സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം മൊത്തം $200 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിലയങ്ങളാണ് 2011 ല്‍ സ്ഥാപിച്ചത്. 2012 ലും അതേ തുടര്‍ച്ചയുണ്ടായി. രണ്ടാം പാദത്തില്‍ തന്നെ 2011 ന്റെ 116% അധികമാണ് നിക്ഷേപമുണ്ടായത്. Romney അധികാരത്തില്‍ വന്നാല്‍ loan guarantee നിര്‍ത്തലാക്കാന്‍ സാദ്ധ്യതയുള്ളതാണ് അമിത വളര്‍ച്ചയുടെ ഒരു കാരണം.

GTM Research ന്റേയും Solar Energy Industries Association ന്റേയും പുതിയ റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കയില്‍ 1.2 ഗിഗാ വാട്ട് സോളാര്‍ പാനലുകള്‍ ജനുവരിയില്‍ സ്ഥാപിച്ചു. അങ്ങനെ 2012 ല്‍ മൊത്തം ശേഷി 3.2 ഗിഗാവാട്ടായി. 5 ലക്ഷം ശരാശരി അമേരിക്കന്‍ വീടുകള്‍ക്കുള്ള വൈദ്യുതി ഇത് നല്കും.

കഴിഞ്ഞ പാദത്തില്‍ മാത്രം 684 മെഗാവാട്ട് നിലയങ്ങളാണ് സ്ഥാപിച്ചത്. 2011 ന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവ്.

ഈ വമ്പന്‍ വളര്‍ച്ച സൌരോര്‍ജ്ജ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്ഘടന മെച്ചമാക്കുകയും ചെയ്യും.

Solar Foundation ന് നടത്തിയ കണക്കെടുപ്പനുസരിച്ച് അമേരിക്കയയില്‍ 119,000 ആള്‍ക്കാര്‍ സൗരോര്‍ജ്ജ രംഗത്ത് പണിയെടുക്കുന്നുണ്ട്. 2011 നെ അപേക്ഷിച്ച് 13,872 അധികം തൊഴില്‍.

കൂടുതല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കുന്നതിനനുസരിച്ച് സോളാര്‍ പാനലിന്റെ വില കുറഞ്ഞുവരും, വാട്ടിന് $5.45 ഡോളറില്‍ നിന്ന് വാട്ടിന് $5.21 ഡോളറായി ഇപ്പോള് വില കുറഞ്ഞിട്ടുണ്ട്. ഊര്‍ജ്ജ വിതരണ കമ്പനി രംഗത്ത് വിലക്കുറവ് ഇതിലും കൂടുതലാണ്. വാട്ടിന് $2.40 ഡോളറാണ് അവിടെ വില, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% കുറവ് വില.

Lawrence Berkeley National Laboratory റിപ്പോര്‍ട്ട് ചെയ്ത കുറവുമായി ഇത് ഒത്തുപോകുന്നു. 1998-2011 കാലത്ത് അമേരിക്കയിലെ ഗാര്‍ഹിക, വാണിജ്യ സോളാര്‍ പാനല്‍ സിസ്റ്റത്തിന്റെ വില 5-7% വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. (വില കുറയുന്നുണ്ടെങ്കിലും മുതിര്‍ന്ന സൌരോര്‍ജ്ജ-കമ്പോളമായ ജര്‍മ്മനിയിലേതിനേക്കാള്‍ ഇരട്ടി ചിലവാണ് അമേരിക്കയില്‍.)

സൌരോര്‍ജ്ജ രംഗത്ത് അമേരിക്ക 70% വളര്‍ച്ചയാണ് ഭാവിയില്‍ പ്രതീക്ഷിക്കുന്നത്. ഉടന്‍ തന്നെ അവര്‍ ലോകത്തെ മൊത്തം സൌരോര്‍ജ്ജ വൈദ്യുതിയുടെ 10% എന്ന നിലയിലെത്തും.

– സ്രോതസ്സ് thinkprogress.org

ഒന്നും പറയാനില്ല….

One thought on “സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു

  1. very useful details..i have installed a solar panel in dec 2012.My bi monthly bill has come down rom average 1500 to 400 ,so ar.Even during this heavy rainy days,I had the solar power uniformly,except 2/3 days,even those days
    it functioned to support the power failures.
    >> >>
    Jagadees says:
    വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി ഉണ്ണികൃഷ്ണന്‍.

Leave a reply to unnikrishnan.v മറുപടി റദ്ദാക്കുക