വാര്‍ത്തകള്‍

ചോക്ക് കൊണ്ടെഴുതിയതിന് 13 വര്‍ഷം ജയില്‍ ശിക്ഷ

കാലിഫോര്‍ണിയയിലെ ഒരു പ്രതിഷേധക്കാരന്‍ മതിലില്‍ മുദ്രാവാക്യങ്ങളെഴുതിയതിന് കേസെടുത്തു. ഈ പ്രവര്‍ത്തി Jeff Olson നെ 13 വര്‍ഷം ജയില്‍ ശിക്ഷയും $13,000 പിഴയും അടക്കാന്‍ വിധിച്ചു. Bank of America യുടെ സാന്‍ഡിയാഗോയിലുള്ള മൂന്ന് ശാഖകളിലാണ് Jeff Olson കഴുകിക്കളയാവുന്ന ചോക്കുകൊണ്ട് മുദ്രാവാക്യമെഴുതിയത്. “No Thanks, Big Banks”, “Shame on Bank of America.” തുടങ്ങിയവയാണ് മുദ്രാവാക്യങ്ങള്‍. പ്രാദേശിക credit unions ലേക്ക് പണം നീക്കി വലിയ ബാങ്കുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് വിധി കേട്ട ശേഷം Jeff Olson പറഞ്ഞു.

Jeff Olson: “വലിയ വാള്‍സ്റ്റ്രീറ്റ് ബാങ്ക് അക്കൊണ്ടുകള്‍ ക്ലോസ് ചെയ്യുകയല്ലാതെ അവരിലേക്ക് ഒരു സന്ദേശമയക്കാന്‍ വേറൊരു വഴിയുമില്ല. നിങ്ങളുടെ പണം പ്രാദേശിക, ലാഭത്തില്ലാത്ത, സാമൂഹ്യ credit union നിലേക്ക് മാറ്റുക. എനിക്ക് സംഭവിച്ചതെ ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാള്‍സ്റ്റ്രീറ്റ് ബാങ്ക് അക്കൊണ്ടുകള്‍ ക്ലോസ് ചെയ്യുക.”

പെന്‍സില്‍ വാലിയയിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Medicare വികസിപ്പിക്കാനുള്ള ഫെഡറല്‍ ധനസഹായം നിരസിച്ച റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ Tom Corbett നെതിരെ ചോക്ക് കൊണ്ട് മതിലിലെഴുതിയ ആരോഗ്യ പ്രവര്‍ത്തകന്‍ AJ Marin നേയും ശിക്ഷിച്ചു. Marin എഴുതി: “ഗവര്‍ണര്‍ Corbett ന് ആരോഗ്യ ഇന്‍ഷുറന്‍സുണ്ട്, ഞങ്ങള്‍ക്കും അത് വേണം.”

ഫൂകുഷിമ രണ്ട് വര്‍ഷങ്ങളായി ചോര്‍ന്നുകൊണ്ടിരിക്കുന്നു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആണവമാലിന്യങ്ങളടങ്ങിയ ജലം സമുദ്രത്തിലേക്ക് ചോരുന്നുവെന്ന് ജപ്പാനിലെ പ്രമുഖ nuclear regulator സമ്മതിച്ചു. നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ regulator മാര്‍ക്കോ ഈ ചോര്‍ച്ചയുടെ സ്രോതസ്സ് എവിടെയെന്നോ എങ്ങനെ ഇത് ഇല്ലാതാക്കുമെന്നോ അറിയില്ലെന്ന് Nuclear Regulation Authority ന്റെ തലവനായ Shunichi Tanaka കുറ്റസമ്മതം നടത്തി. ഇതിനിടക്ക് 2011 ലെ ആണവ ദുരന്തത്തിനെതിരെ യുദ്ധം ചെയ്ത, നിലയത്തിന്റെ മാനേജര്‍ ആയിരുന്ന, 58 വയസ്സുള്ള Masao Yoshida ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിച്ചു.

മൈക്രോ സോഫ്റ്റ് NSA യുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു

ഓണ്‍ലൈന്‍ ആശയവിനിമയത്തെ ചോര്‍ത്തുന്നതില്‍ NSA യുമായി ചേര്‍ന്ന് മൈക്രോ സോഫ്റ്റ് പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ Edward Snowden പുറത്തുവിട്ടു. National Security Agency യുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചതായാണ് Guardian റിപ്പോര്‍ട്ട് പറയുന്നു. സ്വന്തം Outlook.com വെബ് ചാറ്റിന്റെ encryption ന്‍ പോലും അവര്‍ NSA ക്ക് നല്‍കി. FBIയുമായി ചേര്‍ന്ന് NSAക്ക് മൈക്രോസോഫ്റ്റ് തങ്ങളുടെ cloud storage സേവനമായ SkyDrive ലേക്കുള്ള പ്രവേശനം നല്‍കി. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് ഫോണ്‍ സേവനമായ Skype നെക്കുറിച്ചും രേഖകളുണ്ട്. PRISM പരിപാടി ഉപയോഗിച്ച് ശേഖരിച്ചുകൊണ്ടിരുന്ന Skype video calls മൈക്രോസോഫ്റ്റിന്റെ പുതിയ പരിഷ്കാരങ്ങളാല്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ജൂലൈ 2012 യിലെ NSA യുടെ പരാതിയും പുറത്തായിട്ടുണ്ട്. തങ്ങള്‍ സര്‍ക്കാരിന് നേരിട്ടുള്ള പ്രവേശന സൗകര്യം നല്‍കിയിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.

ഒരു അഭിപ്രായം ഇടൂ