വാര്‍ത്തകള്‍

അമേരിക്കന്‍ Intelligence ന്റെ “Black Budget” $5000 കോടി ഡോളറിന്റെ

സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നതനുസരിച്ച് $1500 കോടി ഡോളര്‍ ബഡ്ജറ്റുള്ള, intelligence, cybersabotage വിദേശരാജ്യങ്ങളിലെ covert operations CIA ആണ് ഏറ്റവും വലിയ ചാര വകുപ്പ്. അമേരിക്കയിലെ 16 ചാര വകുപ്പുകളുടെ ഇരുണ്ട ബഡ്‍ജറ്റ് Washington Post പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ചാര വകുപ്പുകള്‍ $5300 കോടി ഡോളര്‍ ആയിരുന്നു ആവശ്യപ്പെട്ടത്. പകുതിയിലധികം പണം CIA യും National Security Agency(NSA) യും National Reconnaissance Office യും പങ്കിട്ടെടുത്തു. അമേരിക്കയിലെ ടെലഫോണ്‍ കമ്പനികളുടേയും ഇന്റര്‍നെറ്റ് കമ്പനികളുടേയും നെറ്റ് വര്‍ക്ക് തുറന്ന് കിട്ടാന്‍ വേണ്ടി NSA ശതകോടിക്കണക്കിന് ഡോളര്‍ അവര്‍ക്ക് പ്രതിഫലം നല്‍കി. [സാങ്കേതികവിദ്യാ അന്ധവിശ്വാസികള്‍ തിരിച്ചറിയുക.]

രണ്ടാം പാദത്തില്‍ ബാങ്കുകള്‍ $4200 കോടി ഡോളറിന്റെ റിക്കോഡ് ലാഭം നേടി

അമേരിക്കയിലെ ബാങ്കുകള്‍ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ $4200 കോടി ഡോളറിന്റെ റിക്കോഡ് ലാഭം നേടി. ജെപി മോര്‍ഗന്‍ ചേസ്(JPMorgan Chase) ന്റെ ലാഭം 31% വര്‍ദ്ധിച്ച് $650 കോടി ഡോളറായി. അതായത് അവര്‍ ദിവസം $7 കോടി ഡോളര്‍ എന്ന തോതിലാണ് ലാഭം നേടുന്നത്. ശമ്പളമായി അമേരിക്കയിലെ 5 വലിയ ബാങ്കുകള്‍ $12700 കോടി ഡോളര്‍ നല്‍കി എന്ന് CNN Money എഴുതി. ഈ വര്‍ഷം ബോണസായി $2300 കോടി ഡോളര്‍ നല്‍കിയിട്ടുണ്ട്. [ബാങ്കിന് ലാഭം, ജനത്തിന് നഷ്ടം. പുതിയ വര്‍ഗ്ഗ സമരം]

മുന്‍നിര കമ്പനികള്‍ ആണ് 73% ഉദ്‌വമനത്തിന് കാരണക്കാര്‍

ആഗോള തപനത്തെ തീപിടിപ്പിക്കുന്ന ഹരിത ഗ്രഹവാതക ഉദ്‌വമനത്തിന്റെ 73% വും നടത്തുന്നത് ലോകത്തെ വമ്പന്‍ 50 കമ്പനികള്‍ ആണ്. Global 500 Climate Change Report ന്റെ പഠനം അനുസരിച്ച് വാള്‍മാര്‍ട്ട്, എക്സോണ്‍ മൊബില്‍ (Exxon Mobil) ഇവരില്‍ ഏറ്റവും മുന്‍പന്തിയിലെ കമ്പനികള്‍. 2009 ന് ശേഷമുള്ള ഉദ്‌വമനത്തിന്റെ 1.7% നടത്തിയത് ഇവരാണ്.

ഒരു അഭിപ്രായം ഇടൂ