ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

അടുത്തകാലത്ത് ശ്രീരേഖ കറുത്തമ്മയേക്കുറിച്ച് ഒരു ലേഖനമെഴുതി. [ഞാന്‍ വായിച്ചില്ല.] എന്നാല്‍ അത് ശ്രീരേഖ ഏതോ പ്രത്യേക ജാതിയില്‍ ജനിച്ചതു കൊണ്ടാണ് കറുത്തമ്മയേക്കുറിച്ച് അങ്ങനെയൊക്കെ തോന്നുന്നത് എന്ന വിമര്‍ശനം പലടത്തു നിന്നും കേട്ടു.

ശ്രീരേഖ എന്ന പേരില്‍ നിന്ന് നമുക്ക് ആകെ കിട്ടുന്ന വിവരം അവര്‍ ഒരു സ്ത്രീയാണെന്നാണ്. അവരെക്കുറിച്ച് സ്ഥിരം പത്ര വാര്‍ത്തകള്‍ വരുന്നതിനാല്‍ അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണെന്നും നമുക്കറിയാം. പക്ഷേ അവരുട ജാതിയോ? ജാതി വാല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ അത് നമ്മുക്ക് അറിയാന്‍ നേരായ വഴിയില്ല. പലര്‍ക്കും ജാതി വാല്‍ വെട്ടിക്കളഞ്ഞത് വലിയ പുരോഗമനകരമായ കാര്യമായിട്ടും ജാതി വാല്‍ ഇപ്പോഴും കളയാത്തവര്‍ പിന്‍തിരിപ്പന്‍മാരായിട്ടുമാണ് കണക്കാക്കുന്നത്. എന്നിട്ടുമെന്തേ ശ്രീരേഖയുടെ ജാതി ചര്‍ച്ചാവിഷയമായത്. അവര്‍ പറഞ്ഞകാര്യത്തെക്കുറിച്ച് അനുകൂലിക്കുകയും പ്രതികൂലിക്കുകയോ ആവാം. എന്നാല്‍ സ്വന്തം അഭിപ്രായം പറഞ്ഞതിന് അവരെ വ്യക്തിഹത്യ നടത്തുന്നതെന്തിന്?

പുരോഗമനകാരുടേയും ബുദ്ധിജീവികളുടേയും ദേഷ്യം പിടിച്ചുപറ്റിയതാണ് ഇഎമ്മസ്സിന്റെ ജാതിവാല്‍. അയാളുടെ മനസില്‍ നിന്നും ഇപ്പോഴും ജാതിചിന്ത മാറിയിട്ടില്ലെന്നും അയാള്‍ ഒരു കുടിലബുദ്ധിക്കാരനായ ബ്രാമണനാണതിന്റെ തെളിവാണ് അയാളുടെ ജാതിവാലെന്നും വിമര്‍ശകര്‍ പറയുന്നു.

ഏത് ജാതിക്കാരനായാലും സമ്പത്തിന്റെ രാഷ്ട്രീയം നേരായ ഒന്നാണ്. അതിന് വ്യത്യാസമൊന്നുമില്ല. സമ്പത്ത് ഉത്പാദിപ്പിക്കുകയും എന്നാല്‍ അതിന്റ ഉടമസ്ഥതയില്‍ പങ്കില്ലാത്തവരും (99%) സമ്പത്ത് ഉത്പാദിപ്പിക്കാതെ അതിന്റ ഉടമസ്ഥതരാകുകയും ചെയ്യുന്നവരും ആണ് സമൂഹത്തിലെ ഏറ്റവും അടിസ്ഥാനമായ വര്‍ഗ്ഗങ്ങള്‍. ആ രീതിയിലുള്ള വര്‍ഗ്ഗീകരണം 1% വരുന്നവരുടെ നിലനില്‍പ്പിന് തടസമാണ്. അതുകൊണ്ട് എല്ലാക്കാലവും അവര്‍ ഏതെങ്കിലും രീതിയില്‍ 99% ക്കാരെ വിഭജിച്ചുതൊണ്ടിരിക്കും.

വിഭവങ്ങള്‍ + അദ്ധ്വാനം ‌= സമ്പത്ത് എന്ന സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ കമ്യൂണിസ്റ്റ് – മാര്‍ക്സിസ്റ്റ് ആശയങ്ങളെ അതിന്റെ തുടക്കം മുതല്‍ തന്നെ അധികാരികള്‍ അടിച്ചമര്‍ത്തിയിരുന്നു. യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു എന്ന പള്ളിയുടെ പ്രയോഗം ഓര്‍ക്കുക. കേരളത്തില്‍ അതിനുള്ള ഒരു ശ്രമമാണ് ഇഎമ്മസ്സിനെ വ്യക്തിപരമായി ആക്രമിക്കുന്നത് വഴി, കമ്യൂണിസ്റ്റുകള്‍ ഇത്തരം കള്ളന്‍മാരാണ് അതുകൊണ്ട് നിങ്ങള്‍ അവരുടെ കൂടെ പോകല്ലെ പകരം മുതലാളിമാരുടെ ആശിര്‍വ്വാദത്താലുള്ള ജാതി സംഘടനകളില്‍ ചേരൂ അധികാരികള്‍ എന്ന് ആഹ്വാനം ചെയ്യുന്നത്.

