ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്.
അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും ആക്കുന്നു. കൊടുംകാറ്റ്, പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച ഇവയുടെ തീവൃതയും ശക്തിയും കൂടും. അതുകൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 ppm ല്‍ താഴെ നിര്‍ത്തണം. അതായത് എണ്ണ, കല്‍ക്കരി എന്നിവ കത്തിക്കുന്നത്(30% CO2), രാസവളങ്ങളുപയോഗിച്ചുള്ള കൃഷി എന്നിവ കുറക്കണം.
പക്ഷേ ഇതൊന്നും ചര്‍ച്ചയില്‍ വന്നില്ല. രണ്ടാഴ്ച്ചക്ക് മുമ്പ് ക്യാനഡയില് ശാസ്ത്രജ്ഞര്‍ തെരുവില്‍ സമരത്തിന് ഇറങ്ങി. എന്തിനെന്ന് അറിയേണ്ടേ? അവരെ ജനങ്ങളോട് സംവദിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം എന്നാണ് അവരുടെ ആവശ്യം. ടാര്‍മണ്ണില്‍ നിന്ന് എണ്ണയുണ്ടാക്കുന്ന കമ്പനികളില്‍ നിന്ന് എച്ചില് പണം വാങ്ങിയാണ് ക്യാനഡ സര്‍ക്കാര്‍ ഭാവിതലമുറയെ തന്നെ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗവേഷണ സ്ഥാപനങ്ങള്‍ പോലും അവര്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് പോലും ഉച്ചരിക്കരുതെന്നാണ് മര്‍ഡോക്ക് തന്റെ മാധ്യമ പടയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സത്യത്തില്‍ ഇവര്‍ നടത്തിയ ലൈവ് കവറേജിന്റെ ലക്ഷ്യം എന്താണ്. കൊടുംകാറ്റ് വരുന്നു എന്നത് കേട്ടപ്പോള്‍ ഒരു ചാകര കിട്ടിയ സന്തോഷമായിരുന്നു മാധ്യമക്കാരുടെ മുഖത്ത്. ഒരു ഉണര്‍വ്വ് എല്ലാ വാര്ത്തക്കാരുടേയും മുഖത്ത് തെളിഞ്ഞിരുന്നു.
ദുരുദാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പാവം ജനത്തിന്റെ ദൈന്യതയേറിയ മുഖം നിരന്തരം പ്രക്ഷേപണം ചെയ്ത ഇവര്‍ അതുകൊണ്ടെന്താണുദ്ദേശിച്ചത്? കൊടുംകാറ്റ് ബാധിച്ച സ്ഥലത്ത് വൈദ്യുതിയില്ലാത്തതിനാലും ജനം സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ ജീവന് രക്ഷിക്കാന്‍ പാടുപെടുന്നാലും മാധ്യമ പ്രക്ഷേപണങ്ങള്‍ കാണാന്‍ വഴിയുണ്ടാവില്ല.
പിന്നെ കൊടും കാറ്റ് ബാധിക്കാത്ത പ്രദേശങ്ങളിലെ സുഖകരമായ വിരുന്ന് മുറുകളിലിരുന്ന് എങ്ങകലയോയുള്ള പാവം ജനത്തിന്റെ ദുരിതം നമ്മേ എന്തിനാണ് കാണുന്നത്?
രണ്ട് കാര്യങ്ങളാണ് അവര്‍ ഉദ്ദേശിക്കുന്നത്.
൧. ജീവിതം അസ്ഥിരമാണ്. അതുകൊണ്ട് പണിയെടുത്ത് കുട്ടുന്നത് കൊണ്ട്, ദൈവത്തേയും മുതലാളിയേയും സ്തുതിച്ച് മിണ്ടാതെ ജീവിക്കുക.
൨. സ്ഥിരം പരിപാടിയായ ജനശ്രദ്ധമാറ്റല്. അവനവന് ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുക.
പ്രകൃതി വിഭവങ്ങള്‍ + മനുഷ്യാദ്ധ്വാനം = സമ്പത്ത്. ഈ സമവാക്യത്തെ സ്പര്‍ശിക്കുന്ന ഒരു കാര്യത്തിനും മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കില്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.