക് നിയമം അനുസരിക്കാതിരിക്കുന്നതിനുള്ള പ്രോത്സാഹനമാണ്.”
കംബോഡിയയിലെ ഷൂ ഫാക്റ്ററി തകര്‍ന്ന് 6 പേര്‍ മരിച്ചു
ഷൂ ഫാക്റ്ററി തകര്‍ന്ന് കംബോഡിയയില്‍ 6 പേര്‍ മരിച്ചു. ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന ഫാക്റ്ററിയായിരുന്നു അത്.
[പ്രാദേശിക ഉത്പന്നങ്ങള് വാങ്ങുക.]