ചൈനയില്‍ JPMorgan Chase അഴുമതി നടത്തിയോ എന്ന് SEC പരിശോധിക്കുന്നു
ചൈനയില്‍ കൈക്കൂലി നല്‍കി എന്ന പരാതില്‍ ബാങ്കിങ് ഭീമന്‍ JPMorgan അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ അന്വേഷണം നേരിടുന്നു. വമ്പന്‍ കരാറികള്‍ നേടാന്‍ ചൈനയിലെ അധികാരത്തില്‍ സ്വാധീനമുള്ളവുടെ കുട്ടികളെ ജോലിക്കെടുത്തോ എന്നത് Securities and Exchange Commission പരിശോധിക്കുന്നു. 8 ഫെഡറല്‍ സര്‍ക്കാരിന്റെ ഏജന്‍സികളില്‍ നിന്നുള്ള വ്യത്യസ്ഥ പരിശോധനകളാണ് JPMorgan ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
Trader Joe’s മായ കരാര്‍ Immokalee തൊഴിലാളികളുടെ വിജയം
പലചരക്ക കച്ചവട ശൃംഖലയായ Trader Joe’s മായി മെച്ചപ്പെട്ട തൊഴില്‍ പരിസരം ഉറപ്പാക്കുന്ന കരാറില്‍ Coalition of Immokalee Workers ഒപ്പുവെച്ചു. സംഘത്തിന്റെ Fair Food Program ല്‍ അംഗമാകാന്‍ Trader Joe’s സമ്മതിച്ചു. ദീര്‍ഘകാലത്തെ സമരത്തിന്റെ ഫലമായാണ് ഈ തീരുമാനം. 1978 ന് ശേഷം അവരുടെ ശമ്പളം ഉയര്‍ന്നിട്ടില്ലെന്ന് കര്‍ഷക തൊഴിലാളികള്‍ പറഞ്ഞു. minimum ശമ്പളം കിട്ടാന്‍ 10 മണിക്കൂര്‍ ജോലിചെയ്യണമെന്നാണ് അവര്‍ പറയുന്നത്.
പോഷകാഹാരക്കുറവ് കാരണം ഒരു മിനിട്ടില്‍ 5 കുട്ടികള്‍ വീതം മരിക്കുന്നു
ലോകത്തെ കുട്ടികളെ ഒരു മിനിട്ടില്‍ 5 കുട്ടികള്‍ വീതം കൊല്ലുന്ന ഒരു “പുറത്തറിയാത്ത പ്രതിസന്ധി”യാണ് പോഷകാഹാരക്കുറവ് എന്ന് പുതിയ പഠനം. അടുത്ത 15 വര്‍ഷം 50 കോടി കുട്ടികളാണ് ദീര്‍ഘകാലത്തെ പോഷകാഹാരക്കുറവ് അനുഭവിക്കാന്‍ പോകുന്നതെന്ന് Save the Children എന്ന സംഘം നടത്തിയ പഠനം കണ്ടെത്തി. ലോകത്ത് മൊത്തം നാലില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.