സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിദ്യാഭ്യാസത്തിലെ വിടവ് വികസിക്കുന്നു
അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിദ്യാഭ്യാസത്തിലെ വിടവ് വികസിക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പരീക്ഷകളില്‍ ദരിദ്രരായ വിദ്യാര്‍ത്ഥികളും സമ്പന്നരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിട് 1960 ന് ശേഷം 40% വര്‍ദ്ധിച്ചു എന്ന് New York Times ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. University of Michigan നടത്തിയ മറ്റൊരു പഠനത്തില്‍ കോളേജ് പഠനം പൂര്‍ത്തിയാക്കുന്നവരില്‍ സമ്പത്ത് അടിസ്ഥാനമായി 1980 കള്‍ക്ക് ശേഷം 50% വര്‍ദ്ധനവുണ്ടായി.
ആപ്പിള്‍ ഉത്പാദക കമ്പനി Pegatron തൊഴിലാളി പീഡനം നടത്തുന്നു
ആപ്പിള്‍ വീണ്ടും ചൈനയിലെ ഫാക്റ്ററിയില്‍ തൊഴിലാളി പീഡന ആരോപണം നേരിടുന്നു. മുമ്പ് Foxconn ഫാക്റ്ററിയില്‍ നടന്ന ജോലിക്കാരുടെ ആത്മഹത്യയും അമിത ജോലി സമയവും ലോക ശ്രദ്ധയില്‍ പെട്ടതോടെ ആപ്പിള്‍ മറ്റൊരു ഉത്പാദക കമ്പനി ആയ Pegatron ന് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ Pegatron ന്റെ മൂന്ന് ഫാക്റ്ററികളില്‍ വലിയ തോതില്‍ ബാലവേല, താഴ്ന്ന കൂലി, ആഴ്‍ച്ചയില്‍ 70 മണിക്കൂര്‍ ജോലി തുടയങ്ങിയ പല തൊഴിലാളി പീഡന പരിപാടികളും നടക്കുന്നതായി China Labor Watch എന്ന സംഘടന പറയുന്നു. Foxconn ഫാക്റ്ററികളേക്കാള്‍ വളരെ മോശമായ തൊഴില്‍ ചുറ്റുപാടാണ് Pegatron ഫാക്റ്ററികളിലെന്ന് സംഘത്തിന്റെ ഡയറക്റ്റര്‍ അഭിപ്രായപ്പെട്ടു.
[ആപ്പിള്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക]
കാലാവസ്ഥാമാറ്റം 10 മടങ്ങ് വേഗത്തില്‍ സംഭവിക്കുന്നു
6.5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഡൈനസോറുകളുടെ കാലത്ത് സംഭവിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മനുഷ്യരേയും മറ്റ് ജീവജാലങ്ങളേയും കൂടുതല്‍ വിഷമിപ്പിക്കുന്നത് മാറ്റത്തിന്റെ ഈ വേഗതയാണ്. അടുത്ത നൂറ്റാണ്ടില്‍ 10 മടങ്ങ് വേഗത്തില്‍ കാലാവസ്ഥാമാറ്റം സംഭവിക്കും. Stanford ലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ മുന്നറീപ്പ് നല്‍കുന്നു. ലോകം മൊത്തം ജൈവവ്യവസ്ഥയില്‍ വലിയ ആഘാതം ഇത് സൃഷ്ടിക്കും. മിക്ക സ്പീഷീസുകള്‍ക്കും സ്വഭാവ, പരിണാമ, ഭൂമിശാസ്ത്ര അനുകൂലനങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും.