6 വര്‍ഷത്തെ കാലയളവുകൊണ്ട് ചരിത്രപരമായ $450 കോടി ഡോളര്‍ ക്രിമിനല്‍ പിഴ നല്കാമെന്ന് BP സമ്മതിച്ചു. 11 തൊഴിലാളികള്‍ മരിച്ച 2010 ലെ Deepwater Horizon ദുരന്തത്തില്‍ BP കുറ്റവാളിയാണെന്ന് കോടത് വിധിച്ചു. BP യുടെ മറ്റ് സിവില്‍ കേസുകള്‍ Justice Department ഇനിയും തീര്‍പ്പാക്കിയിട്ടില്ല.
പിഴയുടെ കൂടുതലും $240 കോടി ഡോളര്‍ Gulf of Mexico യുടെ പുനരുദ്ധാരണത്തിന് ചിലവാക്കും. അവിടെ 87 ദിവസങ്ങള്‍ കൊണ്ട് 50 ലക്ഷം ബാരല്‍ എണ്ണയാണ് ചോര്‍ന്നൊലിച്ചത്. ഇപ്പോഴും വെള്ളത്തില്‍ 10 ലക്ഷം ബാരലിന്റെ എണ്ണ കിടപ്പുണ്ടെന്ന് കണക്കാക്കുന്നു. വലിയ തോതില്‍ ലൂസിയാന തീരത്ത് എണ്ണ അടിയുന്നുമുണ്ട്. എണ്ണയില്‍ മുങ്ങിയ പെലിക്കണുളും മറ്റ് വന്യ ജീവികളും തീരത്തടിയുന്നു. കണ്ണില്ലാത്ത ചെമ്മീനുകളും മറ്റുമായി സമുദ്ര ജീവികളില്‍ ജന്മവൈകല്യങ്ങളുണ്ടായി.
2010 ന് ശേഷം BP ശതകോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കി. കഴിഞ്ഞ പാദത്തില്‍ അവരുടെ ലാഭം $540 കോടി ഡോളറാണ്. വര്‍ഷം മൊത്തമായ ലാഭം $970 കോടി ഡോളറും. കമ്പനി $1500 കോടി ഡോളര്‍ cash reserves കൈവശം വെച്ചിരിക്കുന്നു. 2011 ന് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന് കൈക്കൂലി കൊടുക്കാന്‍ $1.5 കോടി ഡോളര്‍ ചിലവാക്കി.
— സ്രോതസ്സ് thinkprogress.org