വാര്‍ത്തകള്‍

82 വയസായ കന്യാസ്ത്രീ തീവൃവാദി

വെറും 10 മാസം കൊണ്ട് 82 വയസായ കന്യാസ്ത്രീയേയും അവരുടെ കൂട്ടുകാരായ രണ്ട് pacifists ഉം അക്രമരാഹിത്യ സമാധാനപരമായ ആണവവിരുദ്ധ സമരം നടത്തിയതിന് അമേരിക്കന്‍ സര്‍ക്കാര്‍ ഭീകരവാദ കുറ്റം ചുമത്തി കേസെടുത്തു. activists ആയ Megan Rice, 82, Greg Boertje-Obed, 57, and Michael Walli, 63 എന്നിവര്‍ Oak Ridge, TN ലെ Y-12 അണു ആയുദ്ധ നിര്‍മ്മാ​ണ ഫാക്റ്ററി പരിസരത്തേക്ക് അനുമതി ഇല്ലാതെ കടന്നു. എന്ന് ആണവ ആയുധ വ്യവസായത്തിന്റെ Fort Knox ആയ Y-12 ല്‍ നൂറുകണക്കിന് ടണ്‍ സമ്പുഷ്ട യുറേനിയവും അണു ആയുധങ്ങളും സൂക്ഷിച്ചിരിക്കുന്നു. അണ്വായുധം പ്രതീകാത്മകമായി നശിപ്പിക്കുന്നതിനാണ് Transform Now Plowshares എന്ന് വിളിക്കുന്ന അവര്‍ അവിടെ എത്തിയത്. തീവൃവാദികളെന്ന് മുദ്രകുത്തിയ അവരുടെ കൈവശം ഭീകരമായ തൊണ്ടി സാധനങ്ങളായ ബൈബിളുകള്‍, എഴുതിയ പ്രസ്ഥാവനകള്‍, സമാധാന ബാനറുകള്‍, സ്പ്രേ പെയിന്റ്, പൂക്കള്‍, മെഴുകുതിരികള്‍, ചെറിയ കുപ്പിയില്‍ രക്തം, റൊട്ടി, ചുറ്റിക തുടങ്ങിയവ കണ്ടെടുത്തു. Isaiah 2:4: “They shall beat their swords into plowshares and their spears into pruning hooks; nation shall not lift up sword against nation, neither shall they learn war any more.” എന്നെഴുതുകയായിരുന്നു അവരുടെ ഉദ്ദേശം. ഇവരുടെ ശിക്ഷ സെപ്റ്റംബര്‍ 23, 2013 ല്‍ വിധിക്കും.

ഫുകുഷിമ ശുദ്ധീകരണ ചിലവ് $5800 കോടി ഡോളറില്‍ എത്തി

ആസൂത്രണം ചെയ്തതിന്റെ 5 മടങ്ങ് തുക ഫുകുഷിമ ശുദ്ധീകരണത്തിന് ഇതുവരെ ചിലവായന്ന് Tokyo Electric Power പറഞ്ഞു. 5.81 ട്രില്യണ്‍ യെന്‍($5800 കോടി ഡോളര്‍), ഇത് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ ഒരു ട്രില്യണ്‍ കൂടുതലാണ്. വസ്തുകവകകളിലെ ആണവമാലിന്യ ശുദ്ധീകരണം, പസഫിക് കടലലിലേക്ക് ചോരുന്ന ആണവ വികിരണം, 160,000 ഇരകള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടുന്നില്ല. ഇവരെ ഇതുവരെ TEPCO യോ സര്‍ക്കാരോ ശരിയായി പരിഗണിച്ചിട്ടില്ല.

gNewSense 3.0 പുറത്തിറങ്ങി

GNU Linux-libre യും സ്വാതന്ത്ര്യം പ്രധാന പ്രശ്നമായി കരുതുന്ന ആളുകളുടേയും സഹായത്തോടെ, Free Software Foundation ന്റെ സ്വാതന്ത്ര്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഡെബിയന്റെ ഗുണമേന്‍മാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള പുതിയ പതിപ്പ് പുറത്തിറങ്ങി. മുമ്പത്തെ പതിപ്പുകളില്‍ നിന്ന് കാഴ്ച്ചയില്‍ വ്യത്യാസം കൂടാതെ ഉബണ്ടുവില്‍ നിന്ന് മാറി ഡെബിയനില്‍ അടിസ്ഥാമായതാണ് വലിയ മാറ്റം. i386, amd64, mipsel(Lemote Yeeloong) എന്നീ മൂന്ന് ഘടന ഇത് പിന്‍താങ്ങുന്നു. http://www.gnewsense.org/, http://cdimage.gnewsense.org/. [എല്ലാം നല്ലത്, പക്ഷേ ഇവന്‍മാരുടെ പേരിടലാണ് കൊല. പറഞ്ഞ് മടുത്തു.]

ഒരു അഭിപ്രായം ഇടൂ