സമ്പന്ന രാജ്യങ്ങള്‍ കാലാവസ്ഥാ സഹായത്തിന്റെ(climate aid) 5 മടങ്ങ് സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കുന്നു എന്ന് Oil Change International ന്റെ പുതിയ റിപ്പോര്‍ട്ട്. 2011 ല്‍ സമ്പന്ന രാജ്യങ്ങള്‍ $5800 കോടി ഡോളര്‍ സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കിയപ്പോള്‍ വെറും $1100 കോടി ഡോളറാണ് climate adaptation and mitigation പരിപാടികളായി വികസ്വര രാജ്യങ്ങള്‍ക്ക് നല്കിയത്. 2011 ല്‍ അമേരിക്ക $1300 കോടി ഡോളര്‍ ഫോസില്‍ ഇന്ധന സബ്സിഡി നല്കി. കാലാവസ്ഥാ സഹായത്തിന് $250 കോടി ഡോളര്‍ മാത്രം ചിലവാക്കി.
David Turnbull സംസാരിക്കുന്നു:
2020 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങള്‍ക്ക് പ്രതി വര്‍ഷം $10000 കോടി ഡോളര്‍ വേണ്ടിവരും. ആ adaptation and mitigation പരിപാടികള്‍ക്ക് സമ്പന്ന രാജ്യങ്ങളിലെ ഫോസില്‍ ഇന്ധന സബ്സിഡികള്‍ക്ക് സഹായിക്കാനാവും. കാലാവസ്ഥാ ധനസഹായത്തിന്റെ 5 മടങ്ങാണ് അവര്‍ ഇന്ധന സബ്സിഡിയായി നല്കുന്നത്.
അവര്‍ ഫോസില്‍ ഇന്ധന വ്യവസായത്തെ പ്രതി വര്‍ഷം $1100 കോടി ഡോളര്‍ എന്ന തോതിലാണ് സഹായിക്കുന്നതെന്ന് Export-Import Bank റിപ്പോര്‍ട്ട് പറയുന്നു. അത് ആവശ്യത്തിലും അധികമാണ്. ഒബാമ ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുന്നു എന്ന് പറയുന്ന അവസരത്തിലും ഈ വിപരീതമായ കാര്യമാണ് നടക്കുന്നത്.
പുനരുത്പാദിതോര്‍ജ്ജത്തിന് പകരം അമേരിക്ക വികസ്വര രാജ്യങ്ങളില്‍ ഊര്ജ്ജ, ഫോസില്‍ ഇന്ധന infrastructure പ്രോജക്റ്റുകള്‍ക്കാണ് ധനസഹായം നല്കുന്നത്.
കാലാവസ്ഥാ ധനസഹായമായി അമേരിക്ക ശരിക്കും നല്കേണ്ടത് $10000 കോടി ഡോളറാണ്.
സര്‍ക്കാരിനെ സഹായിക്കാന്‍ അമേരിക്കയില്‍ ഫോസില്‍ ഇന്ധന വ്യവസായം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കുന്നു. ഇപ്പോള്‍ $20 ലക്ഷം ഡോളറിന്റെ പരസ്യ പരിപാടിയാണ് American Petroleum Institute നടത്തിക്കൊണ്ടിരിക്കുന്നത്. ബഡ്ജറ്റ് പ്രതിസന്ധിയുടെ ഇടയിലും ഫോസില്‍ ഇന്ധന സബ്സിഡി അതുപോലെ നിലനിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. സത്യത്തില്‍ ബഡ്ജറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു വഴി ഈ അനാവശ്യമായ സബ്സിഡി എടുത്തുകളയുകയാണ്.
— സ്രോതസ്സ് democracynow.org