ലോകത്ത് മൂന്നിലൊന്ന് സ്ത്രീകളെ ആക്രമിക്കുന്നത് അവരുടെ പങ്കാളികള്‍ തന്നെ
ലൈംഗികമായും ശാരീരികമായും ലോകത്തെ സ്ത്രീകളില്‍ മൂന്നിലൊന്നിധികം ആക്രമണം നേരിടുന്നത് സ്വന്തം പങ്കാളികളില്‍ നിന്നാണെന്ന് പുതിയ പഠനം കണ്ടെത്തി. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ആഗോള പകര്‍ച്ചവ്യാധിയാണെന്ന് റിപ്പോട്ട് പ്രകാശിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ Dr. Claudia García-Moreno അഭിപ്രായപ്പെട്ടു. 40% സ്ത്രീകളും കൊല്ലപ്പെടുന്നത് അവരുടെ പങ്കാളികളുടെ കൈകളാലാണ്. [മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും. ഒന്നുകൂടി ശ്രമിച്ചാല്‍ നമുക്ക് ഇത് 100% ആക്കാം. സ്ത്രീകളേ സ്വപ്നലോകത്ത് ജീവിച്ചോളൂ.]
സര്‍ക്കാര്‍ ചാരപ്പണിയെ സഹായിക്കാന്‍ സ്കൈപ്പ് പ്രോഗ്രാം വികസിപ്പിച്ചു, ഫേസ് ബുക്ക് ഉന്നത ഉദ്യോഗസ്ഥന്‍ NSA യില്‍ ചേര്‍ന്നു
U.S. intelligence ഉം രാജ്യത്തെ വമ്പന്‍ സാങ്കേതിക കമ്പനികളും തമ്മിലുള്ള രഹസ്യ ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പം സര്‍ക്കാരിന് ചോര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന രഹസ്യ പ്രോഗ്രാം online communications ഭീമനായ സ്കൈപ്പ്(Skype) വികസിപ്പിച്ചു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൈപ്പ് ഫോണ്‍ വിളിയും ചാറ്റും നിരീക്ഷിക്കുന്നതിന് തടസപ്പെടുത്തുന്ന നിയമ, സാങ്കേതിക പ്രശ്നങ്ങളെ മറികടക്കാനാണ് “Project Chess” എന്ന് വിളിക്കുന്ന പ്രോഗ്രാം വികസിപ്പിച്ചെടുത്തത്. മറ്റൊരു വിവരവും New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ് ബുക്കിന്റെ chief security officer ആയ Max Kelly ഫേസ്ബുക്കില്‍ നിന്ന് രാജിവെച്ച് National Security Agency ല്‍ 2010 മുതല്‍ ജോലിചെയ്യുന്നു.
1000 വര്‍ഷത്തെ വെള്ളപ്പൊക്കം കൊളറാഡോയില്‍
Boulder ന്റെ വിവിധ ഭാഗങ്ങളില്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി. അവിടെ കിട്ടുന്ന വാര്‍ഷിക മഴയുടെ ഇരട്ടിയാണിത്. ആറുപേര്‍ മരിച്ചു. 1600 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 20,000 വീടുകള്‍ക്കും പാലങ്ങള്‍ക്കും, റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെള്ളപ്പൊക്കത്തിന് ശേഷം കൊളറാഡോക്കാര്‍ മനിനീകൃതമായ വെള്ളത്തിന്റെ രൂപത്തില്‍ പുതിയൊരു പ്രശ്നത്തേക്കൂടി നേരിടുകയാണ്. സംസ്ഥാനത്തിന്റെ വടക്ക് കിഴക്കേ ഭാഗത്ത് ആയിരക്കണക്കിന് എണ്ണ, പ്രകൃതി വാതക കിണറുകളുണ്ട്. പ്ലൂട്ടോണിയം സൂക്ഷിച്ചിരിക്കുന്ന Rocky Flats നിലയവുമുണ്ട്. ഈ പ്രദേശങ്ങളില്‍ വലിയ മഴയാണുണ്ടായത്. Weld County യില്‍ 20,000 എണ്ണ-പ്രകൃതിവാതക കിണറുകളാണുള്ളത്. വലിയ മഴയാണ് പെയ്തതെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ നേരൊടെ നിഷ്പക്ഷമായി പറയാതിരുന്ന ഒരു വാക്കുണ്ട് – കാലാവസ്ഥാമാറ്റം.