99% ക്കാരുടെ രാഷ്ട്രീയമാണ് ഇഎമ്മസ്സിന്റെ രാഷ്ട്രീയം. അയാള്‍ ദൈവമൊന്നുമല്ല. തെറ്റുകളുണ്ടായേക്കാം. പക്ഷേ അത് മനസിലാക്കി തിരുത്തേണ്ടത് 99% ക്കാരുടെ പക്ഷം നില്‍ക്കുന്ന ഏതൊരാളുടേയും കടമയാണ്. സാമ്പത്തിക നീതി ഉറപ്പാക്കാതെ ഒരു സാമൂഹ്യനീതിയും നിലനില്‍ക്കില്ല. അമേരിക്കയില്‍ Civil Rights Movement കറുത്തവര്‍ക്ക് സാമൂഹ്യ നീതി നേടുന്നതില്‍ വലിയ പങ്ക് വഹിച്ചു. എന്നാല്‍ മാര്‍ടിന്‍ ലൂഥര്‍ കിങ് അവിടം കൊണ്ട് നിന്നില്ല. അദ്ദേഹം സാമ്പത്തിക നീതിക്ക് ശ്രമിച്ചു. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള സമരത്തെ അനുകൂലിച്ചവര്‍ പോലും സാമ്പത്തിക നീതിക്കുള്ള ശ്രമത്തെ പിന്‍തുണച്ചില്ല. അമേരിക്കന്‍ തൊഴിലാളികള്‍ വിയറ്റ്നാമിലെ തൊഴിലാളികളെ കൊന്നുടുക്കാന്‍ കൂട്ടു നില്‍ക്കരുതെന്നും വിയ്റ്റ്നാമിലെ സാഹസത്തിന് പകരം അമേരിക്കയിലെ ദരിദ്രരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ Beyond Vietnam എന്ന പ്രസംഗം പ്രസിദ്ധമാണ്. ദാരിദ്ര്യത്തിനെതിരായ സമരം തുടങ്ങിയ അദ്ദേഹത്തെ വെറും മൂന്ന് മാസത്തിനകം മൂലധന ശക്തികള്‍ ഉടന്‍ തന്നെ വെടിവെച്ച് കൊന്നു. സമ്പത്തിന്റെ സ്രോതസ്സിന് പോറലേക്കുന്ന ഒന്നിനേയും വ്യവസ്ഥ നിലനിര്‍ത്തില്ല. കറുന്നവനെ പ്രസിഡന്റാക്കിയിട്ടും ഇന്ന് കറുത്തവരാണ് ദാരിദ്ര്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.

ഇഎമ്മസ്സിന്റെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാതെ അയാളുടെ ജാതി ഇന്നതായതുകൊണ്ടാണ് അയാളിത് പറയുന്നതെന്ന വാചാടോപം വഴി വിമര്‍ശകര്‍ക്കും ജാതിവാദി പേപ്പട്ടികള്‍ക്കും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ കഴിയുന്നു.[അവര്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല.] അതോടൊപ്പം മൊത്തം ജനത്തിന്റെ ഗുണത്തിനായി ഇടതുപക്ഷ പ്രസ്ഥാനത്തിലേയും ഇഎംഎസ്സിന്റെ തന്നെയും തെറ്റുകളെ തിരുത്തി മുന്നോട്ട് പോകാനുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് 99% ന്റെ 80% വരുന്ന പിന്നോക്കക്കാരെ മാറ്റി നിര്‍ത്താനും ഇവര്‍ക്ക് കഴിയുന്നു.

ജാതിവാലില്ലാത്ത ശ്രീരേഖയുടെ ജാതി തിരഞ്ഞ് പിടിച്ച് അതിനെ വിമര്‍ശിച്ച് വ്യക്തിഹത്യ നടത്തുന്നവരുടെ സമൂഹമാണ് ഈ 21 ആം നൂറ്റാണ്ടിലും. ഇതേ സംഭവിക്കൂ എന്ന് അറിയാവുന്നതുകൊണ്ടാവാം ഒരു പക്ഷേ ഇഎംഎസ്സ് അത്തരം ഉപരിപ്ലവമായ നാട്യങ്ങള്‍കൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയത്.

ഒരാളുടെ തൊലിയുടെ നിറമെന്തായാലും, അയാളുടെ ജാതി എന്തായാലും, അയാളുടെ മതമെന്തായാലും, രാജ്യമെന്തായാലും അയാളുടെ അഭിപ്രായങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യണം.

എന്നാല്‍ 1% വരുന്ന സാമ്പത്തിക മൂലധന ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ജാതി വര്‍ഗ്ഗീയ പേപ്പട്ടികള്‍ക്ക് അതിനൊരിക്കലും കഴിയില്ല. അവരില്‍ നിന്ന് പേയ് നിങ്ങള്‍ക്ക് പകരാതെ സൂക്ഷിക്കുക.

അവരുടെ ജാതി മഹത്തരമാണ്, ബുദ്ധമതക്കാരാണെന്നൊക്കെ പറഞ്ഞ് പുകഴ്‍ത്തിക്കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. എന്നാല്‍ എന്തെങ്കിലും വിമര്‍ശനം വന്നാല്‍, മുറവിളിയാണ്, നിങ്ങളുടെ ജാതി കണ്ടുപിടിച്ച് വ്യക്തിഹത്യ നടത്തും. ചുരുക്കത്തില്‍ സത്യസന്ധമായി തുറന്ന് അഭിപ്രായം പറയാനാഗ്രഹിക്കുന്നുവെങ്കില്‍ ജാതിവാല്‍ വെട്ടിമുറിച്ചിട്ട് കാര്യമൊന്നുമില്ല.

[ഓ.ടോ ബുദ്ധമതം ഏതാണ്ട് വലിയ തേങ്ങാക്കൊലയാ…]

ജാതി വാലില്ലാത്ത തലമുറ

ഇന്ന് 60-70 വയസ്സ് പ്രായമുള്ള ആള്‍ക്കാരെ ശ്രദ്ധിച്ചിട്ടുണ്ടോ. ധാരാളം പേര്‍ക്ക് ജാതിവാല്‍ ഇല്ലെന്ന് കാണാം. സ്വാതന്ത്ര്യ സമരത്തിന്റെ സന്തതികളാണവര്‍. ഒരു പുതിയ ഉണര്‍വ്വിന്റെ കാലം. പക്ഷേ അതെല്ലാം തല്ലി കെടുത്തി ഇരുട്ടിന്റെ കാലം സൃ‍ഷ്ടിക്കാമെന്ന് ബ്രിട്ടീഷുകാര്‍ക്ക് നന്നായി അറിയാമായിരുന്നു.


എഴുതിയത്: ജഗദീശ്.എസ്സ്.
 

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

2 thoughts on “ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

  1. ജാതിവാല്‍ വെക്കുന്നതും ആഡ്യത്വം പറയുന്നതും ഇന്നൊരു വലിയ ഫാഷന്‍ ആയി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും സമുദായനേതാക്കള്‍ക്ക് ഇന്ന് സമൂഹത്തില്‍ പഴയപോലെ സ്വാധീനമൊന്നും ഇല്ല എന്നതല്ലേ സത്യം. ഉദാഹരണത്തിന് വെള്ളാപ്പിള്ളിയും സുകുമാരന്‍ നായരും പറഞ്ഞാല്‍ ആരെങ്കിലും ഏതെങ്കിലുമൊരുത്തന് പോയി വോട്ടു ചെയ്യും എന്ന് കരുതുക വയ്യ. മാത്രമല്ല ഈ നേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ സ്വന്തം കുടുംബ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈയൊരു കാര്യത്തിലൂടെ എന്ന് മിക്കവര്‍ക്കും ഇന്നറിയാം. സത്യത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ പ്രധിഷേധത്തെ മറികടക്കുവാനായി ഈ സമുദായനേതാക്കള്‍ എന്നുപറയുന്നവരുമായി ഒരു നീക്കുപോക്കുകള്‍ നടത്തി ഭൂരിപക്ഷത്തെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? ഇന്ന് ജാതിയും മതവും വേര്‍തിരിച്ചു സംവദിക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നുള്ള നിരീക്ഷണം ശരിയാണ്.

  2. ദാ ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. 2500 വര്‍ഷം പഴയതായ ബുദ്ധമതത്തിന്റെ പുരോഗമനതയെ ചോദ്യം ചെയ്തുകൊണ്ട് ബ്രൈറ്റ് ലേഖന പരമ്പര എഴുതുന്നു. വായിക്കുക.
    http://russelsteapot.blogspot.in/2015/03/blog-post.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s