വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പലിശ വഴി അമേരിക്ക $5,060 കോടി ഡോളര്‍ നേടി
വിദ്യാര്‍ത്ഥി ലോണുകളില്‍ നിന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പലിശ കൊയ്യുന്നുവെന്ന് പുതിയ കണക്കുകള്‍. വിദ്യാര്‍ത്ഥി കടത്തിന്റെ പലിശയില്‍ നിന്നുള്ള ലാഭം $5,060 കോടി ഡോളര്‍ ആണ് Congressional Budget Office പ്രതീക്ഷിക്കുന്നത്. ആദ്യം കണക്കാക്കിയിരുന്ന $3550 കോടി ഡോളറിനേക്കാള്‍ 43% അധികമാണ് പുതിയ കണക്ക്. വലിയ ബാങ്കുകള്‍ക്ക് പണം കടം കൊടുക്കുമ്പോള്‍ ഈടാക്കുന്ന 0.75% പലിശ എന്ന നിലയിലേക്ക് Democratic Sen. ആയ Elizabeth Warren വിദ്യാര്‍ത്ഥി പലിശയേയും താഴ്ത്തിയതിന് ശേഷമാണ് ഈ വാര്‍ത്ത വന്നത്. Stafford student loans ന്റെ സര്‍ക്കാര്‍ സബ്സിഡിയും ഇരട്ടിപ്പിച്ച് 6.8% ആക്കി.
അമേരിക്കയുടെ സഹായത്തോടെ ചാഡ് ഭരിച്ച ഏകാധിപതിക്കെതിരെ കേസ്
മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളാരോപിതനായ അമേരിക്കയുടെ സഹായത്തോടെ മുമ്പ് ചാഡ്(Chad) ഭരിച്ച ഏകാധിപതിയെ സെനഗലില്‍(Senegal) detained ചെയ്തു. 1982-1990 കാലത്ത് ചാഡ് ഭരിച്ച Hissène Habré യെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അയാള്‍ എതിര്‍ വംശത്തിലുള്ള പതിനായിക്കണക്കിനാളുകളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തെ ആഫ്രിക്കക്കാരനായ നേതാവ് നടത്തിയ മനുഷ്യാവകാശധ്വസംനത്തിന്റെ പേരിലുള്ള ആദ്യത്തെ വിചാരണയാണ് ഹാബ്രേയുടെ(Habré) വിചാരണ.
സേവന തൊഴിലാളികള്‍ D.C. യില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തി
കൂടുതല്‍ ശമ്പളത്തിനായി ഡസന്‍ കണക്കിന് ഫെഡറല്‍ സേവന തൊഴിലാളികള്‍ ഒരു ദിവസത്തെ പണിമുടക്ക് വാഷിങ്ടണ്‍ D.C. യില്‍ നടത്തി. ധാരാളം ഫെഡറല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന Ronald Reagan Building നെ ഫാസ്റ്റ് ഫുഡ് തൊഴിലാളികളും മറ്റ് കുറഞ്ഞ വേതനം കിട്ടുന്ന തൊഴിലാളികളും വളഞ്ഞു. D.C യിലെ Good Jobs Nation കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സംഘടിപ്പിച്ച രണ്ടാമത്തെ സമരമാണിത്.