ഉപരിതല എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നത്

കടലിലെ എണ്ണ ചോര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന ഇര പക്ഷികളാണ്. എന്നാല്‍ ദുരിത പൂര്‍ണ്ണമായ ഈ ദുരന്തങ്ങള്‍ മീനുകളേയും കഷ്ടപ്പാടിലാക്കുന്നു. ഏറ്റവും കുഴപ്പമാകുന്നത് എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആണ്. അവ മീനുകള്‍ക്ക് എണ്ണയേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എണ്ണയും വെള്ളവും കൂടിക്കലരില്ല. ട്രക്കോ, ട്രയിനോ, കപ്പലോ അപകടത്തില്‍ പെടുമ്പോള്‍ അത് കടത്തുന്ന വസ്തുക്കളെ നദികളിലോ, തടാകങ്ങളിലോ, സമുദ്രത്തിലോ പൊട്ടിയോഴുക്കും. എണ്ണ ജലോപരിതലത്തിലെത്തി പരക്കുന്നു. ഒഴുക്കിലും വേലിയേറ്റത്തിലും പരക്കുന്ന ഈ എണ്ണ അവിടെയെല്ലാമുള്ള ജീവകളെ ബാധിക്കുന്നു.

dispersing agent എന്ന് വിളിക്കുന്ന രാസവസ്തുക്കളുപയോഗിച്ച് എണ്ണയെ ഇല്ലാതാക്കുകയാണ് മിക്കപ്പോഴും ചെയ്യുന്ന പ്രവര്‍ത്തനം. ഡിറ്റര്‍ജന്റ് അടിസ്ഥാനമായ ഈ രാസവസ്തുക്കള്‍ കാരണം എണ്ണ ചെറിയ കണികകളായി മാറി ജലത്തില്‍ കലങ്ങി ആഴങ്ങളിലേക്ക് താഴുന്നു. ആഴത്തിലുള്ള ജലപ്രവാഹങ്ങള്‍ എണ്ണയുടെ സാന്ദ്രത കുറച്ച് പാരിസ്ഥിതിക അപകടത്തില്‍ നിന്ന് രക്ഷപെടുത്തുന്നു എന്നതാണ് സിദ്ധാന്തം.

ഉപരിതലത്തിലുള്ള മൃഗങ്ങളേയും പക്ഷികളേയും ഇത് രക്ഷപെടുത്തുന്നു. എന്നാല്‍ എണ്ണ താഴേക്ക് പോയന്നേയുള്ളു. അത് മീനുകളിലും, അവയുടെ മുട്ടകളുലും, അടിത്തട്ടിലും പതിക്കുന്നു.

dispersed എണ്ണ മീനുകള്‍ക്ക് എത്രമാത്രം അപകടകാരിയാണെന്ന് പഠിക്കാന്‍ Queen’s University,Kingston, Ontario യിലെ fish toxicologist ആയ Peter Hodson ശ്രമിച്ചു. ആ പഠനങ്ങളുടെ വിവരങ്ങള്‍ Environmental Toxicology and Chemistry പ്രസിദ്ധപ്പെടുത്തി. മീനുകളെ ബാധിക്കുന്ന hydrocarbons ന്റെ അളവ് dispersants വലിയ തോതില്‍ ഉയര്‍ത്തുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്. എണ്ണയെ ഇത് 100 മടങ്ങ് വിഷമുള്ളതാക്കുന്നു. മീനിന്റെ കരളിലെ എന്‍സൈമുകളുടെ കൂടിയ ഉത്പാദനം വിഷത്തിന്റെ തോതാണ് കാണിക്കുന്നത്.

dispersed എണ്ണ മീനുകളെ കൊല്ലുന്നില്ല. പകരം മുട്ടകളെ വിരിയുന്നതിന് മുമ്പ് കൊല്ലുകയോ മീന്‍ കുഞ്ഞുങ്ങളില്‍ അംഗവൈകല്യത്തിന് കാരണമാകുകയോ ചെയ്യുന്നു. എണ്ണയില്‍ കുളിച്ച പക്ഷികളുടെ ഭീകര അവസ്ഥയെ പോലെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള മീനുകളുടെ ആ അവസ്ഥ പൊതുജന ശ്രദ്ധ നേടുന്നില്ല.

– സ്രോതസ്സ് discovery

2009/09/06

ഒരു അഭിപ്രായം ഇടൂ