എല്ലാവരും നിങ്ങളുടെ മടിശീല ഒന്ന് തുറന്നേ

യുറോപ്യന്‍ യൂണിയന്റെ 134 ആണവ നിലയങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ 2500 കോടി യൂറോ വേണം. അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ചൈനയുടെ ആണവനിലയങ്ങള്‍ പുതുക്കിപ്പണിയാന്‍ ചൈനക്ക് 8000 Yuan വേണ്ടിവരും. ബ്രിട്ടണില്‍ ഫ്രഞ്ച് ആണവ ഭീമനായ EdF “സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ധനസഹായം കിട്ടുമെന്ന്” ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ പണിയുന്ന പുതിയനിലയത്തിന്റെ പണി ഉടന്‍ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇതിന് ഒരര്‍ത്ഥമേയുള്ളു: നമ്മുടെ feckless, mooching “സുഹൃത്ത്” ആണവോര്‍ജ്ജം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാം നമ്മുടെ മടിശീല തുറന്ന് വെക്കുക – നമ്മുടെ സുഹൃത്തിന് നിങ്ങളുടെ ധാരാളം പണം വേണം. പക്ഷേ ആ പണത്തിന്റെ മൂല്യമോ പണമോ എപ്പോള്‍ തിരികെ തരുമെന്ന് അയാള്‍ക്ക് ഉറപ്പ് തരാനാവില്ല.

സത്യത്തില്‍, ഈ moocher ഒരു സുഹൃത്തല്ല. ഒരു യഥാര്‍ത്ഥ സുഹൃത്തിന് നമ്മോട് ഇത് ചെയ്യില്ല.

നമുക്കെല്ലാം ഇപ്പോള്‍ മോശമായ സമയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നമുക്ക് പ്രതീക്ഷകള്‍ കുറക്കേണ്ടിവരും. ഷോപ്പിങ് നാം കുറച്ചിട്ടുണ്ടാവും. DVD വേണ്ടെന്ന് വെച്ചിട്ടുണ്ടാവും. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് വേണ്ടെന്ന് വെച്ചിട്ടുണ്ടാവും. നിങ്ങള്‍ അവധിദിനമുണ്ടായിരുന്നോ ഈ വര്‍ഷം. ധാരാളമാളുകള്‍ക്ക് അവധി ഇല്ലായിരുന്നു.

നമ്മുടെ “സുഹൃത്തിന്” ഇതൊന്നും ബാധിക്കുന്നില്ല. അയാള്‍ക്ക് വേണ്ടത്തി DVD പെട്ടികള്‍ കിട്ടുന്നു. വിലപിടിച്ച ആഹാര സാധനങ്ങള്‍ അയാള്‍ പുറത്തുനിന്ന് വലിച്ച് വാരിതിന്നുന്നു. കരീബിയനില്‍ നിന്ന് അവധിദിനമാസ്വദിച്ചിട്ട് ഇപ്പോളെത്തിയതേയുള്ളു. നിങ്ങള്‍ക്കറിയുമോ ആരാണിതിനൊക്കെ പണം കൊടുക്കുന്നതെന്ന്? നാം തന്നെ. ഇതിനൊക്കെ എത്ര ചിലവാകുന്നു എന്ന് അയാള്‍ക്ക് അറിയേണ്ട കാര്യമില്ല. പണം ആവശ്യമുള്ളപ്പോള്‍ അയാള്‍ പണത്തിനായി നിങ്ങളെ ഫോണില്‍ വിളിക്കുന്നു.

അയാള്‍ നമ്മോടൊത്ത് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അയാളുടെ ചിലവ് മാത്രമല്ല പ്രശ്നം. അയാള്‍ വൃത്തികെട്ടവനാണ്. നാണംകെട്ടവനാണ്. സ്വയം വൃത്തിയാക്കില്ല. നിങ്ങള്‍ അതെല്ലാം ചെയ്യേണ്ടിവരും. വിശ്വസിക്കാനാവാത്ത വിധം സ്ഥിരതയില്ലാത്തവനാണ്. മിക്കപ്പോഴും പണി ചെയ്യില്ല. എപ്പോഴും അയാള്‍ വൈകിയേ എത്തൂ. നിങ്ങളെ സഹായിക്കും എന്ന വാഗ്ദാനം നില്‍കിയിട്ടുണ്ടെങ്കിലും നിങ്ങള്‍ക്കാവശ്യമുള്ള സമയത്ത് അയാളെ കാണില്ല.

ശ്രദ്ധിക്കൂ നിങ്ങളുടെ ഫോണ്‍ അടിക്കുന്നവോ? നിങ്ങള്‍ മറുപടി പറയൂ. എനിക്ക് തോന്നുന്നത് നിങ്ങളുടെ ആണവ “സുഹൃത്തിന്” സഹായം വീണ്ടും ആവശ്യമുണ്ടെന്ന് തോന്നുന്നു. സമാധാനമായി ഇരിക്കൂ. മധുരമായി ചിരിക്കൂ. ദീര്‍ഘ ശ്വാസം വലിച്ച് വിട്ട് നിങ്ങളുടെ മടിശീല തുറക്കൂ.

അതിനിടക്ക്, ഞങ്ങള്‍ കൂടുതല്‍ വിശ്വസ്ഥരായ സുഹൃത്തുക്കളോടൊപ്പം ചേരട്ടേ. അവര്‍ sunnyയും breezyയും ആണ്. എല്ലായിപ്പോഴും ശുദ്ധമാണ്. എപ്പോഴും നമ്മോടൊപ്പമുണ്ടാകും. കടം കൊടുത്തതെല്ലാം അവര്‍ തിരിച്ച് തരും. പണം നഷ്ടപ്പെടുത്തത്തില്ല. നിങ്ങള്‍ക്കും അവരോടൊപ്പം ചേരാം. എപ്പോഴും സ്വാഗതം.

— സ്രോതസ്സ് greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )